ധോണി ഈസ് ബാക്ക്.. റാഞ്ചിയിലും ധോണിയുടെ പങ്കായം ബാറ്റ് കൊണ്ട്.... കപ്പിത്താന് ട്രോളോട് ട്രോളുകള്‍!
31 പന്തില്‍ 11 റണ്‍സ്... ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വി മുന്നില്‍ നിന്നും നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ട്രോള്‍. രോഹിത് ശര്‍മയും മനീഷ് പാണ്ഡെയും കേദാര്‍ ജാദവും ഹര്‍ദീക് പാണ്ഡ്യയും എല്ലാം പരാജയപ്പെട്ടെങ്കിലും ആരാധകര്‍ കണ്ടത് ധോണിയുടെ പരാജയം മാത്രം.
Read Also: ടീം ബസ് ഒഴിവാക്കി ധോണി സ്വന്തം ഹമ്മറില്‍.. അത്ഭുതത്തോടെ ന്യൂസിലന്‍ഡ് താരങ്ങള്‍, ഫോട്ടോ വൈറല്‍!
നാലാമനായി ഇറങ്ങിയ ധോണി തട്ടിമുട്ടിക്കളിച്ച് സ്‌കോറിംഗ് വേഗം കുറച്ചതോടെയാണ് ഇന്ത്യയുടെ കയ്യില്‍ നിന്നും വഴുതിയത്. കോലിക്കൊപ്പവും രഹാനെയ്‌ക്കൊപ്പവും ഓടാന്‍ മാത്രമാണെങ്കില്‍ എന്തിനാണ് ധോണി നാലാം നമ്പറില്‍ ഇറങ്ങുന്നത് എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. കാണൂ റാഞ്ചിയിലെ തുഴച്ചിലില്‍ ധോണിക്ക് കിട്ടിയ ട്രോളുകള്‍..

കീപ്പിങില്‍ മരണമാസ്
ഹേറ്റേഴ്‌സ് പോലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. കീപ്പിങില്‍ മഹി മരണമാസാണ്. കീപ്പിങില്‍ മാത്രം

ഒറ്റപ്പെട്ടു പോയേനെ
അണ്ണന്‍ ഇന്ന് കളിക്കാതിരുന്നത് നന്നായി. അല്ലെങ്കില്‍ ഈ കേസില്‍ രോഹിത് ശര്‍മ ഒറ്റപ്പെട്ട് പോയേനെ

ശരിക്കും ട്വന്റി 20
31 ബോളില്‍ 11 റണ്‍സ്. ശരിക്കും ട്വന്റി 20 കണ്ട പോലുണ്ടെന്നേ ഫാന്‍സ് എന്നാലും പറയൂ.

എടാ നീ ഔട്ടായി
ഒരു മിന്നല്‍ കീപ്പിംഗ് പ്രകടനത്തിന് ശേഷം ധോണി ടെയ്‌ലറോട് എടാ നീ ഔട്ടായി. എപ്പ.. ടെയ്‌ലര്‍ അറിഞ്ഞ് പോലുമില്ല.

എവിടെ
എവിടെ നിങ്ങളുടെ ഫിനിഷര്‍ എവിടെ.. സോഷ്യല്‍ മീഡിയയില്‍ ധോണി ആരാധകരെ കണ്ടാല്‍ അപ്പോ ഈ ചോദ്യമാണ്.

കോലിയാണ് സ്പന്ദനം
വിത്തൗട്ട് കോലി ഇന്ത്യ ഈസ് വട്ടപ്പൂജ്യം - കണ്ടോ കണ്ടോ ചാക്കോ മാഷ് വരെ പറഞ്ഞു.

കീപ്പിംഗും ബാറ്റിംഗും
ധോണിയുടെ കീപ്പിങ് കാണുന്ന ആരാധകര്‍ ചിരിക്കുന്നു. ധോണി ബാറ്റിംഗിനെത്തുമ്പോള്‍ ഉറങ്ങുന്നു.

സ്റ്റംപിങ് മാത്രമേ ഉളളൂ
ധോണിയോട് ആരാധകര്‍ക്ക് ചോദിക്കാനുള്ളത് ഇതാണ് - സ്റ്റംപിങ് മാത്രമേ ഉളളൂ അല്ലേ

രോഹിത് ശര്‍മയുമുണ്ട്
എന്റേം ചേട്ടന്റേം തുഴച്ചില്‍ ഒരേ പോലെ ഇരിക്കുന്നു - രോഹിത് ശര്‍മയും ധോണിയും

ഫിനിഷ് ചെയ്യാന്‍
ധോണി ഫിനിഷ് ചെയ്യാന്‍ വേണ്ടി വന്നതാ പക്ഷേ നടന്നില്ല

ഫോമിലേക്ക് തിരിച്ചെത്തി
ഒരു കളിയില്‍ ഫിഫ്റ്റി അടിച്ചത് കണ്ട് ഞാന്‍ ഫോമിലേക്ക് തിരിച്ചെത്തി എന്നാരും കരുതണ്ട

ഒറ്റക്കാണോ തുഴഞ്ഞത്
ഞാനൊറ്റക്കാണോ തുഴഞ്ഞത്. അല്ല രോഹിത് ശര്‍മയും ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കൊടുക്കണ്ണാ - ഒരു മിഥുനം ട്രോള്‍

ഇതാണാ ചുണ്ടന്‍ വള്ളം
ജന്മനാട്ടില്‍ കളി തുഴഞ്ഞ് തോല്‍പിച്ച ശേഷം കയറി വരുന്ന ചുണ്ടന്‍ വള്ളത്തിന്റെ സ്‌കോര്‍ കണ്ടോ - 31 പന്തില്‍ 11 റണ്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications