
ധോണി ടാ
ബാറ്റിംഗ് കിട്ടിയില്ലെങ്കിലെന്താ ധോണി കീപ്പിങിൽ പൊളിച്ചില്ലേ.. എന്താ ഒരു റണ്ണൗട്ട്.

ഒരു മേൽക്കൂര
ഇത്ര വലിയ സ്റ്റേഡിയം കെട്ടുന്ന ഇവർക്ക് ഒരു മേല്‌ക്കൂര കൂടി കെട്ടിയാലെന്താ അല്ലേ

ഒന്നാം റാങ്ക് എവിടെ
കളി ജയിച്ചത് ഇന്ത്യയാണെങ്കിലും ഒന്നാം റാങ്ക് പാകിസ്താന് സ്വന്തമാണ്. എങ്ങനെയുണ്ട് കളി.

എന്താ ക്യാച്ച്
മിച്ചൽ സാന്ത്നറുടെ ബൗണ്ടറി ലൈനിലെ ക്യാച്ച് കാണുന്ന മനീഷ് പാണ്ഡെ.

ഇനി പറയ് ഒന്നൂടി
അതേയ് വയസ് 36 ആയില്ലേ ധോണി ഒന്ന് വിരമിച്ചൂടെ.. കിട്ടിയ മറുപടി കണ്ടോ.

വല്യ നഷ്ടായിപ്പോയി
മഴ വന്നതും സ്റ്റേഡിയത്തിൽ നിന്നും ഇറങ്ങി. വീട്ടിൽ വന്ന് ടി വി വെച്ച് നോക്കിയപ്പോള്‍

തുഴയാൻ സമയമായി
എവിടെ എവിടെ എൻറെ ബാറ്റ്. എനിക്ക് തുഴയാൻ സമയമായി. മഴ പെയ്തപ്പോൾ ബെസ്റ്റ് ഫിനിഷർ.

അടി നിർത്തണ്ടേ
എന്താ എത്താൻ ലേറ്റായത്.. അത് പിന്നെ അവന്മാര്‍ അടി നിർത്തണേ്ട..

പറ്റൂല മോനേ
അതിപ്പോ അത്ര പെട്ടെന്നൊന്നും ഇന്ത്യയെ അങ്ങനെ തോൽപ്പിക്കാൻ പറ്റൂല.

പൊങ്കാലയും പഴിയും
ബാറ്റിംഗിന് ഇറങ്ങിയാൽ തുഴഞ്ഞു എന്ന് പൊങ്കാല. ബാറ്റിംഗ് കിട്ടിയില്ലെങ്കിൽ അതിനും പൊങ്കാല തന്നെ.

ഒന്ന് പറഞ്ഞേക്ക്
ന്യൂസിലൻഡിനോട് ആദ്യത്തെ ട്വന്റി 20 മത്സരം മാത്രമല്ല പരമ്പരയും ഇന്ത്യ ജയിച്ചു എന്ന് പറഞ്ഞേക്ക്.

ഫാൻസ് അസോസിയേഷൻ
ഇത്രയും കളിക്കാർ ഉണ്ടായിട്ടും ധോണിക്ക് അല്ലാതെ ആർക്കെങ്കിലും ഫാൻസ് പോസ്റ്റര്‍ ഒട്ടിച്ചോ

റിലാക്സേഷനുണ്ട്
റൺസ് കൊടുത്തു കൊടുത്തു മടുത്തു. മൂന്നാം കളി കഴിഞ്ഞതും ചാഹലിന് കുറച്ചൊരു റിലാക്സേഷനുണ്ട്. രണ്ടോവറിൽ വെറും 8 റൺസ്.

തെറ്റിയല്ലോടേ
നീയൊക്കെ എന്ത് വിചാരിച്ചു ഇന്ത്യയിൽ വന്ന് പരമ്പര ജയിച്ച് പോകാമെന്നോ തള്ളേ നിനക്ക് തെറ്റിയല്ലോടേ

നീയൊക്കെ എന്ത് വിചാരിച്ചു ഇന്ത്യയിൽ വന്ന് പരമ്പര ജയിച്ച് പോകാമെന്നോ തള്ളേ നിനക്ക് തെറ്റിയല്ലോടേ
ഗാലറിയിൽ ചെണ്ടമേളം കേൾക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ബ്ലാസ്റ്റേഴ്സ് താരങ്ങളും.

ഹാപ്പി ജേർണി
ട്വന്റി 20 സീരിസ് കൂടി ഞങ്ങളങ്ങ് എടുക്കുവാ.. അപ്പോ ഹാപ്പി ജേർണി വില്യംസാ.

ഫിനിഷർ ആണ് പോലും
ഇന്നലെ വന്ന പിള്ളേരെ വരെ ഇറക്കി. ഇവിടൊരാളുണ്ട്. ഫിനിഷർ ആണ് പോലും.

ഇത് കണ്ടാൽ മതി
ചാഹലിനെ എന്തിനാണ് ടീമിൽ എടുത്തിരിക്കുന്നത് എന്ന് ചോദിച്ചവരുണ്ടെങ്കിൽ ഈ കണക്ക് മാത്രം കണ്ടാൽ മതി

ടെക്നിക്ക് പിടികിട്ടി
എം എസ് ധോണിയെ ഏറ്റവും പരമാവധി കഴിഞ്ഞ് മാത്രം ബാറ്റിംഗിന് ഇറക്കുക.. ഇപ്പോ ടെക്നിക്ക് പിടികിട്ടി.

ഓസ്ട്രേലിയ
മഴമൂലം തോൽക്കാതെ രക്ഷപ്പെട്ട ഓസ്ട്രേലിയ തോറ്റിട്ട് വരുന്ന ന്യൂസിലൻഡിനെ കാണുമ്പോൾ

മലയാളിയുടെ അവസ്ഥ
ഗാലറിയിൽ ചെണ്ടമേളം കേൾക്കുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ അവസ്ഥ

നന്നായിട്ടുണ്ട മഹീ
ബാറ്റിംഗ് കിട്ടിയില്ലെങ്കിലും ധോണിയുടെ സ്റ്റംബിങിൽ തങ്ങൾക്ക് സന്തോഷമുണ്ട്. താങ്ക് യൂ മഹീ.

പരസ്യങ്ങൾ
40 ഓവറിൽ ഇടാനുള്ള പരസ്യങ്ങളൊക്കെ എങ്ങനെ വെറും 16 ഓവറിൽ ഇട്ടുതീർക്കും

ഇതാണ് സത്യം
തങ്ങളെ പോലെ തന്നെ ഇന്ത്യൻ ടീം മാനേജ്മെന്റിനും ധോണിയുടെ ബാറ്റിംഗിൽ വലിയ വിശ്വാസമൊന്നും ഇല്ല

സ്റ്റേഡിയത്തിലെ ഞാൻ
2000 രൂപയുടെ ടിക്കറ്റും വാങ്ങി കളി തുടങ്ങുന്നതും കാത്ത് സ്റ്റേഡിയത്തിൽ ഇരിക്കുന്ന ഞാന്‍.

അങ്ങനെ സ്വന്തമാക്കണ്ട
എവിടെപ്പോകുവാ .. പരന്പര സ്വന്തമാക്കാൻ... ആഹാ അങ്ങനെ ഇപ്പോ സ്വന്തമാക്കണ്ട.

ഇത്രേയുള്ളൂ
ആശാൻ ഒന്ന് മിനക്കെട്ട് ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെയ ഉള്ളൂ എന്ന് മനസിലായല്ലോ

മൂന്നെണ്ണം കളഞ്ഞു
മൂന്ന് റൺ ഔട്ട് ചാൻസ് കളഞ്ഞ ശേഷമാണ് ധോണി ഈയൊരു ഔട്ടാക്കിയത് എന്ന് അറിയില്ലേ

ആരുണ്ട്
എന്തൊക്കെ പറഞ്ഞാലും ധോണിയുടെ കീപ്പിങിനെ വെല്ലാൻ ഇവിടെ ആരുണ്ട് എന്നാ പറയുന്നേ

പൂച്ചെണ്ട് മാത്രമേ
9 പന്തിൽ 8 റൺസ് അതും എട്ടോവർ കളിയിൽ.. ഡയലോഗടി മാത്രമേ ഉള്ളൂ അല്ലേ.

കുറച്ച് സമയം വേണം
അതേയ് വേറൊന്നുമല്ല എനിക്ക് സ്റ്റാൻഡ് ആകാൻ കുറച്ച് അധികം സമയം വേണം

ഭുവിയും ഭുമ്രയും
ഭുവി ലാസ്റ്റ് ബോളിലേ വിക്കറ്റെടുക്കു എന്നാൽ ഭുമ്ര അങ്ങനെയല്ല ഏത് പന്തിലും വിക്കറ്റ് വീഴ്ത്തും

കേറിപ്പൊക്കോണം
എങ്ങോട്ട് പോകുന്നു ബാറ്റും കൊണ്ട്. കേറിപ്പൊക്കോണം... പാണ്ഡ്യ ബാറ്റ് ചെയ്തോളൂം

എന്തൊരു ഭംഗി
ആഹഹാ.. എം സി ജിക്ക് കാണുമോ ഇത്രയും ഭംഗി. ഗ്രീൻഫീൽഡ് ഡാ.


Click it and Unblock the Notifications











