തിത്തിത്താരാ തിത്തൈ തോം... ധോണിയുടെ തുഴച്ചിൽ വീണ്ടും.. ഇന്ത്യ തോറ്റു.. ട്രോൾ മഴയിൽ സോഷ്യല്‍ മീഡിയ!!
മുംബൈ: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ തോറ്റ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സോഷ്യൽ മീഡിയയിൽ ട്രോൾ. സെഞ്ചുറി നേടി ടീമിന് വേണ്ടി പൊരുതിയ വിരാട് കോലിക്ക് സച്ചിൻ ഫാന്‍സിന്റെ പേരിലാണ് ട്രോൾ. കോലി തകർക്കാൻ പോകുന്നത് സച്ചിന്റെ റെക്കോർഡാണല്ലോ.
അതുപോലെ, പതിവ് ശൈലിയിൽ തുഴഞ്ഞ് കളി തോൽപ്പിച്ച എം എസ് ധോണിക്കുമുണ്ട് ട്രോൾ. കുറച്ച് കാലമായി ശൈലി മാറ്റിയ ധോണിക്ക് നല്ല കാലമായിരുന്നു. എന്നാൽ കീവിസിനെതിരായ ഒച്ചിഴയും ഇന്നിംഗ്സ് എല്ലാം നശിപ്പിച്ചു. 42 പന്തിൽ 25 റണ്‍സ് തുഴഞ്ഞെടുത്ത ധോണിക്കും 25 പന്തിൽ 12 റൺസെടുത്ത ജാദവിനും സോഷ്യൽ മീഡിയയിലെ സ്പെഷൽ ട്രോളുകൾ നോക്കൂ..

സൂപ്പർ തുഴയാ
ദേ അവനെ പിടിച്ച് വണ്ടിയിൽ ഇട്. സൂപ്പർ തുഴയാണ്.

തിമിർത്തു കലക്കി
ഇന്ന് എനിക്കാ ടോസ് കിട്ടിയേ എന്നിട്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. അത് കലക്കി തിമിർത്തു. കിടുക്കി.

എല്ലാം കുളമായി
ബാറ്റിംഗിൽ തുഴഞ്ഞ് ഔട്ടായി. ടിപ്സ് കൊടുത്തതും പാളി എന്നറിഞ്ഞ ധോണി.

വാ പോകാം
വരൂ നമുക്ക് ഉത്രാടം വള്ളം കളിക്ക് പോകാം. - ചുണ്ടൻ വള്ളം മുതലാളിയും ധോണിയും.

ലെ കേദാർ ജാദവ്
ധോണിയെ ട്രോളുന്നത് കാണുന്ന കേദാർ ജാദവ്. ജാദവ് അതിലും കഷ്ടമായിരുന്നു.

നന്നായി തുഴഞ്ഞില്ലേ
42 പന്തിൽ 25 റൺസ്. ഇനി പറ ഞാൻ നന്നായി തുഴഞ്ഞില്ലേ

ഒരമ്മ പെറ്റവർ
എന്താ ഒരു യോജിപ്പ്. കണ്ടാൽ ഒരമ്മ പെറ്റ മക്കളാണ് എന്നേ പറയൂ

എന്തോന്നായിത്
കോലി ആദ്യ സെഞ്ചുറി അടിക്കുമ്പോ ഗെയ്ലിന് 19 സെഞ്ചുറി. ഇപ്പോ കോലിക്ക് 31 സെഞ്ചുറി. ഗെയ്ലിന് 22.

ഒരു സ്റ്റംബിങ് എങ്കിലും
കളിയോ തോറ്റു. പുറത്ത് പറയാൻ ഒരു കൊച്ച് സ്റ്റംബിങ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ

സച്ചിൻ ഫാൻസ്
കോലിയുടെ സെഞ്ചുറിയെ ഡീഗ്രേഡ് ചെയ്യാൻ സച്ചിൻ ഫാൻസ് ശ്രമിക്കുന്നു പോലും

വിലകുറച്ച് കാണല്ലേ
ഇന്ത്യൻ ടീം ന്യൂസിലൻഡിനെ കുറച്ച് വില കുറച്ച് കണ്ടോ എന്നതൊരു സംശയം

ഇതാണാ കാരണം
ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റതിന്റെ പ്രധാന കാരണം ഇതാണ്.

ഇതാണ് കോലി
ഇരുന്നൂറാം ഏകദിന മത്സരം. ആ കളിയിൽ തന്നെ സെഞ്ചുറിയും.

ജീവിക്കാൻ സമ്മതിക്കില്ലല്ലോ
200 കളിയിൽ 31 സെഞ്ചുറി. ഇവൻ ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ലല്ലോ ഈശ്വരാ.

എന്താ ഗുണം
ആ ജാദവിനെ ടീമിൽ എടുത്താൽ എന്താ ഗുണം.. ആ പറഞ്ഞ പോലെ എന്താ ഗുണം.

ഈ വിളിയാ ബാക്കി
എത്ര തുഴഞ്ഞാലും ബെസ്റ്റ് ഫിനിഷർ എന്ന വിളിയാ ബാക്കി

ഈശ്വരാ...
തള്ളാൻ ഈ കളിയിൽ ഒന്നുമില്ല. ബാറ്റിംഗും ഇല്ല കീപ്പിങും ഇല്ല.

ടീമിൽ കേറാൻ പോലും
പാവം രഹാനെ ടീമിൽ കയറാന്‍ കഷ്ടപ്പെടുന്നു അപ്പോഴാണ് കോലിക്ക് വിശ്രമം വേണം പോലും

ഒരു മാറ്റവും ഇല്ല
ധോണി ഇന്ന് എത്ര എടുത്തു 42 പന്തിൽ 25 റൺസ്. ഒരു മാറ്റവും ഇല്ല അല്ലേ

പ്രമുഖ ഫാൻസ്
ഇന്നലെ വരെ ഓസ്ട്രേലിയൻ ഫാൻസ്. ഇനി അങ്ങോട്ട് കീവിസ് ഫാൻസ്

കൊള്ളാലോ കളി
ഞാൻ ഒന്നാം റാങ്ക്, ഞാനും ഒന്നാം റാങ്ക്, ഞാൻ സെഞ്ചുറി ഞാനും സെഞ്ചുറി - കോലിയും ഡിവില്ലിയേഴ്സും

സോറി ഒരബദ്ധം
ധോണിയുടെ ക്യാച്ചെടുത്ത ശേഷം സങ്കടപ്പെട്ടിരിക്കുകയാണോ മാർട്ടിൻ ഗുപ്ടിൽ

ധോണിയുടെ ക്യാച്ചെടുത്ത ശേഷം സങ്കടപ്പെട്ടിരിക്കുകയാണോ മാർട്ടിൻ ഗുപ്ടിൽ
ഇങ്ങനെ വേണം കളിക്കാൻ അവർക്ക് കളിക്കാൻ അറിയാം

കോലി പോയല്ലോ
വിരാട് കോലി പോയല്ലോ എന്ന് കരുതി ആശ്വസിച്ചതാ. അപ്പോ ഇതാ വരുന്നു ഭുവി

ഇനിയെങ്കിലും
ഹാവൂ ധോണി പോയത് നന്നായി ഇനിയെങ്കിലും നന്നായി കളിച്ച് കുറച്ച് റൺസ് ഉണ്ടാക്കണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications