തിത്തിത്താരാ തിത്തെയ്.. ധോണിയുടെ തോണി തുഴയലിനെ വലിച്ചൊട്ടിച്ച് ട്രോളന്മാര്‍.. എന്തൊരു തോല്‍വി!
തുഴഞ്ഞ് തുഴഞ്ഞ് തുഴച്ചിലിന്റെ അവസാനം ഇന്ത്യയെ ധോണി വീണ്ടും തോല്‍പിച്ചു - സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം ധോണിയുടെ ഈ തുഴച്ചിലാണ്. ബെസ്റ്റ് ഫിനിഷറെന്ന് പേരും ഒരു പന്തിന് ഒരു റണ്‍ പോലും എടുക്കാന്‍ പറ്റാത്ത കളിയും. എങ്ങനെ ആളുകള്‍ ട്രോള്‍ ചെയ്യാതിരിക്കും. ഇരുപത്തിയാറ് പന്തുകള്‍ ധോണി പാഴാക്കിയ കളിയില് ഇന്ത്യ വെറും 6 റണ്‍സിനാണ് തോറ്റത്.
Read Also: സഞ്ജയ് മഞ്ജരേക്കറും സാനിയ മിര്‍സയുടെ നാവിന്റെ ചൂടറിഞ്ഞു... കോമണ്‍സെന്‍സില്ലേ എന്ന് ചോദ്യം!
ധോണി മാത്രമാണോ രോഹിത് ശര്‍മയും രഹാനെയും കോലിയും ഒക്കെ പരാജയപ്പെട്ടില്ലേ പന്തുകള്‍ പാഴാക്കിയില്ലേ എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല. സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക് ധോണിയെ മാത്രമേ കാണൂ. ഇക്കണക്കിന് ആണ് കാര്യങ്ങളെങ്കില്‍ ധോണി ഏകദിനത്തില്‍ നിന്നും കൂടി വിരമിക്കുന്നതാണ് നല്ലതെന്നാണ് അവര്‍ പറയുന്നത്. കാണൂ സാംപിള്‍ ട്രോളുകള്‍...

വഴക്ക് പറയല്ലേ അങ്ങുന്നേ
ഈ ഫിനിഷര്‍ പട്ടം വെച്ച് ഇങ്ങനെ തുഴയാന്‍ നാണമില്ലേടോ.. എന്നെ വഴക്ക് പറയല്ലേ അങ്ങുന്നേ

ഇതിനാണോ റിട്ടയര്‍
വണ്‍ഡേയില്‍ ടെസ്റ്റ് കളിക്കാന്‍ വേണ്ടിയാണോ ധോണി ടെസ്റ്റില്‍ നിന്നും റിട്ടയര്‍ ചെയ്തത്.

ചുണ്ടന്‍ വള്ളം
ഇന്നത്തെ വള്ളം കളി കഴിഞ്ഞ് മടങ്ങുന്ന ഒരു ചുണ്ടന്‍ വള്ളം - മറ്റാരെയും അല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെ ആണ്.

ധോണി ഫാന്‍സ് റൈറ്റ് നൗ
ജയിപ്പിക്കും ജയിപ്പിക്കും എന്ന് പറഞ്ഞോണ്ടിരുന്ന ധോണി ഫാന്‍സ് ഇപ്പോള്‍ ഇങ്ങനെയാണ്

പക്ഷേ എടയില്ല
മഹി എടഞ്ഞാ നരസിംഹമാണ് നരസിംഹം. പക്ഷേ ഒരു പ്രശ്‌നമേ ഉള്ളൂ കക്ഷി എടയൂല്ല

സ്‌കോര്‍ ബോര്‍ഡ്
ഇന്നലത്തെ കളിയുടെ സ്‌കോര്‍ ബോര്‍ഡ് സാധാരണ ആളുകള്‍ കാണുന്നതും ധോണി ഹേറ്റേഴ്‌സ് കാണുന്നതും

നോക്കി പക്ഷേ പറ്റിയില്ല
കളി ജയിപ്പിക്കാന്‍ പരമാവധി നോക്കി പക്ഷേ പറ്റിയില്ല - കളിക്ക് ശേഷം ഹര്‍ദീക് പാണ്ഡ്യ

റണ്‍റേറ്റ് കൂടിയാല്‍
ജയിക്കാന്‍ ഓവറില്‍ ആറിന് താഴെ റണ്‍സ് മതിയെങ്കില്‍ ധോണി അടിക്കുന്ന പന്ത്. 6ല്‍ കൂടുതല്‍ റണ്‍സ് വേണ്ടപ്പോള്‍ പന്ത്..

തുഴയാതെ ബാറ്റ് ചെയ്യാമോ
എന്നെക്കൊണ്ട് ഇനി പണ്ടത്തെപ്പോലെ ഫിനിഷ് ചെയ്യാന്‍ പറ്റും എന്ന് തോന്നുന്നില്ല. വേണ്ട തുഴയാതെ ബാറ്റ് ചെയ്യാമോ

പാണ്ഡ്യ ഔട്ടായതാണ്
സംഭവം ധോണി ഔട്ടായതിനെക്കാള്‍ ആളുകള്‍ക്ക് വിഷമമായത് ഹര്‍ദീക് പാണ്ഡ്യ ഔട്ടായത് കണ്ടിട്ടാണ്

ഇതാണ് സംഭവിച്ചത്
ഓപ്പണിംഗ് ഗംഭീരമാക്കാന്‍ രോഹിതിനും ചേസിങ് ഉഷാറാക്കാന്‍ കോലിക്കും ഫിനിഷ് ചെയ്യാന്‍ ധോണിക്കും പറ്റിയില്ല

കൊണ്ടുപോയ്‌ക്കോ
കൊണ്ട് പോയ്‌ക്കോടാ ന്യൂസിലന്‍ഡിലേക്ക് കൊണ്ടുപോയ്‌ക്കോ.. ധോണി കെയ്ന്‍ വില്യംസനോട്.

ഓരോരോ പാട്ടുകള്‍
സച്ചിന്‍, ഗെയ്ല്‍, ദ്രാവിഡ്, സേവാഗ് ഇവരെയൊക്കെ വെച്ച് പാട്ടുണ്ടാക്കി. ധോണിക്ക് കിട്ടിയ പാട്ട് ഏതെന്ന് നോക്കൂ

ഫാന്‍സ് ഉണ്ടാകുമോ
മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറുമ്പോള്‍ ധോണിയുണ്ടല്ലോ എന്ന് പറയാത്ത ഫാന്‍സ് ഉണ്ടോ..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications