Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെപ്പോലും വെറുപ്പിച്ച് ധോണിയുടെ തുഴയൽ.. നിർത്തി പൊയ്ക്കൂടേ എന്ന് ആരാധകർ.. ധോണിക്ക് ട്രോൾപ്പൂരം!!

65 പന്തിൽ 130 റൺസ് വേണ്ടപ്പോഴാണ് ധോണി ക്രീസിലെത്തിയത്. എന്നിട്ട് അടിച്ചതോ 25 പന്തിൽ 25 റൺസ്. 12ന് മേൽ റൺറേറ്റ് വേണ്ട ഘട്ടത്തിൽ സിംഗിൾ പോലും എടുക്കാതെ തുഴഞ്ഞ് കളിച്ച് കളി നശിപ്പിച്ചു. കഴിഞ്ഞില്ല, ഒരറ്റത്ത് നന്നായി ബാറ്റ് ചെയ്തിരുന്ന കോലിയെ പോലും വെറുപ്പിക്കുകയും ചെയ്തു. കളി തോറ്റു എന്ന് ഉറപ്പായ ശേഷം നാല് അടിയടിച്ച് സ്വന്തം സ്കോർ ഭദ്രമാക്കി.

ഇതൊക്കെയാണ് മുൻ ക്യാപ്റ്റൻ എം എസ് ധോണിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾ. സംഗതി ഏറെക്കുറെ സത്യമാണ് താനും. അതുകൊണ്ട് തന്നെ ധോണിയെ ട്രോൾ ചെയ്ത് കൊല്ലുകയാണ് സോഷ്യൽ മീഡിയ. ഇങ്ങനെ കളിക്കുന്നതിലും ഭേദം കളി നിർത്തുന്നതാണ് നല്ലത് എന്ന് ആരാധകർ പോലും പറഞ്ഞുതുടങ്ങി എന്നതാണ് രസകരമായ കാര്യം. കാണാം ബെസ്റ്റ് ഫിനിഷർ ധോണിയെ സോഷ്യൽ മീഡിയ ട്രോളുന്ന വിധം...

നിർത്തിക്കൂടേ

നിർത്തിക്കൂടേ

ടീമിനെ അപമാനിച്ച് മതിയായെങ്കിൽ നിര്‍ത്തിക്കൂടേ മിസ്റ്റർ ഇന്ദുചൂഡൻ സോറി ധോണീ താങ്കൾക്ക്..

വാനിഷ് ആകും

വാനിഷ് ആകും

നിങ്ങളെ ഫിനിഷ് ചെയ്യാൻ വന്നതാ മിക്കവാറും ഞാന്‍ ടീമിൽ നിന്നും വാനിഷ് ആകും

അപ്പോ ഇവരോ

അപ്പോ ഇവരോ

ധോണിക്കാണ് മുഴുവൻ ട്രോളും. അപ്പോ രോഹിത്, ധവാൻ, പാണ്ഡ്യ എന്നിവരോ..

തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല

തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല

ധോണി അടിക്കത്തോ ഇല്ല കോലിയെ അടിപ്പിക്കുകയും ഇല്ല. നന്നായി കളിച്ചോണ്ടിരുന്ന കോലിയെ ഔട്ടാക്കുകയും ചെയ്തു.

മാരോ ധോണി ഭായ്

മാരോ ധോണി ഭായ്

നിന്ന് തുഴയാടെ സ്ട്രൈക്ക് താടോ.. കോലി ധോണിയോട് ഇങ്ങനെ പറഞ്ഞ് കാണോ...

ഈ ധോണിയെ ആണ്

ഈ ധോണിയെ ആണ്

ജയിക്കില്ലെന്ന് ഉറപ്പായിട്ടും 50 അടിക്കാൻ നോക്കാതെ പരാജയഭാരം കുറക്കാൻ നോക്കിയ ധോണിയെ ആണ്.

ധോണിയുടെ തലയിൽ

ധോണിയുടെ തലയിൽ

കളി എല്ലാരും കൂടി തോല്‍പ്പിച്ചാലും അതിന്‍റെ പാപഭാരം ധോണിയുടെ തലയിൽ കെട്ടിവെക്കാതെ ഒരു സ്വസ്ഥതയും ഇല്ല

ഹേറ്റേഴ്സും ധോണിയും

ഹേറ്റേഴ്സും ധോണിയും

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആരാണ് ധോണി എന്ന് ആരാധകർക്ക് അറിയാം

ഇതാണ് സംഭവിച്ചത്

ഇതാണ് സംഭവിച്ചത്

ഇന്ത്യയും ന്യൂസിലൻഡും. ഇന്ത്യയുടെ വിജയത്തിന് ഇടയിൽ കയറി നിന്നത് ആരാണ് എന്ന് നോക്കിയേ

സ്വന്തം ഇഷ്ടത്തിന്

സ്വന്തം ഇഷ്ടത്തിന്

വിജയിക്കുമെന്ന് പ്രതീക്ഷ ഉണ്ടായ സമയത്ത് തുഴഞ്ഞു. തോൽക്കുമെന്ന് ഉറപ്പായതും അടിച്ചു.

അതാണ് വേണ്ടത് അല്ലേ

അതാണ് വേണ്ടത് അല്ലേ

കളി തോൽക്കുമെന്ന് ഉറപ്പായാൽ എന്ത് ചെയ്യണം.. സ്വന്തമായി അമ്പതോ നൂറോ അടിക്കാൻ നോക്കണം.

ധോണിയും കോലിയും

ധോണിയും കോലിയും

ജയിക്കാൻ സാധ്യത ഉള്ളപ്പോ അടിച്ചുകളിച്ചവൻ കോലി. ടീം തോൽക്കും എന്ന് ഉറപ്പായപ്പോ അടിക്കാൻ തുടങ്ങിയവൻ ധോണി

എന്തിനാ മോനേ

എന്തിനാ മോനേ

ക്ലീൻ ബോൾഡ് ആയിട്ടും നീ എന്തിനാ മോനേ അവിടെ തന്നെ നിൽക്കുന്നത്. ഒന്നൂടി ബാറ്റിംഗ് കിട്ടും എന്ന് വിചാരിച്ചാണോ

എന്തിനാ ട്രോളുന്നത്

എന്തിനാ ട്രോളുന്നത്

ജയിച്ചാൽ ക്രെഡിറ്റ് എടുക്കുന്നതല്ലേ തോല്‍ക്കുമ്പോൾ ട്രോളും ധോണിക്ക് തന്നെ..

നിർത്തിക്കൂടേ

നിർത്തിക്കൂടേ

തുഴഞ്ഞ് മതിയായെങികിൽ നിർത്തിക്കൂടേ - മഹേഷിന്റെ പ്രതികാരം ഫെയിം ട്രോൾ.

ജയിപ്പിച്ചേനെ

ജയിപ്പിച്ചേനെ

ഔട്ടായിപ്പോയി ഇല്ലെങ്കിൽ ധോണി അവസാന ഓവറിൽ പത്ത് സിക്സും പതിനഞ്ച്ഫോറും അടിച്ച് ജയിപ്പിച്ചേനെ

പ്ലിങ്

പ്ലിങ്

എന്നും രോഹിതും ധവാനും ജയിപ്പിക്കാൻ ആണെങ്കിൽ പിന്നെ ധോണി എന്തിനാ ടീമിൽ

എല്ലാം ഹേറ്റേഴ്സാ

എല്ലാം ഹേറ്റേഴ്സാ

കളി തോല‍്‍പ്പിച്ചപ്പോൾ ധോണിയെ കുറ്റം പറയുന്ന എല്ലാവരെയും ധോണി ഹേറ്റേഴ്സ് ആക്കിയാലോ

ഇനി വേണ്ട കേട്ടോ

ഇനി വേണ്ട കേട്ടോ

ഇത് പോലുള്ള ഫിനിഷിങ് ആണെങ്കിൽ ഇനി ഞങ്ങൾക്ക് വേണ്ട എന്ന് പറയാൻ പറഞ്ഞു.

സ്കോർ ബോർഡല്ല

സ്കോർ ബോർഡല്ല

ഇന്നലെ ധോണി നന്നായി കളിച്ചില്ല എന്ന് പറയാൻ സ്കോർ ബോർഡ് നോക്കേണ്ട കാര്യം ഒന്നുമില്ല.

ഒരു സിംഗിൾ

ഒരു സിംഗിൾ

ധോണി ബാറ്റ് ചെയ്യുമ്പോൾ കോലി.. ഒരു സിംഗിൾ ഇടോ.. ഒരെണ്ണം.

അറിഞ്ഞില്ലല്ലോ

അറിഞ്ഞില്ലല്ലോ

ഓളൗട്ടാകണ്ട എന്ന് കരുതി മുട്ടി നിന്നതാടാ ഉവ്വേ.

ഇവരെക്കുറിച്ച്

ഇവരെക്കുറിച്ച്

തോൽവിക്ക് ധോണി മാത്രമാണ് കാരണം എന്ന് പറയുന്നവർ ഈ ചിത്രം കൂടി ഒന്ന് നോക്കുക

ഇപ്പോ വരും

ഇപ്പോ വരും

ഇന്ത്യ തോൽക്കാൻ കാരണം ധോണി ആണ് എന്ന പോസ്റ്റ് വല്ലതും വന്നോ

രാജ്യത്തെയാണോ

രാജ്യത്തെയാണോ

ധോണിയെ ട്രോളിയാലും കോലിയെ ട്രോളിയാലും നിങ്ങൾ ട്രോളുന്നത് രാജ്യത്തെയാണ് കേട്ടോ

ആർക്ക് പറ്റും

ആർക്ക് പറ്റും

കളി തോറ്റാലെന്താ ഇങ്ങനെ തുഴയാൻ ധോണിക്ക് അല്ലാതെ വേറെ ആർക്ക് പറ്റും.. - ഫാനാണേ.

Story first published: Sunday, November 5, 2017, 11:28 [IST]
Other articles published on Nov 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+