പെണ്ണുങ്ങളും വീടൂലാ... പാകിസ്താനെ ലോകകപ്പിൽ പൊളിച്ചടുക്കിയ ഇന്ത്യൻ ഉണ്ണിയാർച്ചമാർക്ക് സ്നേഹട്രോൾ!!
വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെ പൊളിച്ചടുക്കിയ ഇന്ത്യൻ ടീമിന് സോഷ്യൽ മീഡിയയിൽ നിളയെ സ്നേഹം. 95 റൺസിനാണ് ഇന്ത്യൻ വനിതകൾ പാകിസ്താനെ പൊളിച്ചടുക്കിയത്. ലോകകപ്പുകളിൽ പാകിസ്താനോട് തോൽക്കില്ല എന്ന പതിവ് ഇന്ത്യൻ വനിതകളും കാത്തതോടെ ആരാധകർക്ക് നിറയെ സന്തോഷം.
ഐ സി സി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഇന്ത്യ പാകിസ്താനോട് തോറ്റിരുന്നു. ഇത് മാത്രമല്ല, ഇന്നലെ വെസ്റ്റ് ഇൻഡീസിനോടും ഇന്ത്യൻ പുരുഷന്മാർ തോറ്റു. ആരോമൽ ചേകവന്മാർ തോറ്റിടത്ത് ഉണ്ണിയാർച്ചമാർ ജയിച്ചുവന്നു എന്നാണ് സോഷ്യൽ മീഡിയ ഇന്ത്യൻ വനിതകളെ വാഴ്ത്തുന്നത്.

ഇതാണ് ടീം ഇന്ത്യ
തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഉണ്ണിയാർച്ചമാരുടെ ടീം, ഇതാണ് ടീം ഇന്ത്യ

റൺമെഷീന്‍
ഇന്ത്യൻ പുരുഷ ടീമിന് മാത്രമല്ല വനിതാ ടീമിനും ഉണ്ട് ഒരു റൺ മെഷീൻ പേര് മിതാലി രാജ്

കണ്ടിട്ടുണ്ടോ ന്ന്
ആണുങ്ങളെ തല്ലിയതിന് ഏതേലും വീട്ടിലെ പെണ്ണുങ്ങള്‍ പകരം ചോദിക്കാന്‍ പോയിട്ടുണ്ടോ ഉണ്ടോന്ന്

ഉപദേശം ചോദിക്കുവാ
നന്നായി കളിച്ചൂടെ ചേട്ടാ നാണം കെടുത്തല്ലേ.. ഇന്ത്യന്‍ വനിതാ ടീം പുരുഷ ടീമിനോട് ഇപ്പോള്‍ ചോദിക്കുന്നത്

നല്ല വിഷമം ഉണ്ടല്ലേ
നിങ്ങൾ അന്ന് പാകിസ്താനോട് തോറ്റതിൽ നല്ല വിഷമം ഉണ്ടല്ലേ ഉണ്ടായിരുന്നു ഇപ്പോള്‍ മാറി

ആരാ പറഞ്ഞത്
നിങ്ങളുടെ വിജയത്തിന് ഗ്ലാമറില്ലെന്ന് ആരാ പറഞ്ഞത് നിങ്ങളിങ്ങ് വന്നേ

ഉണ്ണിയാർച്ചമാർ
ആരോമൽ ചേകവന്മാർക്ക് വേണ്ടി പകരം ചോദിച്ച ഉണ്ണിയാർച്ചമാർ

ഇവളാണ് അവൾ
പാകിസ്താനെ പടമാക്കിയതിലെ മുഖ്യ കാരണക്കാരി ഇവളാണ് എന്തിറ്റാ ബൗളിംഗ്

സ്മൃതി മന്ദാനയാണ് താരം
ഇന്ത്യൻ ടീമിന്റെ വിജയം പൊളിക്കുന്പോളും സ്മൃതി മന്ദാനയാണ് ആരാധകരുടെ താരം

ലുക്കും ആണല്ലോ
ബാറ്റ് കൊണ്ട് മാത്രമല്ല ലുക്കും ദാദയെപ്പോലെയാണല്ലോ ഈ മന്ദാനക്കുട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications