ആ ദേവകിയുടെ മകനെ സ്ഥിരം ക്യാപ്റ്റനാക്കാമോ... ഇന്ത്യ ജയിച്ചിട്ടും ധോണിക്ക് ട്രോള്‍, കഷ്ടമാണ് കേട്ടോ!
അഞ്ചാം ഏകദിനം കളിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ താരങ്ങളെ എല്ലാവരും ഒന്ന് ശ്രദ്ധിച്ചു. കളി കൊണ്ട് മാത്രമല്ല അത്. മറിച്ച് താരങ്ങളുടെ ജഴ്‌സിയില്‍ അമ്മമാരുടെ പേരുകള്‍ എഴുതിയിരുക്കുന്നത് കണ്ടിട്ടായിരുന്നു. ധോണിയുടെ ജഴ്‌സിയില്‍ അമ്മ ദേവകിയുടെ പേരായിരുന്നു. കോലിയുടെ ജഴ്‌സിയില്‍ സരോജ് എന്നും. അങ്ങനെ എല്ലാവരും.
Read Also: അമിത് മിശ്ര! ന്യൂസിലന്‍ഡ് 79ന് ഓളൗട്ട്.. 190 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം... ഇന്ത്യ ദീപാവലി തകര്‍ത്തുവാരി!
എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ജഴ്‌സിയില്‍ അമ്മമാരുടെ പേര് എഴുതിയതില്‍ പോലും കോമഡി കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍. പതിവ് പോലെ എം എസ് ധോണി തന്നെയാണ് അവരുടെ വേട്ടമൃഗം. പരമ്പര ജയിച്ചിട്ടും ട്രോളന്മാര്‍ ധോണിയെ കളിയാക്കുന്നത് കണ്ടോ അതും അമ്മമാരുടെ ചെലവില്‍...

ദേവകിയുടെ മകനെ
എന്താടോ ഇത്. ആ ദേവകിയുടെ മകനെ സ്ഥിരമായി ഇന്ത്യന്‍ ക്യാപ്റ്റനാക്കാനുള്ള അപേക്ഷ ഫോമാണ്

നളിനിയുടെ മകന്‍
ഇന്ത്യയ്ക്ക് പരമ്പര. നളിനിയുടെ മകന് പകരം ലക്ഷ്മിയുടെ മകനെ കളിപ്പിച്ചു. ചന്ദ്രകലയുടെ മകനാണ് വിജയശില്‍പി - പത്രത്തില്‍ വന്നത്

ആരാധകന്‍ ലാസര്‍
ഇന്ത്യന്‍ ടീമിന്റെ ആരാധകനായ ലാസറും ജഴ്‌സിയിലെ പേര് മാറ്റി പീതാംബരന്‍, കലങ്ങിയോ

നാലാം നമ്പറില്‍ ധോണി
സച്ചിന്‍ ഇറങ്ങിയത് പോലെ നാലില്‍ ഇറങ്ങുമ്പോള്‍ ധോണി കരുതുന്നത്. പക്ഷേ നമ്മള്‍ കാണുന്നത് വേറെ.

മിശ്രയും കോലിയും
അമിത് മിശ്ര വിക്കറ്റെടുത്ത് കഴിയുമ്പോള്‍ വിരാട് കോലിയുടെ ആഹ്ലാദപ്രകടനം ഇങ്ങനെയാണത്രെ

കപ്പ് പോകില്ല
ശരിയാ ധോണി പഴയ ഫോമിലല്ല. പക്ഷേ ധോണി ക്യാപ്റ്റനായിരിക്കുമ്പോ ഒരു കപ്പും ഇന്ത്യ വിട്ട് പോകില്ല

നന്ദി രേഖപ്പെടുത്തുന്നു
25 ഓവറില്‍ ന്യൂസിലന്‍ഡിനെ ഓളൗട്ടാക്കി ഐ എസ് എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ അവസരം ഒരുക്കിയില്ലേ

എന്താ സംഭവിച്ചത്
ശരിക്കും ഇന്നലെ സംഭവിച്ചത്. 62 ന് 2 എന്ന നിലയില്‍ ഇരുന്ന ടീമാ.. 79ന് ഓളൗട്ട്. ഏതോ അജ്ഞാത ശക്തി തന്നെ

കളിച്ചിട്ടും കാര്യമില്ല
എത്ര നന്നായി കളിച്ചാലും വീണ്ടും ടീമിന് പുറത്താകുന്ന താരമാണ് അമിത് മിശ്ര

ഈ ചിരി മതിയല്ലോ
അങ്ങനെ ഒരു സീരിസ് കൂടി ജയിച്ച ശേഷം ട്രോളന്മാരെയും ഹേറ്റേഴ്‌സിനെയും നോക്കുന്ന ധോണി

കഥ കഴിഞ്ഞു
ഒരിടത്ത് ന്യൂസിലന്‍ഡ് എന്ന ടീം ഉണ്ടായിരുന്നു. ഇന്ത്യന്‍ ടീം അമ്മമാരുടെ പേരെഴുതിയ ജഴ്‌സിയില്‍ കളിച്ചു. കഥ കഴിഞ്ഞു.

ഇതാണ് കാരണം
മാതൃദേവോ ഭവ. ജഴ്‌സിയില്‍ അമ്മമാരുടെ പേരുമായാണ് ഇന്ത്യന്‍ ടീം ഇന്നലെ കളിക്കാന്‍ ഇറങ്ങിയത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications