കളി തോല്‍ക്കുമ്പോള്‍ സെല്‍ഫി, പാക് താരത്തെ കളിയാക്കി ട്വിറ്റര്‍
2015 ലോകകപ്പില്‍ പാകിസ്താന്റെ കാര്യം മിക്കവാറും പോക്കാണ്. ഇന്ത്യയോടും വെസ്റ്റ് ഇന്‍ഡീസിേേനാടും ഭീകരമായി തോറ്റു. എട്ട് ടീമുകളുള്ള ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്താണ് പാകിസ്താന്‍. യു എ ഇ മാത്രമാണ് പിന്നില്‍. അയര്‍ലന്‍ഡും സിംബാബ്‌വെയും പോലും പാകിസ്താന് മുന്നിലാണ്.
കളി തോറ്റ് നടക്കുന്നതിനിടെ ടീം സെലക്ടര്‍ കാസിനോയില്‍ പോയതിന് പിന്നാലെ ടീമംഗങ്ങളുടെ സെല്‍ഫി ഭ്രമമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഓപ്പണര്‍ അഹ്മദ് ഷെഹ്‌സാദ്, അഫ്രീദി, ഉമര്‍ അക്മല്‍ തുടങ്ങിയ കളിക്കാരെയാണ് ട്വിറ്ററും മറ്റും കളിയാക്കുന്നത്. കാണൂ.

സെല്‍ഫി ബോയ്‌സ്
സെല്‍ഫി ബോയ്‌സ് എന്നാണ് പാക് ടീമിനെ ട്വിറ്ററില്‍ വിളിക്കുന്നത്. പാകിസ്താന് പകരം സെല്‍ഫി ബോയ്‌സിന് കയ്യടിക്കാനാണ് പലരും ട്വിറ്ററില്‍ പറയുന്നത്.

മെച്ചം ഈ ഓപ്പണര്‍
പാകിസ്താന്‍ ഓപ്പണറെക്കാള്‍ എന്തുകൊണ്ടും മെച്ചം ഈ ഓപ്പണറാണ് എന്ന് പറഞ്ഞ് സോഡ തുറക്കുന്ന ഓപ്പണര്‍ വരെ പോസ്റ്റ് ചെയ്തു ചില വിരുതന്മാര്‍.

ഇങ്ങനെയാണ് ഷെഹ്‌സാദ്
ഷെഹ്‌സാദിന്റെ പ്രകടനം ഇതാ ഇങ്ങനെയാണത്രെ. ആമിര്‍ ഖാന്റെ പി കെയില്‍ നിന്ന്.

കോഴിമുട്ടയോ പാകിസ്താന്‍
ഒരു വലിയ കോഴിമുട്ട. പാകിസ്താന്‍ കളിക്കാരുടെ പ്രകടനത്തെ പ്രതീകാത്മകമായി കളിയാക്കുകയാണ് ചിലര്‍.

സെല്‍ഫി എടുത്ത് നടന്നോ
അയര്‍ലന്‍ഡും സിംബാബ്‌വെയും വരെ ക്വാര്‍ട്ടര്‍ പ്രതീക്ഷകളോടെ പാകിസ്താന് മുന്നിലുണ്ട്. പാകിസ്താനാകട്ടെ യു എ ഇക്ക് മാത്രം മുന്നിലായി ലോകകപ്പില്‍ മുടന്തുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications