കണ്ടാല്‍ ഒരു സ്‌കൂള്‍ കുട്ടി.. കയ്യിലിരിപ്പോ? ആരാണീ സ്പിന്‍ സെന്‍സേഷന്‍ യുവേന്ദ്ര ചാഹല്‍... ട്രോൾ!
ഇന്ത്യയുടെ പുതിയ സ്പിന്‍ സെന്‍സേഷനാണ് ചാഹല്‍. യുവേന്ദ്ര സിംഗ് ചാഹലെന്ന് മുഴുവന്‍ പേര്. ഹരിയാനയാണ് സ്വദേശം. 26 വയസ്സുണ്ട് ചാഹലിന്. പക്ഷേ കണ്ടാല്‍ ഒരു സ്‌കൂള്‍ കുട്ടിയെ പോലെ തോന്നും. ക്രിസ് ജോര്‍ദാനെ പുറത്താക്കിയ ചാഹലിനെ ഓടിയെത്തിയ യുവരാജ് സിംഗ് രണ്ട് കൈ കൊണ്ട് ഉയര്‍ത്തിയെടുത്തായികുന്നു ആഘോഷപ്രകടനം നടത്തിയത്.
Read Also: ഇംഗ്ലണ്ടിന് എട്ടിന്റെ പണി, പോയത് എട്ട് റണ്‍സിന് എട്ട് വിക്കറ്റ്.. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ട്രോളിന്റെ പൂരം!
കണ്ടാല്‍ സ്‌കൂള്‍ കുട്ടിയെപ്പോലെ തോന്നുമെങ്കിലും ചാഹലിന്റെ കയ്യിലിരിപ്പ് അതൊന്നുമല്ല. ഇംഗ്ലണ്ടിനെതിരായ കളിയില്‍ ആറ് വിക്കറ്റുകളാണ് ചാഹല്‍ വീഴ്ത്തിയത്. 25ന് ആറ് വിക്കറ്റ്. ഇതൊരു ഇന്ത്യന്‍ റെക്കോര്‍ഡാണ്. ഒരൊറ്റ ദിവസം കൊണ്ട് സെന്‍സേഷനായി മാറിയ ഈ യുവ സ്പിന്നറെ നോക്കി ആളുകള്‍ ചോദിക്കുന്നു, ആരാണീ ചാഹല്‍. ചാഹലിനെ ട്രോളന്മാര്‍ക്കും ക്ഷ പിടിച്ചിട്ടുണ്ട്. കാണാം, ചാഹലിനെക്കുറിച്ച്. പിന്നെ കുറച്ച് ട്രോളുകളും.

ചാഹലാണ് താരം
നാലോവറില്‍ 25 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയാണ് ചാഹല്‍ ഇന്ത്യയുടെ താരമായത്. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഏകദിനത്തില്‍ ആറ് വിക്കറ്റും ആറ് ട്വന്റി 20 മത്സരത്തില്‍ 11 വിക്കറ്റുമാണ് ഹരിയാനയില്‍ നിന്നുള്ള ഈ ലെഗ് സ്പിന്നറുടെ സമ്പാദ്യം.

ഇന്ന് സ്‌കൂളില്ലേ
ചാഹല്‍ മോനിപ്പോ സ്‌കൂളൊന്നും ഇല്ലേ - എങ്ങനെ ചോദിക്കാതിരിക്കും

തിരക്ക് കൂട്ടരുത്
ആരും തിരക്ക് കൂട്ടരുത്. എല്ലാവരുടെ വിക്കറ്റും എടുക്കുന്നതാണ് - ചാഹല്‍.

ഒടുക്കത്തെ ബൗളിംഗാ
കാണാന്‍ ഒരു ലുക്കില്ല എന്നേയുള്ളൂ ഒടുക്കത്തെ ബൗളിംഗാണ്

എവിടെയാ
ഇത്രയും കാലം എവിടെയായിരുന്നു - ആരാധകരുടെ ചോദ്യം ചാഹലിനോട്

വിക്കറ്റ്
ഒരറ്റത്ത് നിന്നും വിക്കറ്റുകള്‍ പെറുക്കുന്ന ചാഹല്‍

എന്ത്യേ എല്ലാരും എന്ത്യേ
ചാഹലിനെ ആര്‍ സി ബി ക്വാട്ടയില്‍ എടുത്തതാണ് എന്ന് പറഞ്ഞവരൊക്കെ എന്ത്യേ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications