ലോക ക്രിക്കറ്റിലെ റാണിയായ് സ്മൃതി... ഐസിസി ക്രിക്കറ്റര്‍ പുരസ്‌കാരം, ജുലാന് ശേഷമാദ്യം

ദുബായ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ യുവതാരം സ്മൃതി മന്ദാനയ്ക്കു ഐസിസിയുടെ പരമോന്നത പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് സ്മൃതിയെ തേടിയെത്തിയത്. ഇതു കൂടാതെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടതും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്മൃതി തന്നെയാണ്. മികച്ച ടി20 താരത്തിനുള്ള അവാര്‍ഡ് ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്‌വുമണായ അലീസ ഹീലിക്കാണ്. എമേര്‍ജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇംഗ്ലണ്ടിന്റെ 19 കാരിയായ ഇടംകൈയന്‍ ബൗളറായ സോഫി എക്ലെസ്റ്റോണാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കാഴ്ചവച്ച മിന്നുന്ന പ്രകടനമാണ് 22കാരിയായ സ്മൃതിയെ രണ്ടു പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയാക്കിയത്. ഇടംകൈയന്‍ ബാറ്റ്‌സ്‌വുമണായ താരം 2018ല്‍ 12 ഏകദിനങ്ങളില്‍ നിന്നും 699ഉം 25 ടി29കളില്‍ നിന്നും 622 റണ്‍സു നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 66.90 ആണ് സ്മൃതിയുടെ ബാറ്റിങ് ശരാശരി. ടി20യില്‍ 130.67 സ്‌ട്രൈക്ക്‌റേറ്റും താരത്തിനുണ്ട്.

സെമി ഫൈനലിലെത്തിച്ചു
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സ്മൃതിക്കായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 125.35 സ്‌ട്രൈക്ക് റേറ്റോടെ 178 റണ്‍സാണ് താരം നേടിയത്.
നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങില്‍ നാലാംസ്ഥാനത്താണ് സ്മൃതി. ടി20യില്‍ പത്താം സ്ഥാനത്തും ഇന്ത്യയുടെ സൂപ്പര്‍ താരമുണ്ട്.

രണ്ടാമത്തെ താരം
ഇതു രണ്ടാം തവണയാണ് ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ വനിതാ ടീമിനെ തേടിയെത്തുന്നത്. ഇതിഹാസ ഫാസ്റ്റ് ബൗളറായ ജുലാന്‍ ഗോസ്വാമി മാത്രമേ നേരത്തേ ഈ അവാര്‍ഡിന് അവകാശിയായിട്ടുള്ളൂ. 2007ലാണ് ജുലാന്‍ പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രചോദനമാവും
പുരസ്‌കാരനേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച സ്മൃതി ഇത്തരം അവാര്‍ഡുകള്‍ കഠിനാധ്വാനം നടത്തി ടീമിനു വേണ്ടി കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ തനിക്കു പചോദനമാവുമെന്നും പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കിംബെര്‍ലിയില്‍ വച്ചു നടന്ന മല്‍സരത്തില്‍ നേടിയ സെഞ്ച്വറി തനിക്കു സംതൃപ്തി നല്‍കിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരകളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. ഇന്ത്യയില്‍ കൂടുതല്‍ റണ്‍സെടുക്കാന്‍ കഴിയുന്നില്ലെന്ന് തനിക്കെതിരേ നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. അതു തിരുത്താനും ഈ പരമ്പരകളോടെ സാധിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഐസിസിയുടെ അഭിനന്ദനം
ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുള്‍പ്പെടെ രണ്ടു പുരസ്‌കാരങ്ങള്‍ നേടിയ സ്മൃതിയെ ഐസിസി ചീഫ് എക്‌സിക്യൂട്ടീവായ ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ അഭിനന്ദിച്ചു. വനിതാ ക്രിക്കറ്റില്‍ ചില മിന്നുന്ന പ്രകടനങ്ങളിലൂടെ ആരാധകരെ ആവേശത്തിലാക്കാന്‍ കഴിഞ്ഞ വര്‍ഷം സ്മൃതിക്കായെന്നും ഭാവിയിലും ഇതേ രീതിയില്‍ കളിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications