Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ് പ്രകടനത്തിന് അംഗീകാരമെത്തി; സ്മൃതി മന്ദാന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍

വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി സ്മൃതി മന്ദാന | Oneindia Malayalam

ദില്ലി: സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രടനത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗം സ്മൃതി മന്ദാനയ്ക്ക് അംഗീകാരം. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീം ക്യാപ്റ്റനായി മന്ദാനയെ ബിസിസിഐ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ വെടിക്കട്ട് ബാറ്റിങ്ങിലൂടെ സ്ഥിരസാന്നിധ്യമായ താരമാണ് മന്ദാന. അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മന്ദാന മികവുകാട്ടി.

smriti

നേരത്തെ ക്യാപ്റ്റനായിരുന്ന ഹര്‍മന്‍പ്രീത് കൗര്‍ പരിക്കേറ്റ് പുറത്തായതും മന്ദാനയുടെ ക്യാപ്റ്റന്‍സിക്ക് അനുകൂലഘടകമായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഹര്‍മന്‍പ്രീതിന് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, മുന്‍നിര താരത്തിന്റെ അഭാവത്തിലും ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ടി20 പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെയാണ് ബിസിസിഐ തെരഞ്ഞെടുത്തത്.

ഏകദിന ക്യാപ്റ്റന്‍ മിതാല രാജ് ടീമിലുണ്ടെങ്കിലും ക്യാപ്റ്റന്‍ പദവി നല്‍കിയില്ല. മധ്യനിര വനിതാതാരം വേദ കൃഷ്ണമൂര്‍ത്തി ടീമിലേക്ക് മടങ്ങിയെത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ വേദയെ പരിഗണിച്ചിരുന്നില്ല. വേദ ടീമിലെത്തുമ്പോള്‍ പ്രിയ പൂണിയ പുറത്തായി. ആക്രമണാത്മക ബാറ്റിങ്ങിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഭാരദി ഫുല്‍മാലി, ഇടങ്കയ്യന്‍ പേസര്‍ കോമണ്‍ സന്‍സാദ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. മാര്‍ച്ച് നാലിനാണ് ആദ്യ മത്സരം. മാര്‍ച്ച് 7ന് രണ്ടാം മത്സരവും മാര്‍ച്ച് 9ന് മൂന്നാം മത്സരവും നടക്കും.

ഇന്ത്യന്‍ ടീം: സ്മൃതി മന്ദാന, മിതാലി രാജ്, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ, ഭാരതി ഫുല്‍മലി, അനുജ പാട്ടീല്‍, ശിഖ പാണ്ഡെ, കോമള്‍ സന്‍സാദ്, അരുദ്ധതി റെഡ്ഡി, പൂനം യാദവ്, എക്താ ബിഷ്ത്, രാധാ യാദവ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍ലീന്‍ ഡിയോള്‍.

Story first published: Tuesday, February 26, 2019, 12:42 [IST]
Other articles published on Feb 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+