പരിക്ക് മാറി; സ്മൃതി മന്ദാന ഇന്ത്യന്‍ ടീമിനൊപ്പം ചേരും
മുംബൈ: ഇന്ത്യന്‍ വനിതാ ട്വന്റി20 ടീം ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഇന്ത്യന്‍ ടീമിനൊപ്പം ചേരും. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ സ്മൃതി കളിക്കും. നവംബര്‍ മൂന്നിനാണ് മത്സരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടന്ന പരമ്പരയ്ക്ക് മുന്നോടിയായി നെറ്റ്‌സില്‍ പരിശീലിക്കവെയാണ് സ്മൃതിയുടെ വലത് കാല്‍ വിരലിന് പരിക്കേറ്റത്. നവംബര്‍ രണ്ടിന് ടീമിനൊപ്പം ചേരുന്ന സ്മൃതി രണ്ടാമത്തെയും മൂ്ന്നാമത്തെയും ഏകദിനം കളിക്കുമെന്നാണ് വിവരം.
ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഓപ്പണിങ്ങില്‍ മികച്ച റെക്കോഡുള്ള വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെയ്ക്കാന്‍ കെല്‍പ്പുള്ള സ്മൃതി ടീമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. പരിക്കിന് ശേഷം പരിശീലനം നടത്തുന്ന ചിത്രം സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കായിരുന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ മന്ദാനയെ ഉള്‍പ്പെടുത്തിയിരുന്നു.

ട്വന്റി20 ലോകകപ്പ് വരാനിരിക്കെ സ്മൃതിയുടെ പരിക്ക് ഗുരുതരമാകാതിരിക്കാന്‍ കൂടുതല്‍ വിശ്രമം അനുവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 23കാരിയായ സ്മൃതി ഇന്ത്യക്കുവേണ്ടി രണ്ട് ടെസ്റ്റുകളില്‍ നിന്ന് 81 റണ്‍സും 50 ഏകദിനത്തില്‍ നിന്ന് 1951 റണ്‍സും 62 ട്വന്റി20യില്‍ നിന്ന് 1344 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ബിഗ്ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റിനുവേണ്ടിയും സ്മൃതി കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications