മന്ദാന മിന്നിയിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് ഒരു റണ്‍സ് തോല്‍വി; ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി
ഗുവാഹത്തി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരവും ഇന്ത്യ തോറ്റു. ഇതോടെ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. ആശ്വാസജയം തേടിയിറങ്ങിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ ഒരു റണ്‍സിനാണ് തോറ്റത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും, മിതാലി രാജിന്റെയും ബാറ്റിങ് പ്രകടനം മറ്റു കളിക്കാര്‍ക്ക് ആവര്‍ത്തിക്കാനായില്ല.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അനുജ പാട്ടീലിന്റെയും ഹര്‍ലീന്‍ ദിയോളിന്റെ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ഇംഗ്ലണ്ടിനായി ഡാനിയേല വ്യാറ്റ്(24), തംസിന്‍ ബേമോണ്ട്(29), ആമി ജോണ്‍സ്(26) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന(58), മിതാലി രാജ്(30) എന്നിവര്‍ പൊരുതി. എന്നാല്‍, മറ്റു കളിക്കാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. തോല്‍വി നിരാശജനകമാണെന്നും കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്തണമെന്നും മത്സരശേഷം മന്ദാന പറഞ്ഞു. 20 റണ്‍സ് വീതമെങ്കിലും നേടിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്നും മന്ദാന വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications