For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍ ചേസില്‍ പുത്തന്‍ റെക്കോഡിട്ട് സ്മൃതി മന്ദാന; കോലിക്ക് പോലും ഈ നേട്ടമില്ല,ഇന്ത്യയുടെ പെണ്‍പുലി

ലക്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലൂടെ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ വിതാ ടീം വെടിക്കെട്ട് ഓപ്പണര്‍ സ്മൃതി മന്ദാന. റണ്‍ചേസില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് മന്ദാന. ഏകദിനത്തില്‍ റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി 50ലധികം സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡാണ് മന്ദാന സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പുറത്താവാതെ 80 റണ്‍സാണ് മന്ദാന നേടിയത്. ഇത് തുടര്‍ച്ചയായ 10ാം മത്സരത്തിലാണ് റണ്‍സ് പിന്തുടരുമ്പോള്‍ സ്മൃതി 50ലധികം സ്‌കോര്‍ നേടുന്നത്.

സ്മൃതി മന്ദാന

57,52,86,53*,73*,105,90*,63,74,80* എന്നിങ്ങനെയാണ് റണ്‍സ് പിന്തുടര്‍ന്ന് അവസാന 10 മത്സരത്തില്‍ സ്മൃതി നേടിയത്. ഇതില്‍ നാല് തവണയും ടീമിനെ വിജയത്തിലെത്തിച്ച് പുറത്താവാതെ നില്‍ക്കാനും മന്ദാനയ്ക്ക് സാധിച്ചു. ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയുള്ള വനിതാ താരമാണ് മന്ദാന. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് മാത്രമല്ല സ്ഥിരതകൊണ്ടും മന്ദാന ആരാധകരെ വിസ്മയിപ്പിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ത്തന്നെ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് മന്ദാന.

സ്മൃതി മന്ദാന

24കാരിയായ സ്മൃതി മന്ദാന ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറാണ്. ഇന്ത്യക്കായി 53 ഏകദിനത്തില്‍ നിന്ന് 44.14 ശരാശരിയില്‍ 2119 റണ്‍സും 75 ടി20യില്‍ നിന്ന് 25.23 ശരാശരിയില്‍ 1716 റണ്‍സും മന്ദാന നേടിയിട്ടുണ്ട്. ഏകദിനത്തില്‍ നാല് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ പേരില്‍ 12 ടി20 അര്‍ധ സെഞ്ച്വറികളുമുണ്ട്. രണ്ട് ടെസ്റ്റില്‍ നിന്ന് 81 റണ്‍സും മന്ദാന നേടിയിട്ടുണ്ട്.

സ്മൃതി മന്ദാന

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനം തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സന്ദര്‍ശകരെ 9 വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍നിര തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 157 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ 28.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജെമീ റോഡ്രിഗസിന്റെ (9) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

സ്മൃതി മന്ദാന

മന്ദാന 64 പന്തുകള്‍ നേരിട്ട് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് പുറത്താവാതെ 80 റണ്‍സ് നേടിയത്. പൂനം റൗത്ത് 89 പന്തുകള്‍ നേരിട്ട് 62 റണ്‍സും സ്വന്തമാക്കി. 8 ബൗണ്ടറിയാണ് പൂനം റൗത്ത് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്‌മെയില്‍ 1 വിക്കറ്റ് നേടി. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ജുലാന്‍ ഗോസ്വാമിയുടെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്ക ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ഗോസ്വാമി നാല് വിക്കറ്റ് വീഴ്ത്തിയത്. രാജേശ്വരി ജയഗ് വാദ് മൂന്നും മന്‍സി ജോഷി രണ്ട് വിക്കറ്റും ഹര്‍മന്‍പ്രീത് കൗര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Tuesday, March 9, 2021, 16:56 [IST]
Other articles published on Mar 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+