Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ പടിയിറക്കം പൂര്‍ണം..ഐപിഎല്‍ പൂനൈ ടീമിന്റെ തലപ്പത്ത് നിന്നും തെറിച്ചു..! പകരം സ്മിത്ത്

പൂണൈ: ഐപിഎല്‍ ടീമായ പൂനൈ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും എംഎസ് ധോണിയെ നീക്കി. ഐപിഎല്ലിന്റെ പത്താം പതിപ്പ് തുടങ്ങാനിരിക്കെയാണ് ധോണിയുടെ ക്യാപ്റ്റന്‍ പദവി തെറിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരവും ഓസിസ് ടീം ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്താകും ടീമിന്റെ പുതിയ ക്യാപ്റ്റന്‍.

Read Also: നടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു എന്നായിരുന്നേല്‍ നന്നായേനെ..!! മഞ്ഞവാര്‍ത്തകൾക്കെതിരെ റിമ..

കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് ധോണിക്ക് വിനയായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ധോണിയെ പുറത്താക്കിയതല്ല മറിച്ച് അദ്ദേഹം സ്വയമേ സ്ഥാനമൊഴിഞ്ഞതാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇന്ത്യൻ ദേശീയ ടീമിന്റെ നായക സ്ഥാനം നേരത്തെ ഒഴിഞ്ഞ ധോണി ട്വന്റി-20 ക്യാപ്റ്റൻസിയും ഒഴിഞ്ഞിരുന്നു.

dhoni

പുതിയ സീസണില്‍ ടീം മുഴുവനായും അഴിച്ചു പണിയുന്നതിന്റെ ഭാഗമായി കൂടുതല്‍ ചെറുപ്പക്കാരനായ ഒരാള്‍ വേണം ടീമിനെ നയിക്കാന്‍ എന്നാണ് മാനേജ്‌മെന്റ് തീരുമാനമെന്നാണ് ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതികരണം. കഴിഞ്ഞ 9 സീസണുകളിലും ഏതെങ്കിലുമൊരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ധോണി. പത്താം സീസണിന്റെ താരലേലത്തിന്റെ തലേദിവസമാണ് ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം പോയിരിക്കുന്നത്.

Story first published: Sunday, February 19, 2017, 18:32 [IST]
Other articles published on Feb 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+