ഐപിഎല്‍: രഹാനെ മാറി, രാജസ്ഥാന്‍ വിജയവഴിയില്‍... മുന്നില്‍ നിന്നു നയിച്ച് സ്മിത്ത്
ജയ്പൂര്‍: അജിങ്ക്യ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ ആദ്യ മല്‍സരത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു ഉജ്ജ്വല ജയം. മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിനാണ് രാജസ്ഥാന്‍ തുരത്തിയത്. നായകന്റെ കളി കെട്ടഴിച്ച സ്റ്റീവ് സ്മിത്താണ് രാജസ്ഥാന്റെ വിജയശില്‍പ്പി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ചു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. മറുപടിയില്‍ അഞ്ചു പന്തും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു. പുറത്താവാതെ 59 റണ്‍സെടുത്ത സ്മിത്താണ് രാജസ്ഥാന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്. 48 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
റിയാന്‍ പരാഗ് (43), മലയാളി താരം സഞ്ജു സാംസണ്‍ (35) എ്ന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മുംബൈക്കു വേണ്ടി രാഹുല്‍ ചഹര്‍ മൂന്നു വിക്കറ്റെടുത്തു.
നിശ്ചിത 20 ഓവറില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എതിരാളികലെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അജിങ്ക്യ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെ തുടര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ സ്മിത്താണ് ടീമിനെ നയിക്കുന്നത്.

തുടക്കത്തില്‍തന്നെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(5)യെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഫീല്‍ഡിങ് പിഴവുകള്‍ രാജസ്ഥാന് തിരിച്ചടിയായി. ജീവന്‍ കിട്ടിയ ക്വിന്റണ്‍ ഡികോക്ക് 65 റണ്‍സെടുത്തശേഷമാണ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവു(34)മായി ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹാര്‍ദിക് പാണ്ഡ്യ(23) റണ്‍സെടുത്തു. ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്ന് ക്യാച്ചുകളാണ് കൈവിട്ടത്. രാജസ്ഥാനുവേണ്ടി ശ്രേയസ് ഗോപാല്‍ 2 വിക്കറ്റ് വീഴ്ത്തി.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്നും മൂന്നു മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. നാട്ടിലേക്ക് മടങ്ങിയ ജോസ് ബട്‌ലര്‍ ടീമില്‍ ഇല്ല. ഇഷ് സോധിക്കു പകരം പരിക്കുമൂലം കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ബെന്‍ സ്റ്റോക്‌സ് തിരിച്ചെത്തിയിട്ടുണ്ട്. രാഹുല്‍ ത്രിപാഠിക്കു പകരം റിയാന്‍ പരാഗ് ടീമിലെത്തി. മുംബൈ ടീമില്‍ ജയന്ത് യാദവിന് പകരം മായങ്ക് മാഖണ്ഡെ കളിക്കുന്നു.

മിന്നും ഫോമിലുള്ള മുംബൈ ഇന്ത്യന്‍സ് കരുത്തോടെ എത്തുമ്പോള്‍ സ്വന്തം തട്ടകത്തിലും തോല്‍വി ഭയത്തിലാണ് രാജസ്ഥാന്‍. മോശം ഫോമിലുള്ള ബാറ്റിങ് നിരയാണ് രാജസ്ഥാനെ പ്രതിസന്ധിയിലാക്കുന്നത്. ഇതുവരെ ഇരു ടീമുകളും 19 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണ മുംബൈയും ഒമ്പത് തവണ രാജസ്ഥാനും വിജയിച്ചു. ജയ്പൂരില്‍ ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും ജയം ആതിഥേയരായ രാജസ്ഥാനൊപ്പമായിരുന്നു.
The @rajasthanroyals Skipper @stevesmith49 wins the toss and elects to bowl first against the @mipaltan.#RRvMI pic.twitter.com/FZy4lbRtPi
— IndianPremierLeague (@IPL) April 20, 2019
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications