സഹീറിന്റെ ഒരൊറ്റ ഉപേദേശം കരിയര്‍ മാറ്റിമറിച്ചു- വെളിപ്പെടുത്തലുമായി ഹര്‍ഷല്‍

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്കു ചുവടുവച്ച താരമാണ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി 32 വിക്കറ്റുകള്‍ കൊയ്ത അദ്ദേഹം പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയിരുന്നു. ഈ പ്രകടനം ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ ഹര്‍ഷലിനു ഇന്ത്യന്‍ ടീമിലേക്കു വഴി തുറക്കുകയും അരങ്ങേറാന്‍ അവസരം ലഭിച്ച താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

എന്നാല്‍ തന്റെ കരിയര്‍ മാറ്റിമറിച്ചത് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ നല്‍കിയ ചെറിയൊരു നിര്‍ദേശമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഹര്‍ഷല്‍. ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചത് ഇതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 സഹീര്‍ ഭായിയുമായി സംസാരിച്ചു

സഹീര്‍ ഭായിയുമായി സംസാരിച്ചു

ഞാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കളിച്ചു കൊണ്ടിരിക്കെയായിരുന്നു കരിയര്‍ മാറ്റിമറിച്ച സംഭവം. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തിനിടെ സഹീര്‍ ഭായിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. ബൗള്‍ ചെയ്യുമ്പോള്‍ പന്ത് ലെഗ് സ്റ്റംപിലേക്കു പോവുന്നത് ഞാന്‍ നേരിട്ട വലിയൊരു പ്രശ്‌നമായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹത്തോടു ഞാന്‍ സംസാരിച്ചു.

ബോള്‍ റിലീസ് ചെയ്യുമ്പോഴുള്ള എന്റെ ആംഗിളില്‍ പ്രശ്‌നമുണ്ടെന്നു സഹീര്‍ ഭായ് ചൂണ്ടിക്കാട്ടി. ഓഫ് സ്റ്റംപിലാണ് ഞാന്‍ ബോള്‍ പിച്ച് ചെയ്യുന്നതെങ്കില്‍ അതു ഓട്ടാമാറ്റിക്ക് ആയി തന്നെ ലെഗ് സ്റ്റംപിലേക്കു നീങ്ങുമെന്നും ഹര്‍ഷല്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

 വഴിത്തിരിവായ നിര്‍ദേശം

വഴിത്തിരിവായ നിര്‍ദേശം

ഇതേക്കുറിച്ച് സഹീര്‍ ഭായിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും പരിഹരിക്കാനുള്ള നിര്‍ദേശവും ലഭിച്ചു. ബോള്‍ റിലീസ് ചെയ്യുമ്പോഴുള്ള ആംഗിള്‍ ആറാമത്തെയോ, ഏഴാമത്തെയോ സ്റ്റംപ് ലൈനില്‍ ആയിക്കണം. എങ്കില്‍ ബോള്‍ ഓഫ് സ്റ്റംപില്‍ തന്നെ കൊള്ളുമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ ചെറിയ നിര്‍ദേശം വലിയ വ്യത്യാസമാണ് എന്റെ ബൗളിങിലുണ്ടാക്കിയത്. ബൗളിങില്‍ കൂടുതല്‍ സ്ഥിരത നല്‍കുന്നതിനൊപ്പം ഒരു ബൗളറെന്ന നിലയില്‍ തന്നെ ഇതു മാറ്റി മറിച്ചതായും ഹരിയാനക്കാരനായ ഹര്‍ഷല്‍ വെളിപ്പെടുത്തി.

 ആര്‍സിബി നിലനിര്‍ത്തിയില്ല

ആര്‍സിബി നിലനിര്‍ത്തിയില്ല

കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും മെഗാ ലേലത്തിനു മുമ്പ് ഹര്‍ഷലിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയില്ല. മുന്‍ നായകന്‍ വിരാട് കോലി, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവരാണ് ആര്‍സിബി നിലനിത്തിയ മൂന്നു പേര്‍.

വെറും 20 ലക്ഷത്തിനായിരുന്നു ഹര്‍ഷലിനെ കഴിഞ്ഞ ലേലത്തില്‍ ആര്‍സിബി സ്വന്തമാക്കിയത്. എന്നാല്‍ വലിയ ഹിറ്റായി അദ്ദേഹം മാറി. ആര്‍സിബി തീര്‍ച്ചയായും മെഗാ ലേലത്തിനു മുമ്പ് ഹര്‍ഷലിനെ നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഏക ബൗളറായി നറുക്കുവീണത് സിറാജിനായിരുന്നു. ഇതോടെ ജനുവരിയിലെ മെഗാ ലേലത്തില്‍ ഹര്‍ഷലിനു കോടികള്‍ ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മിക്ക ഫ്രാഞ്ചൈസികളും ലേലത്തില്‍ അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്.

 മികച്ച അനുഭവസമ്പത്ത്

മികച്ച അനുഭവസമ്പത്ത്

ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള ബൗളര്‍ കൂടിയാണ് ഹര്‍ഷല്‍ പട്ടേല്‍. 63 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. 78 വിക്കറ്റുകളാണ് ഇവയില്‍ നിന്നുള്ള സമ്പാദ്യം. 2012 മുതല്‍ ഹര്‍ഷല്‍ ഐപിഎല്ലിന്റെ ഭാഗമാണ്. പ്രഥമ സീസണില്‍ വെറും എട്ടു ലക്ഷം രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം.

പക്ഷെ ഹര്‍ഷലിന്റെ കരിയറിലെ ടേണിങ് പോയിന്റായത് കഴിഞ്ഞ സീസണായിരുന്നു. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം ബൗള്‍ ചെയ്യാന്‍ മിടുക്കനായ അദ്ദേഹം ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതിലും കേമനാണ്. കഴിഞ്ഞ സീസണില്‍ നക്ക്ള്‍ ബോളുകള്‍ എറിയാനുള്ള കഴിവായിരുന്നു പല വമ്പന്‍ ബാറ്റ്‌സ്മാന്‍മാരെയും വീഴ്ത്താന്‍ ഹര്‍ഷലിനെ സഹായിച്ചത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, December 5, 2021, 13:51 [IST]
Other articles published on Dec 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X