Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോട് അത് മാത്രം വേണ്ട, ഒന്നും നടക്കില്ല, ഓസീസിന് മുന്നറിയിപ്പുമായി ഇതിഹാസ താരം!!

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടീമിന് മുന്നറിയിപ്പുമായി ഇതിഹാസ താരം സ്റ്റീവ് വോ. ഇന്ത്യന്‍ ടീം പര്യടനത്തിനെത്തുമ്പോള്‍ വിരാട് കോലിക്കെതിരെ സ്ലെഡ്ജിംഗ് വേണ്ടെന്നാണ് സ്റ്റീവ് വോ പറയുന്നത്. അതൊന്നും കോലിക്ക് വലിയ പ്രശ്‌നമുള്ള കാര്യമല്ലെന്ന് വോ പറയുന്നു. കൂടുതല്‍ റണ്‍സടിക്കാന്‍ മാത്രമാണ് കോലിയെ ഇത് സഹായിക്കുകയെന്നും വോ വ്യക്തമാക്കുന്നു. കളത്തില്‍ ഓസീസ് താരങ്ങള്‍ ചില പ്രത്യേക തന്ത്രങ്ങള്‍ കോലിക്കെതിരെ പുറത്തെടുക്കാറുണ്ട്. എന്നാല്‍ അതൊക്കെ കോലി പ്രചോദനമാകുന്നത് മുമ്പ് കണ്ടതാണ്. അത്തരം അബദ്ധങ്ങള്‍ ടീം ആവര്‍ത്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും സ്റ്റീവ് വോ പറഞ്ഞു.

1

ഇന്ത്യന്‍ ടീം ഈ മാസം അവസാനമാണ് ഓസ്‌ട്രേലിയയില്‍ പരമ്പരയ്ക്കായി എത്തുന്നത്. നവംബര്‍ പത്തിന് ഐപിഎല്‍ കഴിഞ്ഞ ശേഷമാണ് ടീം ദുബായില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കുക. നവംബര്‍ 12നായിരിക്കും യാത്ര തിരിക്കുക. ക്രിക്കറ്റിലെ മഹാന്മാരായ കളിക്കാര്‍ക്കെതിരെ സ്ലെഡ്ജിംഗ് ഒരിക്കലും ഫലിക്കില്ല. വിരാട് എന്ന് റണ്‍സ് മെഷീനാണ്. ഇത്തരം കളിക്കാരെ നിങ്ങള്‍ വെറുതെ വിടുന്നതാണ് നല്ലത്. അവരെ സാധാരണ രീതിയില്‍ പുറത്താക്കാന്‍ നോക്കുന്നത് മാത്രമേ ഗുണം ചെയ്യൂ. അല്ലാതെ എതിരാളികള്‍ വെല്ലുവിളികള്‍ നടത്തുമ്പോള്‍ കോലിയെ പോലുള്ള കളിക്കാര്‍ക്ക് അത് പ്രചോദനമാകുമെന്നും സ്റ്റീവ് വോ വ്യക്തമാക്കി.

അതേസമയം നേരത്തെ തന്നെ കോലിയെ എങ്ങനെ പുറത്താക്കണമെന്ന ചിന്തയിലാണ് ഓസ്‌ട്രേലിയ. കഴിഞ്ഞ തവണ കോലി ഗംഭീര പ്രകടനമാണ് ഓസ്‌ട്രേലിയയില്‍ കാഴ്ച്ചവെച്ചത്. 2-1ന് പരമ്പര നേടുകയും ചെയ്തിരുന്നു. ഡിസംബര്‍ 17ന് മെല്‍ബണിലാണ് ആദ്യ ടെസ്റ്റ്. സിഡ്‌നിയും ബ്രിസ്‌ബേനുമാണ് പിന്നീടുള്ള വേദികള്‍. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തുന്നത് ഓസ്‌ട്രേലിയക്ക് കരുത്തേകുന്നതാണ്. ഇരുതാരങ്ങളും ഫോമിലുമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ കളിക്കുന്നില്ലെങ്കില്‍ വലിയ തിരിച്ചടി ടീം നേരിടും. രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമുണ്ട്. നേരത്തെ തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ സ്ലെഡ്ജിംഗ് ഉപയോഗിക്കുമെന്ന് പല പരമ്പരകളിലായി ഓസീസ് താരങ്ങള്‍ പറഞ്ഞിരുന്നു. അതേസമയം ഇന്ത്യ മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെ പരമ്പര കളിച്ച ശേഷം ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. അതുകൊണ്ട് വളരെ നിര്‍ണായകമായ പരമ്പരയാണിത്. രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ പകരക്കാരനെയും ടീം ഒപ്പം കൂട്ടും. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പകരക്കാരനെ പിന്നീട് വിളിക്കാന്‍ ബിസിസിഐക്ക് സാധിക്കില്ല.

Story first published: Friday, November 6, 2020, 19:41 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+