Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഹേള ജയവര്‍ധനെ ഇംഗ്ലണ്ട് ടീമില്‍, തീരെ ശരിയായില്ല എന്ന് ശ്രീലങ്ക

കൊളംബോ: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മഹേള ജയവര്‍ധനെ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് കണ്‍സല്‍ട്ടന്റ് ആയി ജോയിന്‍ ചെയ്തതില്‍ ശ്രീലങ്കയ്ക്ക് പരാതി. വിരമിച്ച് ഒരു വര്‍ഷം പോലും കഴിയുന്നതിന് മുമ്പേയാണ് മഹേള ഇംഗ്ലണ്ട് ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മുന്‍ ക്യാപ്റ്റന്റെ തീരുമാനം സങ്കടവകരവും നിരാശാജനകവുമാണ് എന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് തിലങ്ക സുമതിപാല പറഞ്ഞു

ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് വേണ്ടിയാണ് മഹേള ഇംഗ്ലണ്ട് ടീമിനെ സഹായിക്കുന്നത്. ശ്രീലങ്കയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ്. ലോകകപ്പില്‍ ശ്രീലങ്കയും ഇംഗ്ലണ്ടും ഒരേ ഗ്രൂപ്പിലാണ് എന്നതാണ് രസകരമായ ഒരു കാര്യം. ഇത് മാത്രമല്ല ലങ്കയുടെ എതിര്‍പ്പിന് കാരണം. അവയെന്തൊക്കെ എന്ന് കാണൂ...

കളി നിര്‍ത്തിയതല്ലേ ഉളളൂ

കളി നിര്‍ത്തിയതല്ലേ ഉളളൂ

മഹേള ജയവര്‍ധനെ ശ്രീലങ്കന്‍ ടീം വിട്ടിട്ട് ഒരു വര്‍ഷം പോലും ആയില്ല. ടീമിലെ എല്ലാ രഹസ്യങ്ങളും ലോകകപ്പിനുള്ള തയ്യാറെടുപ്പുകളും അറിയുന്ന ആളാണ് ജയവര്‍ധനെ. അദ്ദേഹം തങ്ങളുടെ എതിര്‍ ടീമിന് വേണ്ടി തന്ത്രങ്ങളൊരുക്കുന്നത് തീരെ ശരിയല്ല. - ശ്രീലങ്കയുടെ വാദം ന്യായമാണ്.

ഐ പി എല്ലില്‍ വേണമെങ്കില്‍ പോയിക്കോട്ടെ

ഐ പി എല്ലില്‍ വേണമെങ്കില്‍ പോയിക്കോട്ടെ

ജയവര്‍ധനെ മറ്റേതെങ്കിലും ടീമില്‍ പോകുന്നത് തങ്ങള്‍ക്ക് പ്രശ്‌നമുള്ള കാര്യമല്ല. ഐ പി എല്‍ ടീമിലോ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയോ ആഭ്യന്തര ക്രിക്കറ്റിലോ ചേര്‍ന്നോട്ടെ. എന്നാല്‍ ഇത് അതുപോലെയല്ല. സ്വന്തം രാജ്യത്തിനെതിരെ ലോകകപ്പ് കളിക്കുന്ന ടീമിലാണ് അദ്ദേഹം പോയിരിക്കുന്നത്.

കഴിവില്‍ സംശയമില്ല

കഴിവില്‍ സംശയമില്ല

മഹേള ജയവര്‍ധനെയുടെ കളിയിലോ ക്യാപ്റ്റന്‍സിയിലോ കോച്ചിങ് മികവിലോ തങ്ങള്‍ക്ക് ഒരു പരാതിയും സംശയവും ഇല്ല. അദ്ദേഹത്തിന്റെ കഴിവുകളോട് വലിയ ആദരവാണ് തങ്ങള്‍ക്കുള്ളത്. പക്ഷേ ഇപ്പോള്‍ ഈ ചെയ്തത് ശരിയായില്ല എന്ന് മാത്രം

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

ഇതാദ്യമായിട്ടല്ല മഹേള ജയവര്‍ധനെ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുന്നത്. യു എ ഇയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സല്‍ട്ടന്റ് ആയിരുന്നു മഹേള.

Story first published: Saturday, February 27, 2016, 12:10 [IST]
Other articles published on Feb 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+