Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SL vs ENG 2nd Test: ശ്രീലങ്ക 381ന് പുറത്ത്, ആന്‍ഡേഴ്‌സന് അഞ്ച് വിക്കറ്റ്, ഇംഗ്ലണ്ട് പൊരുതുന്നു

ഗല്ലി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക 381ന് പുറത്ത്. ഏഞ്ചലോ മാത്യൂസ് സെഞ്ച്വറി (110) സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചതാണ് ആതിഥേയരെ തുണച്ചത്. ഇംഗ്ലണ്ടിനുവേണ്ടി ജയിംസ് ആന്‍ഡേഴ്‌സന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ 283 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്. ജോണി ബെയര്‍സ്‌റ്റോ (24), ജോ റൂട്ട് (67) എന്നിവരാണ് ക്രീസില്‍.

നാല് വിക്കറ്റ് നഷ്ടത്തില്‍ 229 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ഏഞ്ചലോ മാത്യൂസിനെ പെട്ടെന്ന് തന്നെ നഷ്ടമായി. 238 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറി ഉള്‍പ്പെടെയാണ് മാത്യൂസിന്റെ സെഞ്ച്വറി പ്രകടനം. നിരോഷന്‍ ഡിക്വെല്ല (92),ദില്‍റൂവന്‍ പെരേര (67) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനവും ടീമിന് കരുത്തായി.

144 പന്തുകള്‍ നേരിട്ട് ഡിക്വെല്ല 10 ബൗണ്ടറി നേടിയപ്പോള്‍ 170 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ദില്‍റൂവന്‍ പെരേരയുടെ ഇന്നിങ്‌സ്. നായകന്‍ ദിനേഷ് ചണ്ഡിമാലും (52) അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. വാലറ്റം വലിയ ചെറുത്തുനില്‍പ്പുകളില്ലാതെ മടങ്ങി. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്‌സന്‍ ആറ് വിക്കറ്റുകള്‍ നേടിയപ്പോള്‍ മാര്‍ക്ക് വുഡ് മൂന്നും സാം കറാന്‍ ഒരു വിക്കറ്റും നേടി.

jamesanderson-engvssl

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സാക്ക് ക്രൗലി (5),ഡോം സിബ്ലി (0) എന്നിവര്‍ പെട്ടെന്ന് മടങ്ങി. ജോണി ബെയര്‍സ്‌റ്റോ- ജോ റൂട്ട് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 93 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് ഇതിനോടകം ഉണ്ടാക്കി. മൂന്നാം ദിനം ഇരുവരുടെയും കൂട്ടുകെട്ട് ഇംഗ്ലണ്ടിന് നിര്‍ണ്ണായകമാവും. ഒന്നാം ടെസ്റ്റില്‍ റൂട്ട് ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ശ്രീലങ്കയ്ക്കുവേണ്ടി ലസിത് എംബുല്‍ഡാനിയ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ഇംഗ്ലണ്ടിനുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ആന്‍ഡേഴ്‌സന്‍ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ മുന്‍ ഓസീസ് ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോഡ് മറികടന്നു. ആന്‍ഡേഴ്‌സനിന്റെ 30ാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. 29 ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് ആന്‍ഡേഴ്‌സന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. മഗ്രാത്ത് 29 തവണയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ 67 തവണ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. 37 അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഷെയ്ന്‍ വോണാണ് രണ്ടാം സ്ഥാനത്ത്. മുന്‍ ന്യൂസീലന്‍ഡ് പേസര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി 36 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.

Story first published: Sunday, January 24, 2021, 9:10 [IST]
Other articles published on Jan 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+