'പ്രതിഭാ ശാലികള്‍, പക്ഷെ ഭാഗ്യമില്ല', ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ അണ്ടര്‍ റേറ്റഡ് താരങ്ങളിതാ

പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടുള്ള ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ വേണ്ടത് അമിതാവേശമോ എടുത്തു ചാട്ടമോ അല്ല, പക്വതയും ക്ഷമയുമാണ്. അങ്ങനെയുള്ളവര്‍ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിച്ചിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. പിച്ചിന്റെ സാഹചര്യവും മത്സരത്തിന്റെ അവസ്ഥയും നോക്കി ബാറ്റ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന താരങ്ങളെയെല്ലാം പരിശോധിച്ചാല്‍ കരിയറിലുടെനീളം അവര്‍ ഈ പക്വത കാട്ടിയിരുന്നുവെന്നു വേണം കരുതാന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ബ്രയാന്‍ ലാറ ഇങ്ങനെ ടെസ്റ്റില്‍ വിസ്മയിച്ച താരങ്ങളൊരുപാടാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച കരിയര്‍ സൃഷ്ടിക്കുന്നതിന് ഫിറ്റ്‌നസിനും വലിയ പങ്കുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ദീര്‍ഘ നേരം ഗ്രൗണ്ടില്‍ ചിലവിടേണ്ടതായും വരും. അതുകൊണ്ട് തന്നെ മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയെന്നതാണ് പ്രധാന കാര്യം.

ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ എല്ലാക്കാലത്തും ചില ദൗര്‍ഭാഗ്യവാന്മാരായ താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതിഭാശാലികളും ടെസ്റ്റ് ഫോര്‍മാറ്റിന് അനുയോജ്യമായ എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നിട്ടും വേണ്ടത്ര വാഴ്ത്തപ്പെടാതെ പോകുന്ന ചില താരങ്ങള്‍. ഇത്തരത്തില്‍ ആധുനിക ക്രിക്കറ്റിലെ പ്രതിഭാശാലികളായ താരങ്ങളിലെ അണ്ടര്‍ റേറ്റഡ് ആയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹനുമ വിഹാരി

ഹനുമ വിഹാരി

ഇന്ത്യന്‍ താരം ഹനുമ വിഹാരി ഇൗ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള വിഹാരി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിച്ചപ്പോഴും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. സാങ്കേതികത്തികവും പ്രതിഭാശാലിയുമാണെങ്കിലും ആവിശ്യത്തിന് അവസരം ഇതുവരെ താരത്തിന് ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിനായി 13 മത്സരമാണ് കളിച്ചത്. 34.20 ശരാശരിയില്‍ 634 റണ്‍സും നേടി. സമ്മര്‍ദ്ദ ഘട്ടങ്ങളലിടക്കം നന്നായി ബാറ്റ് ചെയ്യാന്‍ മികവുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ വിഹാരി തന്റെ മികവ് തെളിയിച്ചതാണ്. എന്നാല്‍ പലപ്പോഴും സൈഡ് ബെഞ്ചിലേക്കൊതുക്കപ്പെടുന്ന താരമാണ് അദ്ദേഹം. അജിന്‍ക്യ രഹാനെ മോശം ഫോമിലായിട്ട് ഏറെ നാളുകളായി. അദ്ദേഹം ടീമില്‍ നിന്ന് പുറത്തായാല്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ വിഹാരിക്ക് സാധിച്ചേക്കും.

ഉസ്മാന്‍ ഖവാജ

ഉസ്മാന്‍ ഖവാജ

ഓസ്‌ട്രേലിയന്‍ ടീമിലെ പാക് വംശജനായ താരമാണ് ഉസ്മാന്‍ ഖവാജ. ഇടം കൈയനായ താരം മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. ഓപ്പണിങ്ങിലും മധ്യനിരയിലും ഉള്‍പ്പെടെ ഏത് പൊസിഷനിലും കളിച്ച് മികവ് കാട്ടാനും അദ്ദേഹത്തിന് സാധിക്കും. 2011ല്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്കെകത്തിയ ഖവാജക്ക് ആവിശ്യത്തിന് അവസരം ലഭിച്ചിട്ടില്ല. പല കാരണങ്ങളാല്‍ അദ്ദേഹം ടീമിന് പുറത്തായി. ഇടവേളക്ക് ശേഷം നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലെ നാലാം മത്സരത്തില്‍ ഖവാജക്ക് അവസരം ലഭിച്ചു. രണ്ട് ഇന്നിങ്‌സിലും തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് താരം തിരിച്ചുവരവ് ആഘോഷിച്ചത്. ഓസ്‌ട്രേലിയ വേണ്ടത്രെ ഉപയോഗിക്കാതെ പോയ പ്രതിഭയാണ് അദ്ദേഹമെന്ന് നിസംശയം പറയാം. 45 ടെസ്റ്റില്‍ നിന്ന് 43.40 ശരാശരിയില്‍ 3125 റണ്‍സാണ് ഖവാജയുടെ പേരിലുള്ളത്.

ഹെന്റി നിക്കോള്‍സ്

ഹെന്റി നിക്കോള്‍സ്

ന്യൂസീലന്‍ഡ് നിരയിലെ പ്രതിഭാശാലിയായ താരമാണെങ്കിലും നിര്‍ഭാഗ്യവാന്മാരായ താരങ്ങളിലൊരാളാണ് ഹെന്‍ റി നിക്കോള്‍സ്. 2016ല്‍ ടീമിലേക്കെത്തിയ ഹെന്‍ റി 2017ല്‍ കന്നി സെഞ്ച്വറിയും നേടി. ടെസ്റ്റില്‍ ഏഴ് തവണ അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. 44 ടെസ്റ്റില്‍ നിന്ന് 39.88 ശരാശരിയില്‍ 2393 റണ്‍സാണ് ഹെന്‍ റിയുടെ സമ്പാദ്യം. എന്നാല്‍ ടോപ് ഓഡര്‍ താരമായതിനാല്‍ കെയ്ന്‍ വില്യംസന്‍, റോസ് ടെയ്‌ലര്‍ എന്നിവരുടെ നിഴലില്‍ അദ്ദേഹം ഒതുങ്ങിപ്പോയി. കൂടുതല്‍ അവസരം നല്‍കി ന്യൂസീലന്‍ഡിന് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് ഹെന്റി നിക്കോള്‍സ്.

ഫവാദ് ആലം

ഫവാദ് ആലം

പാകിസ്താന്‍ ക്രിക്കറ്റ് ടീം വേണ്ടവിധം ഉപയോഗിക്കാതെ പോയ പ്രതിഭയാണ് ഫവാദ് ആലം. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍വേട്ട നടത്തുമ്പോഴും പല കാരണങ്ങളാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. വലിയ ഇടവേളക്ക് ശേഷം 2020ലാണ് ഫവാദ് ആലം പാക് ടീമിലേക്കെത്തുന്നത്. 12 ടെസ്റ്റ് ഇതിന് ശേഷം അദ്ദേഹം കളിച്ചു. നേടിയത് 703 റണ്‍സാണ്. ഇതില്‍ മൂന്ന് വിദേശ സെഞ്ച്വറികളും ഉള്‍പ്പെടും. മധ്യനിരയില്‍ നിലവിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. 36കാരനായ താരം 15 മത്സരത്തില്‍ നിന്ന് 47.65 ശരാശരിയില്‍ 953 റണ്‍സാണ് ഇതുവരെ നേടിയത്. അല്‍പ്പം കൂടി അവസരം ലഭിച്ചിരുന്നെങ്കില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ചിലപ്പോള്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

ഡീല്‍ എല്‍ഗര്‍

ഡീല്‍ എല്‍ഗര്‍

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം നായകനും ഇടം കൈയന്‍ ഓപ്പണറുമായ ഡീന്‍ എല്‍ഗര്‍ വാഴ്ത്തപ്പെടാത്ത ഹീറോയാണ്. 2012 മുതല്‍ ടീമിന്റെ ഭാഗമായി അദ്ദേഹം ഉണ്ടെങ്കിലും സ്ഥിര സാന്നിധ്യമായിട്ട് അധികനാള്‍ ആയിട്ടില്ലെന്ന് പറയാം. ഫഫ് ഡുപ്ലെസിസിന്റെ അഭാവത്തിന് ശേഷമാണ് എല്‍ഗര്‍ വളര്‍ന്നുവന്നത്. 72 ടെസ്റ്റില്‍ നിന്ന് 39.84 ശരാശരിയില്‍ 4582 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിലും ന്യൂസീലന്‍ഡിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരി എല്‍ഗറിനുണ്ട്. മികച്ച താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന താരമാണെങ്കിലും അര്‍ഹതക്കൊത്ത അംഗീകാരമോ പ്രശംസയോ അദ്ദേഹത്തിന് ലഭിക്കുന്നില്ല. ഇത്തരത്തില്‍ നിര്‍ഭാഗ്യവാന്മാരായ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാനാണ് എല്‍ഗറിന്റെയും വിധി.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ അധികമാരും പരിഗണിക്കാറില്ല. ഓപ്പണിങ്ങില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരക്കാരനെന്ന വേഷമാണ് മായങ്കിനുള്ളത്. എന്നാല്‍ ഇത്തരത്തില്‍ താഴ്ത്തിക്കെട്ടേണ്ട താരമല്ല മായങ്ക് അഗര്‍വാള്‍. 30കാരനായ താരത്തിന്റെ കളിക്കണക്കുകള്‍ ഇത് വ്യക്തമാക്കും. 19 ടെസ്റ്റില്‍ നിന്ന് 43.40 ശരാശരിയില്‍ 1429 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 30കാരനായ താരത്തിന്റെ പേരില്‍ ആറ് അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയുമാണുള്ളത്. വിദേശത്തെ മായങ്കിന്റെ പ്രകടനക്കണക്കുകള്‍ അല്‍പ്പം മോശമാണെങ്കിലും ഇന്ത്യയിലും ഏഷ്യയിലെ മറ്റ് പിച്ചുകളിലും ഗംഭീര പ്രകടനം നടത്താനുള്ള മികവ് മായങ്കിനുണ്ടെന്ന് അദ്ദേഹത്തിന്റെ കണക്കുകളില്‍ നിന്ന് വ്യക്തം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, January 16, 2022, 15:19 [IST]
Other articles published on Jan 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X