വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നഷ്ടമായ 'ധോണിസം'... ആരാധകര്‍ ഇപ്പോഴും മിസ്സ് ചെയ്യുന്നു, ഇനി ഒരിക്കലും കാണുകയുമില്ല!!

പഴയ ധോണിയിലെ ആറു പ്രധാന കാര്യങ്ങള്‍

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ഏറ്റവു മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ എംഎസ് ധോണി ഇപ്പോള്‍ കരിയറില്‍ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. ഇന്ത്യക്കു ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയുമെല്ലാം നേടിത്തന്ന ഏക ക്യാപ്റ്റന്‍ കൂടിയാണ് അദ്ദഹം.

ഇന്ത്യക്കായി അരങ്ങേറിയ നീളന്‍ മുടിക്കാരനായ ഫ്രീക്കന്‍ ധോണിയെ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും ഓര്‍മിക്കുന്നുണ്ട്. എന്നാല്‍ ധോണി ഇപ്പോള്‍ ഏറെ മാറിക്കഴിഞ്ഞു. തുടക്കക്കാരനായ 'ചുള്ളന്‍ ചെക്കനില്‍' നിന്നും ഇപ്പോള്‍ പക്വതയുള്ള ടീമിന്റെ കാരണവരില്‍ ഒരാളായിരിക്കുകയാണ് ധോണി.

ഭാവിയില്‍ ഇനിയൊരിക്കലും പഴയ ധോണിയ കാണാന്‍ കഴിയില്ല. ക്രിക്കറ്റ് പ്രേമികള്‍ തീര്‍ച്ചയായും മിസ്സ് ചെയ്യുന്ന വിന്റേജ് ധോണിയിലെ പ്രധാനപ്പെട്ട ആറു കാര്യങ്ങള്‍ ഇവയാണ്.

നീളന്‍ മുടിക്കാരന്‍ ധോണി

നീളന്‍ മുടിക്കാരന്‍ ധോണി

മുടി നീട്ടിവളര്‍ത്തി എതിര്‍ ടീം ബൗളര്‍മാരെ തല്ലിത്തകര്‍ക്കുന്ന ധോണിയെ ഇനിയൊരു പക്ഷെ ഒരിക്കലും കാണാനാവില്ല. കരിയറിന്റെ തുടക്കത്തില്‍ കറുത്ത നിറത്തിലുള്ള നീളന്‍ മുടിയുമായി തുടങ്ങിയ ധോണി പിന്നീട് ഇത് സ്വര്‍ണ നിറത്തിലേക്കു മാറ്റിയും ആരാധകരെ കൈയിലെടുത്തു.
ബോളിവുഡ് സൂപ്പര്‍ ഹിറ്റ് സിനിമായ ധൂമിലെ വില്ലന്‍ കഥാപാത്രമായ ജോണ്‍ അബ്രഹാമിന്റെ ഹെയര്‍ സ്റ്റൈലിനു സമാനമായിരുന്നു ധോണിയും പരീക്ഷിച്ചത്. അക്കാലത്ത് ധോണിയുടെ ഹെയര്‍ സ്‌റ്റൈല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് വരെ ധോണിയുടെ ഹെയര്‍സ്‌റ്റൈലിനെ പുകഴ്ത്തിയിരുന്നു.

മൂന്നാം നമ്പറില്‍ ബാറ്റിങ്

മൂന്നാം നമ്പറില്‍ ബാറ്റിങ്

കരിയറിന്റെ തുടക്കകാലത്ത് മൂന്നാം നമ്പര്‍ പൊസിഷനില്‍ നിരവധി തവണ കളിച്ച് മികവ് തെളിയിച്ച താരമാണ് ധോണി. ബൗളര്‍മാരെ അനായാസം പ്രഹരിക്കാന്‍ ശേഷിയുള്ള ധോണി ഏറെക്കാലെ ഈ പൊസിഷനില്‍ കളിക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹം അഞ്ചാംസ്ഥാനത്തേക്കും ആറാംസ്ഥാനത്തേക്കും ഇറങ്ങി മാച്ച് ഫിനിഷറായി മാറിയത്.
മൂന്നാം നമ്പറില്‍ ഇറങ്ങിയപ്പോഴാണ് ധോണിയുടെ ഏറ്റവും ശ്രദ്ധേയമായ രണ്ടു ബാറ്റിങ് പ്രകടനങ്ങള്‍ കണ്ടത്. ശ്രീലങ്കയ്‌ക്കെതിരേ 183*ഉം പാകിസ്താനെതിരേ 148ഉം റണ്‍സ് ധോണി നേടിയത് മൂന്നാം നമ്പറുകാരനായി എത്തിയാണ്.

ബൗളിങ് സര്‍പ്രൈസുകള്‍

ബൗളിങ് സര്‍പ്രൈസുകള്‍

നേരത്തേ ഏകദിന, ട്വന്റി ടീമുകളുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ അവസാന ഓവറുകളില്‍ അദ്ഭുതപ്പെടുത്തുന്ന ബൗളിങ് പരീക്ഷണങ്ങള്‍ നടത്തിയ താരമാണ് ധോണി. ആരും പ്രതീക്ഷിക്കാത്ത താരത്തെയാവും ധോണി നിര്‍ണായക ഓവറുകള്‍ ഏല്‍പ്പിക്കാറുള്ളത്. ഇത് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാറുമുണ്ട്.
2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരേ ധോണി അവസാന ഓവറില്‍ പന്തേല്‍പ്പിച്ചത് ജോഗീന്ദര്‍ ശര്‍മയെയായിരുന്നു. പരിചയസമ്പന്നനായ ഹര്‍ഭജന്‍ സിങിന് ഒരോവര്‍ ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ജോഗീന്ദര്‍ ടീമിനെ വിജയത്തിലേക്കു നയിക്കുകയും ചെയ്തു.
എന്നാല്‍ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി ധോണിയെപ്പോലെ അത്ര വലിയ റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല.

ഹെലികോപ്റ്റര്‍ ഷോട്ട്

ഹെലികോപ്റ്റര്‍ ഷോട്ട്

ക്രിക്കറ്റ് ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത ഹെലികോപ്റ്റര്‍ ഷോട്ടിന്റെ ഉപജ്ഞാതാവ് കൂടിയാണ് ധോണി. യോര്‍ക്കറുകള്‍ പോലും അസാമാന്യ കരുത്തോടെ ധോണി ഹെലികോപ്റ്റര്‍ ഷോട്ടുകളിലൂടെ സിക്‌സറിലേക്കു പറത്തിയിട്ടുണ്ട്. ഐപിഎല്ലിലും ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ ഹരം കൊള്ളിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ധോണിയില്‍ നിന്നും ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കാണാത്തത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്.

ധോണിയുടെ ബൈക്ക് റൈഡിങ്

ധോണിയുടെ ബൈക്ക് റൈഡിങ്

പരമ്പരകള്‍ക്കു ശേഷം പ്ലെയര്‍ ഓഫ് ദി സീരീസിനു ലഭിക്കുന്ന ബൈക്കുമായി ഗ്രൗണ്ട് വലംവയ്ക്കുന്ന ധോണിയെ എത്ര തവണ കണ്ടിട്ടുണ്ടാവും. പലപ്പോഴും മാന്‍ ഓഫ് ദി മാച്ചിനും സ്‌പോണ്‍സര്‍മാര്‍ അക്കാലത്ത് ബൈക്ക് സമ്മാനിച്ചിരുന്നു. ടീമിലെ ആര് അവാര്‍ഡ് നേടിയാലും ബൈക്ക് ആദ്യം പരീക്ഷിക്കുക ധോണി തന്നെയായിരിക്കും.
എന്നാല്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ധോണി ആളാകെ മാറി. പിന്നീടൊരിക്കലും അത്തരമൊരു രംഗം ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല.

 യുവി-ധോണി കോമ്പിനേഷന്‍

യുവി-ധോണി കോമ്പിനേഷന്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് ജോടികളായിരുന്നു ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങും. എത്രയെത്ര മല്‍സരങ്ങളിലാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്കു നയിച്ചിരിക്കുന്നത്. 10 സെഞ്ച്വറി കൂട്ടുകെട്ടില്‍ ഇരുവരും പങ്കാളിയായിട്ടുണ്ട്.
2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ധോണിയും പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് യുവരാജുമായിരുന്നു.
ധോണി ഇപ്പോഴും നിശ്ചിത ഓവര്‍ ദേശീയ ടീമില്‍ തുടരുമ്പോള്‍ യുവി ടീമിനു പുറത്താണ്.

കോലി ഒരു സംഭവം തന്നെ... പക്ഷെ ഈ റെക്കോര്‍ഡുകള്‍, ഇവ തകര്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പാടുപെടും!! കോലി ഒരു സംഭവം തന്നെ... പക്ഷെ ഈ റെക്കോര്‍ഡുകള്‍, ഇവ തകര്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പാടുപെടും!!

റെയ്‌നയില്ലാതെ ടീം ഇന്ത്യക്കു എന്തു ലോകകപ്പ്? ഉറപ്പായും വേണം... ഇതാ അഞ്ച് കാരണങ്ങള്‍ റെയ്‌നയില്ലാതെ ടീം ഇന്ത്യക്കു എന്തു ലോകകപ്പ്? ഉറപ്പായും വേണം... ഇതാ അഞ്ച് കാരണങ്ങള്‍

Story first published: Monday, February 26, 2018, 12:29 [IST]
Other articles published on Feb 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X