വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്റെ ആറ് താരങ്ങള്‍ക്ക് കൊവിഡ്, ന്യൂസിലാന്‍ഡ് പര്യടനം അനിശ്ചിതത്വത്തില്‍

കൊവിഡ് ബാധയെത്തുടര്‍ന്ന് പാകിസ്താന്റെ ന്യൂസിലാന്‍ഡ് പര്യടനം അനിശ്ചിതത്വത്തില്‍. ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ക്കായി ന്യൂസിലാന്‍ഡില്‍ എത്തിയ പാക് താരങ്ങളില്‍ ആറ് പേര്‍ക്ക് കൊറോണ വൈറസുബാധ സ്ഥിരീകരിച്ചു. പരിശോധനാഫലം പോസിറ്റീവെന്ന് തെളിഞ്ഞ ആറു പേരെയും സ്‌ക്വാഡില്‍ നിന്ന് വേര്‍തിരിച്ച് നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊവിഡ് ബാധിച്ച ആറു പേരില്‍ രണ്ടു താരങ്ങള്‍ മുന്‍പ് രോഗം ബാധിച്ച് ഭേദമായവരാണ്. ബാക്കിയുള്ള നാലു താരങ്ങള്‍ക്ക് ആദ്യമായാണ് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്.

Six Pakistan Players Test Covid-19 Positive Ahead Of New Zealand Series

ന്യൂസിലാന്‍ഡിലേക്ക് തിരിക്കും മുന്‍പ് പാക് സംഘം ഒന്നടങ്കം നാലു തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയമായിരുന്നു. പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാകിസ്താന്‍ ടീം ന്യൂസിലാന്‍ഡിലേക്ക് വിമാനം കയറിയതും. എന്തായാലും കൊവിഡ് ബാധിച്ച പാക് താരങ്ങള്‍ ഇപ്പോള്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ നിരീക്ഷണകേന്ദ്രത്തില്‍ ചികിത്സയിലാണ്. ടീമില്‍ ആര്‍ക്കെല്ലാമാണ് കൊവിഡ് ബാധിച്ചതെന്ന വിവരം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല.

പുതിയ സാഹചര്യത്തില്‍ ക്വാറന്റൈന്‍ കാലയളവില്‍ പാകിസ്താന്‍ ടീമിനോട് പരിശീലനത്തിന് ഇറങ്ങരുതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ന്യൂസിലാന്‍ഡിലെത്തിയ ആദ്യദിനംതന്നെ പാക് സംഘാംഗങ്ങളില്‍ ചിലര്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചെന്ന സൂചനയിന്മേലാണ് അന്വേഷണം. പാകിസ്താന്‍ താരങ്ങളുമായും സ്റ്റാഫ് അംഗങ്ങളുമായും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.

ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്നോടിയായി രണ്ടു നാലുദിന സന്നാഹ മത്സരങ്ങള്‍ പാകിസ്താന് വേണ്ടി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ക്രമീകരിച്ചിരുന്നു. ഡിസംബര്‍ 18 മുതലാണ് ന്യൂസിലാന്‍ഡും പാകിസ്താനും തമ്മിലെ പരമ്പരകള്‍ക്ക് തുടക്കമാവുന്നത്. ടെസ്റ്റ് പരമ്പരയില്‍ രണ്ടു മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ആദ്യത്തേത് ഡിസംബര്‍ 26 -ന് ബോക്‌സിങ് ഡേയില്‍ തുടങ്ങും. രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിന് ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്‌ലി ഓവല്‍ സ്‌റ്റേഡിയമാണ് വേദിയാവുക.

Image Source: Twitter / PCB

Story first published: Thursday, November 26, 2020, 13:40 [IST]
Other articles published on Nov 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X