വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റിലെ എഞ്ചിനീയര്‍മാര്‍ ആരൊക്കെ? ഒന്നല്ല, ആറ് പേരുണ്ട്

മുംബൈ: ലോക ക്രിക്കറ്റിന് എക്കാലത്തും മികച്ച താരങ്ങളം സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് സാധിച്ചിട്ടുണ്ട്. ഇന്ന് ദേശീയ എഞ്ചിനീയര്‍മാരുടെ ദിനമാണെന്നിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എഞ്ചിനീയര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം. പൊതുവേ ചെറുപ്പം മുതല്‍ ക്രിക്കറ്റിലേക്ക് താരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ പല താരങ്ങള്‍ക്കും വലിയ വിദ്യാഭ്യാസം നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസ യോഗ്യതയുള്ള ആറ് പേരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ എഞ്ചിനീയറിങ് യോഗ്യതയുള്ള താരമാണ്. ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള കുംബ്ലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലാണ് ബിടെക് പൂര്‍ത്തിയാക്കിയത്. ബംഗളൂരുവിലെ രാഷ്ട്രീയ വിദ്യാലയ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് പഠിച്ചത്. പിന്നീട് ക്രിക്കറ്റിലേക്കെത്തിയതോടെ അദ്ദേഹം തന്റെ എഞ്ചിനീയറിങ് മോഹങ്ങള്‍ ഒഴിവാക്കുകയായിരുന്നു. ടെസ്റ്റില്‍ 619 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള കുംബ്ലെ നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനാണ്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിനും എഞ്ചിനീയറിങ് യോഗ്യതയുള്ള താരമാണ്. ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് ടീം അംഗമായിരുന്ന അശ്വിന്‍ ഐടിയിലാണ് ബിടെക് എടുത്തത്. ചെന്നൈയിലെ എസ്എസ്എന്‍ കോളജിലായിരുന്നു അശ്വിന്റെ പഠനം. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന്‍ കളിക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഇത്തവണ കളിക്കുന്നുണ്ട്.

ജവഗല്‍ ശ്രീനാഥ്

ജവഗല്‍ ശ്രീനാഥ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരിലൊരാളായ ജവഗല്‍ ശ്രീനാഥും എഞ്ചിനീയറിങ് യോഗ്യതയുള്ളയാളാണ്. ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജിയിലാണ് ജവഗല്‍ ശ്രീനാഥ് ബിടെക് എടുത്തത്. മൈസൂരുവില്‍ ശ്രീ ജയചാമരാജേന്ദ്ര ഓഫ് എഞ്ചിനീയറിങ്ങിലാണ് ശ്രീനാഥ് പഠിച്ചത്. 229 ഏകദിനത്തില്‍ നിന്ന് 315 വിക്കറ്റാണ് ശ്രീനാഥ് ഇന്ത്യക്കുവേണ്ടി നേടിയത്. 67 ടെസ്റ്റില്‍ നിന്ന് 236 വിക്കറ്റും ശ്രീനാഥിന്റെ പേരിലുണ്ട്.

ഇഎഎസ് പ്രസന്ന

ഇഎഎസ് പ്രസന്ന

മുന്‍ ഇന്ത്യന്‍ ബൗളര്‍ ഇഎഎസ് പ്രസന്നയും എഞ്ചിനീയറിങ് യോഗ്യതയുള്ള താരമാണ്. 1962-1978 കാലഘട്ടത്തിലാണ് അദ്ദേഹം കളിച്ചിരുന്നത്. വലം കൈയന്‍ ഓഫ് ബ്രെയ്ക്ക് ബൗളറായിരുന്ന പ്രസന്ന മൈസൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നാണ് ബിടെക് എടുത്തത്. 49 ടെസ്റ്റില്‍ നിന്ന് 189 വിക്കറ്റാണ് പ്രസന്ന വീഴ്ത്തിയത്.

ശ്രീനിവാസരാഘവന്‍ വെങ്കട്ടരാഘവന്‍

ശ്രീനിവാസരാഘവന്‍ വെങ്കട്ടരാഘവന്‍

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശ്രീനിവാസരാഘവന്‍ വെങ്കട്ടരാമന്‍ ഐസിസി അംപയര്‍മാരുടെ എലൈറ്റ് പാനലിലും അംഗമായിരുന്നു. ചെന്നൈയിലെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് ശ്രീനിവാസരാഘടവന്‍ ബിടെക് പൂര്‍ത്തിയാക്കിയത്. 75കാരനായ അദ്ദേഹം 57 ടെസ്റ്റില്‍ നിന്ന് 748 റണ്‍സും 156 വിക്കറ്റും 15 ഏകദിനത്തില്‍ നിന്ന് 54 റണ്‍സും 5 വിക്കറ്റുമാണ് വീഴ്ത്തിയിട്ടുള്ളത്.

കൃഷ്ണമാചാരി ശ്രീകാന്ത്

കൃഷ്ണമാചാരി ശ്രീകാന്ത്

1983ലെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗമായ കൃഷ്ണമാചാരി ശ്രീകാന്തും എഞ്ചിനീയര്‍ യോഗ്യതയുള്ള താരമായിരുന്നു. 1983ലെ ലോകകപ്പ് ഫൈനലിലെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. 57 പന്തില്‍ നിന്ന് 38 റണ്‍സാണ് കൃഷ്ണമാചാരി ശ്രീകാന്ത് നേടിയത്. ചെന്നൈയിലെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നാണ് അദ്ദേഹം ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പഠിച്ചത്.

Story first published: Tuesday, September 15, 2020, 17:57 [IST]
Other articles published on Sep 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X