വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ തിളങ്ങിയാല്‍ അശ്വിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണം; ശിവരാമകൃഷ്ണന്‍

മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലും നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. യുവതാരങ്ങളടക്കം നിരവധി താരങ്ങള്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ടീമില്‍ ഇടം പിടിക്കുക ആര്‍ക്കും എളുപ്പമല്ല. ശ്രീലങ്കന്‍ പരമ്പരയിലെയും ഐപിഎല്‍ 2021ന്റെ രണ്ടാം പാദത്തിലെയും താരങ്ങളുടെ പ്രകടനം ടി20 ലോകകപ്പിനുള്ള ടീം സെലക്ഷനെ സ്വാധീനിക്കും.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ബാറ്റ്‌സ്മാന്‍മാരുടെ നീണ്ടനിര തന്നെയുണ്ടെങ്കിലും പ്രശ്‌നം സ്പിന്‍ ബൗളിങ്ങിലാണ്. അനുഭവസമ്പത്തുള്ള മികച്ച സ്പിന്നര്‍മാരുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുല്‍ദീപിനും ചഹാലിനും ഫോമില്ല. വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നിവര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയക്കുറവുമുണ്ട്. ഇപ്പോഴിതാ ഐപിഎല്‍ 2021ന്റെ രണ്ടാം പാദത്തില്‍ തിളങ്ങിയാല്‍ അശ്വിനെ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ എല്‍ ശിവരാമകൃഷ്ണന്‍.

rashwinipl

'അവസാന കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് കിട്ടിയിരിക്കുന്ന ഏറ്റവും മികച്ച ബൗളറാണ് ആര്‍ അശ്വിന്‍. അവന്റെ പരിചയസമ്പത്ത് തീര്‍ച്ചയായും ഇന്ത്യയെ സഹായിക്കുന്നതാണ്. ഇടം കൈയന്‍മാര്‍ക്കെതിരേ അവന്‍ നന്നായി പന്തെറിയുന്നുണ്ട്. ഫീല്‍ഡിങ്ങിലും അവന്‍ മികച്ചവനാണ്. കായിക ക്ഷമതയുടെ കാര്യത്തിലും പരിശീലനത്തിലും കഠിനാധ്വാനം ചെയ്യുന്നവനാണവന്‍. എന്റെ അഭിപ്രായത്തില്‍ ടി20 ലോകകപ്പിലേക്ക് അവനെ പരിഗണിക്കണം. എതിര്‍ ടീമില്‍ ശക്തമായ ഇടം കൈയന്‍മാരുണ്ടായാല്‍ ഏറ്റവും മികച്ച ലെഗ് സ്പിന്നറെത്തന്നെ നമ്മള്‍ പരിഗണിക്കണം. യുഎഇയില്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ അവനെ പരിഗണിക്കേണ്ടതാണ്'-ശിവരാമകൃഷ്ണനാണ്.

പരിചയസമ്പന്നനായ അശ്വിന്‍ ഏറെ നാളുകളായി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്ത്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് നിലവില്‍ അശ്വിന് സ്ഥാനമുള്ളത്. ഇന്ത്യക്കായി 46 ടി20യില്‍ നിന്ന് 123 റണ്‍സും 52 വിക്കറ്റുമാണ് അശ്വിന്റെ സമ്പാദ്യം. എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. എന്നാല്‍ അശ്വിനെ തിരികെ എത്തിക്കാന്‍ വലിയ താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ കോലി സൂചിപ്പിച്ചിട്ടുണ്ട്.

കുല്‍ദീപ് യാദവിനെക്കുറിച്ചും ശിവരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 'കുല്‍ദീപിന് ശാരീരികമായും മാനസികമായും കഠിനാധ്വാനം ആവിശ്യമാണ്. വളരെ ചെറുപ്പമാണവന്‍. വളരെ അപൂര്‍വ്വമായി കാണുന്ന ശൈലിയുള്ള താരമാണ് കുല്‍ദീപ്. ഇന്ത്യക്കുവേണ്ടി തിരിച്ചെത്തി മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണവന്‍. കഠിനാധ്വാനം ചെയ്ത് ശ്രീലങ്കയിലും ഐപിഎല്ലിലും തിളങ്ങാനായാല്‍ അവന്‍ തിരിച്ചുവരാനുള്ള സാധ്യതയുണ്ട്'-ശിവരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 15, 2021, 17:21 [IST]
Other articles published on Jul 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X