Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2016ന് ശേഷമുള്ള കണക്കുകള്‍ പറയുന്നു 'ജഡ്ഡു' മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍; കണക്കുകളിതാ

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ചവെക്കുന്നത്. ആതിഥേയരായ ഓസ്‌ട്രേലിയയുടെ ഒരു വിക്കറ്റ് മാത്രമാണ് ജഡേജ വീഴ്ത്തിയതെങ്കിലും ബാറ്റിങ്ങില്‍ അദ്ദേഹം തിളങ്ങി. ആറാം വിക്കറ്റില്‍ നായകന്‍ അജിന്‍ക്യ രഹാനെക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി ജഡേജ (40*) ക്രീസില്‍ തുടരുകയാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ തന്റെ ഇരിപ്പിടം ഭദ്രമാക്കുന്ന പ്രകടനമാണ് സമീപകാലത്തായി ജഡ്ഡു കാഴ്ചവെക്കുന്നത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ ജഡേജയ്ക്ക് സാധിക്കുന്നു. 2016ന് ശേഷമുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണെന്ന് പറയാം.

ജഡേജ

2016ന് ശേഷം ജഡേജയുടെ ടെസ്റ്റ് ബാറ്റിങ് ശരാശരി 46.29 ആണ്.ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ ബാറ്റിങ് ശരാശരി തന്നെ ജഡേജയ്ക്കുമുണ്ട്. മധ്യനിരയില്‍ ടീമിന്റെ വിശ്വസ്തനായി മാറാന്‍ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. ബൗളിങ്ങില്‍ 24.97 ശരാശരിയും ജഡേജയ്ക്കുണ്ട്. ഓള്‍റൗണ്ടര്‍ ശരാശരി 21.32 ആണ്. നിലവിലുള്ള മറ്റേത് ഓള്‍റൗണ്ടറേക്കാളും ഉയര്‍ന്നതാണത്. നിലവിലെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ജഡേജയുള്ളത്. 49 ടെസ്റ്റില്‍ നിന്നായി 35.26 ശരാശരിയില്‍ 1869 റണ്‍സും 213 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 1 സെഞ്ച്വറിയും 14 സെഞ്ച്വറിയും ജഡേജയുടെ ടെസ്റ്റ് കരിയറിന്റെ ഭാഗമാണ്.

ബെന്‍

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 42.34 ബാറ്റിങ് ശരാശരിയും 27.59 ബൗളിങ് ശരാശരിയുമാണ് സ്റ്റോക്‌സിന്റെ പേരിലുള്ളത്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോക്‌സ് നിലവില്‍ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി ഇരിക്കുന്നത്. 67 ടെസ്റ്റില്‍ നിന്ന് 37.85 ശരാശരിയില്‍ 4428 റണ്‍സും 158 വിക്കറ്റുമാണ് സ്‌റ്റോക്‌സിന്റെ ഇതുവരെയുള്ള സമ്പാദ്യം.

ഷക്കീബ്

മൂന്നാം സ്ഥാനത്ത് ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസനാണ്. ഒരു വര്‍ഷത്തോളം വിലക്ക് നേരിട്ട് പുറത്തുനില്‍ക്കേണ്ടി വന്നെങ്കിലും ഷക്കീബിന്റെ ഓള്‍റൗണ്ട് മികവിന് ഇതുവരെ കോട്ടം സംഭവിച്ചിട്ടില്ല. ഐസിസിയുടെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് ഷക്കീബ് ഉണ്ട്. 2016ന് ശേഷം 38.48 ശരാശരിയിലാണ് ഷക്കീബിന്റെ ടെസ്റ്റ് ബാറ്റിങ് 26.03ആണ് ബൗളിങ് ശരാശരി.

ജേസന്‍

നാലാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡറാണ്. നിലവിലെ ഐസിസി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഹോള്‍ഡര്‍. 33.40 ആണ് ഹോള്‍ഡറിന്റെ ബാറ്റിങ് ശരാശരി. 25.66 ബൗളിങ് ശരാശരിയും. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഹോള്‍ഡര്‍. അഞ്ചാം സ്ഥാനത്ത് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ താരം വെര്‍ണോന്‍ ഫിലാണ്ടറാണ്. പേസ് ഓള്‍റൗണ്ടറായ ഫിലാണ്ടറിന്റെ ബാറ്റിങ് ശരാശരി 23.42ഉും ബൗളിങ് ശരാശരി 22.62മാണ്.

Story first published: Sunday, December 27, 2020, 14:42 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+