Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെവോണ്‍ കോണ്‍വെ - സൗരവ് ഗാംഗുലി, ഒരേ ദിവസം ജനിച്ച് ഇവരുടെ സാമ്യതകള്‍ അത്ഭുതപ്പെടുത്തും

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിനുവേണ്ടി സെഞ്ച്വറി നേടിയതോടെ ഏവരുടേയും കൈയടി നേടിയിരിക്കുകയാണ് ഇടം കൈയന്‍ ഓപ്പണറായ ഡെവോണ്‍ കോണ്‍വെ. ക്രിക്കറ്റ് പാരമ്പര്യവും ചരിത്രവും ഒരുപാട് പറയാനുള്ള ലോര്‍ഡ്‌സിലാണ് അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ കോണ്‍വെയുടെ സെഞ്ച്വറി പ്രകടനം. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ പുറത്താവാതെ 136 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ട്.

കോണ്‍വെ

സെഞ്ച്വറി നേട്ടത്തോടെ സൗരവ് ഗാംഗുലിയുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോഡും കെയ്ന്‍ വില്യംസണിന്റെ 11 വര്‍ഷം പഴക്കമുള്ള റെക്കോഡുമാണ് കോണ്‍വെ തിരുത്തിയത്. 1996ല്‍ ലോര്‍ഡ്‌സില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗാംഗുലി 131 റണ്‍സാണ് നേടിയത്. ഇതിനെ മറികടന്നാണ് കോണ്‍വെ ലോര്‍ഡ്‌സിലെ അരങ്ങേറ്റക്കാരന്റെ മികച്ച സ്‌കോറെന്ന റെക്കോഡ് സ്വന്തമാക്കിയത്.

കോണ്‍വെ

ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം ഡെവോണ്‍ കോണ്‍വേയും മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും തമ്മിലുള്ള സാമ്യതകളാണ്. 1991 ജൂലൈ എട്ടിനാണ് കോണ്‍വെയുടെ ജനനം. സൗരവ് ഗാംഗുലി 1972 ജൂലൈ എട്ടിന് തന്നെയാണ് ലഭിച്ചത്. ഇരുവരും ഇടം കൈയന്‍ ഓപ്പണര്‍മാരാണെന്നതാണ് മറ്റൊരു സാമ്യത. 29കാരനായി കോണ്‍വെ മൂന്ന് ഫോര്‍മാറ്റിലും കിവീസിനായി അരങ്ങേറ്റം കുറിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള പ്രവേശനം വളരെ വൈകി.

കോണ്‍വെ

ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ചത് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലൂടെയാണ്. 2020 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20യിലാണ് കോണ്‍വെ ആദ്യമായി ന്യൂസീലന്‍ഡ് ജഴ്‌സി അണിയുന്നത്. 1992 ജനുവരി 11ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലൂടെയാണ് സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

കോണ്‍വെ

രണ്ട് താരങ്ങളുടെയും ടെസ്റ്റ് അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരെയായിരുന്നു എന്നതാണ് മറ്റൊരു സാമ്യത. സൗരവ് ഗാംഗുലി 1996 ജൂണ്‍ 20ന് ലോര്‍ഡ്‌സിലാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. കോണ്‍വെ ജൂണ്‍ രണ്ടിന് ആരംഭിച്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഏകദിനത്തിലും ടെസ്റ്റിലും ഗാംഗുലിയും കോണ്‍വെയും അരങ്ങേറ്റം നടത്തിയത് ഒരേ ടീമുകള്‍ക്കെതിരെയാണെന്നത് ശരിക്കും കൗതുകം തന്നെയാണ്.

കോണ്‍വെ

ഇരുവരും ലോര്‍ഡ്‌സിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടി. കൂടാതെ ഗാംഗുലിയുടെ ഏകദിന അരങ്ങേറ്റ ക്യാപ് 84 ആയിരുന്നു.ടി20യില്‍ കോണ്‍വെയുടെ അരങ്ങേറ്റ ക്യാപും 84ആണ്. ഇത്രയും സാമ്യതകള്‍ ഇരുവരും തമ്മിലുണ്ടായത് വളരെ ആശ്ചര്യമായിട്ടുണ്ട്. രണ്ടാം ദിനവും മികച്ച പ്രകടനം കാഴ്ചവെച്ച് അരങ്ങേറ്റ ടെസ്റ്റ് ഇന്നിങ്‌സില്‍ത്തന്നെ കോണ്‍വെ ഇരട്ട സെഞ്ച്വറി നേടുമോ എന്ന് കാത്തിരുന്ന് കാണാം.

Story first published: Thursday, June 3, 2021, 14:25 [IST]
Other articles published on Jun 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+