വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റും ഏകദിനവും കളിച്ചു, പക്ഷെ ടി20യില്‍ ഇന്ത്യ അവസരം നല്‍കിയില്ല! അഞ്ച് പേര്‍

ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥാനം ഉറപ്പുള്ള മൂന്ന് പേര്‍ മാത്രമാണ് നിലവിലുള്ളത്

1

മുംബൈ: ഇന്ത്യന്‍ ജഴ്‌സിയില്‍ മൂന്ന് ഫോര്‍മാറ്റും കളിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പ്രതിഭക്കൊപ്പം ഭാഗ്യവും തുണക്കാത്ത പക്ഷം ഈ നേട്ടം കൈവരിക്കുക അസാധ്യം. ആധുനിക കാലഘട്ടത്തില്‍ ഇത് കൂടുതല്‍ കടുപ്പമായിരിക്കുകയാണെന്ന് പറയാം. ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തോടൊപ്പം ഐപിഎല്ലിന്റെയും വരവോടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഓരോ വര്‍ഷവും മികവ് തെളിയിച്ചെത്തുന്ന താരങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

അതുകൊണ്ട് തന്നെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ അവസരം ലഭിക്കുകയെന്നത് വളരെ പ്രയാസമായി മാറിയിരിക്കുന്നു. നിലവിലെ ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥാനം ഉറപ്പുള്ള മൂന്ന് പേര്‍ മാത്രമാണ് നിലവിലുള്ളത്. അത് രോഹിത്തും കോലിയും ബുംറയുമാണ്. ആധുനിക ക്രിക്കറ്റില്‍ ഇന്ത്യ ഏകദിനത്തിലും ടെസ്റ്റിലും കളിപ്പിച്ചിട്ടും ടി20യില്‍ അവസരം നല്‍കാത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍

ശുബ്മാന്‍ ഗില്‍

ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ലെങ്കിലും നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മിടുക്കനാണ് ശുബ്മാന്‍ ഗില്‍. വിരാട് കോലി കളമൊഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് എത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ഗില്‍. ഇന്ത്യ ടെസ്റ്റിലും ഏകദിനത്തിലും ഗില്ലിന് അവസരം നല്‍കിക്കഴിഞ്ഞു. രണ്ട് ഫോര്‍മാറ്റിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനും ഗില്ലിനായെങ്കിലും ഇന്ത്യ ഇതുവരെ ടി20യില്‍ ഗില്ലിന് അവസരം നല്‍കിയിട്ടില്ല. ഐപിഎല്ലില്‍ കെകെആറിനായും ഗുജറാത്ത് ടൈറ്റന്‍സിനായും ഭേദപ്പെട്ട പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. എന്നാല്‍ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റ് താരത്തിന് അവകാശപ്പെടാനാവില്ല. അതുകൊണ്ട് തന്നെ ഗില്ലിന് ഇന്ത്യ ടി20യില്‍ അവസരം നല്‍കാന്‍ സാധ്യത കുറവാണ്.

1

മായങ്ക് അഗര്‍വാള്‍

ഇന്ത്യയുടെ ഓപ്പണര്‍മാരിലൊരാളാണ് മായങ്ക് അഗര്‍വാള്‍. ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുള്ള മായങ്ക് അഗര്‍വാളിന് ഇതുവരെ ടി20യില്‍ ഇന്ത്യ അവസരം നല്‍കിയില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നു മായങ്ക്. 134.51 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും മായങ്കിന് അവകാശപ്പെടാം. എന്നിട്ടും ഒരു ടി20 മത്സരത്തില്‍ പോലും ഇന്ത്യ താരത്തിന് അവസരം നല്‍കിയില്ല. 21 ടെസ്റ്റിലും അഞ്ച് ഏകദിനത്തിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ മായങ്കിന് ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യ അവസരം നല്‍കുന്നില്ല. ഐപിഎല്ലില്‍ പഞ്ചാബിന്റെ നായകസ്ഥാനവും താരത്തിന് നഷ്ടമായി.

Also Read: ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്Also Read: ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്

കരുണ്‍ നായര്‍

ഇന്ത്യ വേണ്ടവിധം അവസരം നല്‍കാതെ തഴഞ്ഞ് കരിയര്‍ നശിപ്പിച്ച താരമാണ് കരുണ്‍ നായര്‍. ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി 6 ടെസ്റ്റില്‍ നിന്ന് 62.33 ശരാശരിയില്‍ 374 റണ്‍സാണ് അദ്ദേഹം നേടിയത്. 2 ഏകദിനത്തില്‍ നിന്ന് 39 റണ്‍സാണ് നേടാനായത്. 76 ഐപിഎല്ലില്‍ നിന്ന് 1496 റണ്‍സും അദ്ദേഹം സ്വന്തമാക്കി. എന്നാല്‍ ഇന്ത്യ ഒരു തവണ പോലും ടി20യില്‍ കരുണിന് അവസരം നല്‍കിയില്ല. 2017ന് ശേഷം ഇന്ത്യ ഒരു ഫോര്‍മാറ്റിലും കരുണിന് അവസരം നല്‍കിയിട്ടില്ല.

Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ലോബിയുടെ കളിയല്ല! കാരണം പറഞ്ഞ് ധവാന്‍Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ലോബിയുടെ കളിയല്ല! കാരണം പറഞ്ഞ് ധവാന്‍

ജയന്ത് യാദവ്

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജയന്ത് യാദവ്. ഇന്ത്യക്കായി ഏകദിനവും ടെസ്റ്റും കളിച്ചിട്ടുള്ള ജയന്തിന് പക്ഷെ ടി20യില്‍ ഒരു തവണ പോലും അവസരം ലഭിച്ചില്ല. ഇന്ത്യക്കായി 6 ടെസ്റ്റും രണ്ട് ഏകദിനവുമാണ് ജയന്ത് കളിച്ചത്. 19 ഐപിഎല്ലിലും ജയന്ത് കളിച്ചു. ടെസ്റ്റില്‍ ഇന്ത്യക്കായി ജയന്ത് സെഞ്ച്വറി നേടിയിട്ടുണ്ട്. പക്ഷെ ഇന്ത്യ ടി20യില്‍ ഒരു തവണ പോലും ജയന്തിന് അവസരം നല്‍കിയിട്ടില്ല. ഈ വര്‍ഷം ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ ജയന്തിന് സാധിച്ചിരുന്നു.

1

പങ്കജ് സിങ്

ഇന്ത്യയുടെ മുന്‍ താരമായ പങ്കജ് സിങ്ങും ഈ പട്ടികയില്‍ ഉള്‍പ്പെടും. 37കാരനായ താരം 2014ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. രണ്ട് ടെസ്റ്റും ഒരു ഏകദിനവും കളിച്ചതിന് ശേഷം പൂര്‍ണ്ണമായും തഴയപ്പെട്ടു. 17 ഐപിഎല്ലിലും കളിച്ചു. ഇന്ത്യ വലിയ അവസരം നല്‍കാതെ വന്നതോടെ താരം നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ലെജന്റ്‌സ് ലീഗില്‍ പങ്കജ് സിങ് കളിച്ചിരുന്നു.

Story first published: Tuesday, November 29, 2022, 10:28 [IST]
Other articles published on Nov 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X