Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയ്ക്ക് പുതിയ മുഖം; ഗില്‍ ടെസ്റ്റ് ക്യാപ്റ്റന്‍, പന്ത് വൈസ് ക്യാപ്റ്റന്‍; കരുണ്‍ നായരും ടീമില്‍

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി യുവതാരം ശുഭ്മാന്‍ ഗില്ലിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബി സി സി ഐ സെലക്ഷന്‍ കമ്മിറ്റി ആണ് ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ജൂണ്‍ 20 ന് ലീഡ്‌സില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ 25 കാരനായ ഗില്ല് ആയിരിക്കും ടീമിനെ നയിക്കുക. രോഹിത് ശര്‍മ്മ ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെയാണ് ഇന്ത്യ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ തേടിയത്.

രോഹിതിന് പിന്നാലെ വിരാട് കോലിയും ടെസ്റ്റില്‍ ടീമില്‍ നിന്ന് വിരമിച്ചിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരെ പുതിയ ടീം ഇന്ത്യയായിരിക്കും കളത്തിലിറങ്ങകുക. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റന്‍. 16 അംഗ ടീമിനെയാണ് ഇന്ത്യ, ഇംഗ്ലണ്ടിലേക്ക് അയയ്ക്കുന്നത്. പരിക്ക് കാരണം മുതിര്‍ന്ന താരം മുഹമ്മദ് ഷമി ടീമില്‍ ഇല്ല. അതേസമയം മലയാളി താരം കരുണ്‍ നായര്‍ ടീമില്‍ ഇടം നേടിയിട്ടിട്ടുണ്ട്.

gill

ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ബി സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്. സായ് സുദര്‍ശന്‍ ആദ്യമായാണ് ടെസ്റ്റ് ടീമില്‍ ഇടം നേടുന്നത്. കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സായി സുദര്‍ശന് ടീമില്‍ ഇടം നേടിക്കൊടുത്തത്. അതേസമയം ജസ്പ്രീത് ബുംറ അഞ്ച് ടെസ്റ്റുകളും കളിക്കില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ സ്ഥിരീകരിച്ചു. ബുംറ നാലോ മൂന്നോ ടെസ്റ്റുകള്‍ മാത്രമെ കളിക്കൂ.

ഫിസിയോകളും മുഴുവന്‍ മാനേജ്മെന്റും ബുംറയുടെ ജോലിഭാരം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. 2020 ല്‍ ആണ് ഗില്‍ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഗില്‍ ഒരിക്കലും ടെസ്റ്റ് മത്സരങ്ങളിലോ ഏകദിനങ്ങളിലോ ടീം ഇന്ത്യയെ നയിച്ചിട്ടില്ല, പക്ഷേ അഞ്ച് ടി20 മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുണ്ട്. 32 ടെസ്റ്റുകളില്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

35.05 ശരാശരിയില്‍ 1893 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്, അദ്ദേഹത്തിന്റെ ഹോം (42.03) ശരാശരിയും എവേ (27.53) ശരാശരിയും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. വരാനിരിക്കുന്ന പരമ്പര ഗില്ലിന്റെ ആദ്യത്തെ പൂര്‍ണ്ണ ഇംഗ്ലണ്ട് പര്യടനമായിരിക്കും. 2021 ലും 2023 ലും ഇംഗ്ലണ്ടില്‍ രണ്ട് ഡബ്ല്യുടിസി ഫൈനലുകള്‍ ഗില്‍ കളിച്ചിരുന്നു. 2025-27 ഡബ്ല്യുടിസി സൈക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്നത്.

ആദ്യ ടെസ്റ്റ് ഹെഡിംഗ്ലിയിലും (ജൂണ്‍ 20 മുതല്‍), രണ്ടാമത്തെ ടെസ്റ്റ് എഡ്ജ്ബാസ്റ്റണിലും (ജൂലൈ 2 മുതല്‍), മൂന്നാമത്തെ ടെസ്റ്റ് ലോര്‍ഡ്സിലും (ജൂലൈ 10 മുതല്‍), നാലാമത്തെ ടെസ്റ്റ് ഓള്‍ഡ് ട്രാഫോര്‍ഡിലും (ജൂലൈ 23 മുതല്‍), അഞ്ചാം ടെസ്റ്റ് ഓവലിലും (ജൂലൈ 31 മുതല്‍) ആണ് നടക്കുക.

Story first published: Saturday, May 24, 2025, 14:07 [IST]
Other articles published on May 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+