വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരെ നോക്കിവച്ചോ, ഭാവി ഐപിഎല്‍ ക്യാപ്റ്റന്മാര്‍!- ആരൊക്കെയെന്നറിയാം

ക്യാപ്റ്റന്‍സിയില്‍ പരിചയമുള്ളവരാണ് ചിലര്‍

യുവ ക്രിക്കറ്റര്‍മാര്‍ക്കു തങ്ങളുടെ പ്രതിഭ ലോകത്തിനു മുന്നില്‍ തെളിയിക്കാനും ദേശീയ ടീമിത്തൊനുമുള്ള ഏറ്റവും മികച്ച അവസരമായാണ് ഐപിഎല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓരോ വര്‍ഷവും ഈ തരത്തില്‍ ചില യുവതാരങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. വൈകെ ഇവര്‍ക്കു ദേശീയ ടീമിനു വേണ്ടി അരങ്ങേറാനും അവസരം ലഭിക്കാറുണ്ട്.

5 youngsters who can be future captains of their IPL franchises

ചില യുവതാരങ്ങള്‍ ഭാവിയില്‍ ഐപിഎല്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വരാന്‍ മിടുക്കുള്ളവരാണ്. ജൂനിയര്‍ തലത്തില്‍ ക്യാപ്റ്റനായി മികവ് തെളിയിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഭാവിയില്‍ ഐപിഎല്ലില്‍ ക്യാപ്റ്റനായി കാണാന്‍ സാധ്യതയുള്ള ചില ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ചുകൊണ്ടിരിക്കുന്ന യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു ഗില്‍.
ലോകകപ്പിലെ പ്രകടനമായിരുന്നു താരത്തിനു ഐപിഎല്ലിലേക്കും വഴിയൊരുക്കിയത്. കെകെആറിനു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഗില്ലിനെ വൈകാതെ തന്നെ നായകസ്ഥാനത്തും കാണാനായേക്കും. ഗില്ലിനു കീഴില്‍ പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ കെകെആര്‍ നീക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

മുംബൈ ഇന്ത്യന്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ നായകനായിരുന്നു. റിഷഭ് പന്തുള്‍പ്പെടെയുള്ളവര്‍ അന്നു ഈ സംഘത്തിലുണ്ടായിരുന്നു. ഇഷാനു കീഴില്‍ ലോകകപ്പില്‍ ഇന്ത്യ റണ്ണറപ്പായിരുന്നു.
2018 മുതല്‍ മുംബൈയ്‌ക്കൊപ്പമാണ് ഇഷാന്‍. 2020ലെ കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്ന അദ്ദേഹം അഞ്ചാം കിരീടവിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്നു. എംഎസ് ധോണിയുടെ നാട്ടുകാരന്‍ കൂടിയായ ഇഷാന്‍ വളരെ കൂളായിട്ടുള്ള ക്യാപ്റ്റനാണെന്നു നേരത്തേ തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

 പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ മറ്റൊരു അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ. 2018ലെ ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയതോടെയാണ് പൃഥ്വി ശ്രദ്ധിക്കപ്പെടുന്നത്. ലോകകപ്പിലെ പ്രകടനത്തെ തുടര്‍ന്നു താരത്തെ ലേലത്തില്‍ ഡല്‍ഹി സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.
ഐപിഎല്ലിലും പൃഥ്വി മിന്നുന്ന പ്രകടനം തുടര്‍ന്നു. 2020ലെ കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും ഇത്തവണ ഗംഭീര പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

 പ്രിയം ഗാര്‍ഗ്

പ്രിയം ഗാര്‍ഗ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുള്ള മധ്യനിര ബാറ്റ്‌സ്മാന്‍ പ്രിയം ഗാര്‍ഗും ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റനാണ്. 2020ലെ ലോകകപ്പില്‍ ഗാര്‍ഗ് നയിച്ച ഇന്ത്യ റണ്ണറപ്പായിരുന്നു. ഉത്തര്‍പ്രദേശുകാരനായ താരം ഇതിനകം മികച്ച ബാറ്റിങിലൂടെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. യുപിക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 66.7 ശരാശിയില്‍ 867 റണ്‍സ് ഗാര്‍ഗ് നേടിക്കഴിഞ്ഞു.
ഈ സീസണിലെ ഐപിഎല്ലില്‍ എസ്ആര്‍എച്ചിനായി കളിക്കാന്‍ താരത്തിനു അവസരം ലഭിച്ചില്ല. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ താരത്തെ അവര്‍ തിരിച്ചുവിളിച്ചേക്കും.

റുതുരാജ് ഗെയ്ക്ക്വാദ്

റുതുരാജ് ഗെയ്ക്ക്വാദ്

2020ലെ ഐപിഎല്ലിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അരങ്ങേറിയ താരമാണ് യുവ ബാറ്റ്‌സ്മാന്‍ റുതുരാജ് ഗെയ്ക്ക്വാദ്. സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും അവരുടെ പ്രധാന കണ്ടെത്തലായി റുതുരാജ് മാറി. സീസണിലെ അവസാനത്തെ മൂന്നു കളികളിലും ഫിഫ്റ്റിയടിച്ചതോടെ താരത്തിന്റെ പ്രതിഭ അംഗീകരിക്കപ്പെട്ടു.
ഈ സീസണിലും മിന്നുന്ന പ്രകടനായിരുന്നു ഓപ്പണറായി ഇറങ്ങി റുതുരാജ് കാഴ്ചവച്ചത്. വളരെ കൂര്‍മബുദ്ധിയുള്ള ക്രിക്കറ്ററെന്നാണ് റുതുരാജിനെക്കുറിച്ച് സിഎസ്‌കെ നായകന്‍ എംഎസ് ധോണി പറയുന്നത്. പല സന്ദര്‍ഭങ്ങളിലും ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ താരം മടിക്കാറില്ലെന്നും ധോണി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഭാവിയില്‍ മികച്ചൊരു ക്യാപ്റ്റനായി റുതുരാജ് മാറാനുള്ള എല്ലാ സാധ്യതയമുണ്ടെന്നതില്‍ സംശയമില്ല.

Story first published: Thursday, June 10, 2021, 17:19 [IST]
Other articles published on Jun 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X