വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ഏകദിനത്തില്‍ ഇവര്‍ അവസരം പ്രതീക്ഷിക്കേണ്ട!

മൂന്നു ഏകദിനങ്ങളുള്‍പ്പെട്ടതാണ് പരമ്പര

ടി20 പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടുമായി ഏകദിന പരമ്പര കൂടി ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പുതുമുഖങ്ങളായി ടീമില്‍ ഇടം പിടിച്ചത്.

ചൊവ്വാഴ്ചയാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. എല്ലാ മല്‍സരങ്ങളും പൂനെയിലുള്ളള മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡില്‍ നടക്കും. ഇന്ത്യന്‍ സംഘത്തിലെ ചില കളിക്കാര്‍ക്കു പരമ്പരയില്‍ ഒരു മല്‍സരത്തില്‍പ്പോലും ചിലപ്പോള്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ഭാവി സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. നിലവില്‍ ടെസ്റ്റിലെ സ്ഥിരസാന്നിധ്യമാണെങ്കിലും ഗില്ലിന് ഏകദിനത്തില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. കാരണം ഏകദിനത്തില്‍ ഇന്ത്യക്കു രോഹിത് ശര്‍മ- ശിഖര്‍ ധവാനെന്ന മികച്ച ഓപ്പണിങ് സഖ്യമുണ്ട്. വര്‍ഷങ്ങളായി ഈ ഫോര്‍മാറ്റില്‍ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ജോടി കൂടിയാണിവര്‍. അതുകൊണ്ടു തന്നെ ഈ സഖ്യത്തെ ഇല്ലാതാക്കി ഗില്ലിനെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണെന്നു തന്നെ പറയാം.
2019ല്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഏകദിനത്തില്‍ ഗില്ലിന്റെ അരങ്ങേറ്റം. മൂന്ന് മല്‍സരങ്ങളില്‍ നിന്നും 16.3 ശരാശരിയില്‍ 49 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായിട്ടുള്ളത്.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ഇടംകൈയന്‍ ഓഫ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇപ്പോള്‍ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ഒരു സമയത്ത് ടീമിലെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരില്‍ ഒരാളായിരുന്ന കുല്‍ദീപ് ഇപ്പോള്‍ ഫോമില്ലാതെ പാടുപെടുകയാണ്. ഇതുകാരണം പലപപ്പോഴും ടീമിനു പുറത്തുമാണ് അദ്ദേഹം.
ഇന്ത്യക്കു വേണ്ടി 61 മല്‍സരങ്ങളില്‍ നിന്നും 5.12 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 105 വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തിയിട്ടുണ്ട്.
നിലവില്‍ ബൗളിങിനൊപ്പം ബാറ്റിങില്‍ കൂടി ടീമിനു തുണയാവുന്ന താരങ്ങളെയാണ് ഇന്ത്യ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതലായും പരീക്ഷിക്കുന്നത്. യുസ്വേന്ദ്ര ചഹല്‍ ഏകദിനത്തില്‍ കളിക്കുമെന്നുറപ്പാണ്. അദ്ദേഹത്തിന്റെ സ്പിന്‍ പങ്കാളിയായി ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കു അവസരം ലഭിച്ചേക്കും. ടീമില്‍ ഇല്ലാത്ത രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ക്രുനാലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20യില്‍ നേരത്തേ കളിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റമായിരിക്കും ഈ പരമ്പരയിലേത്.

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

ഏകദിന സംഘത്തിലെ പുതുമുഖങ്ങളിലൊരാളായ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു നറുക്ക് വീഴാന്‍ സാധ്യത കുറവാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയിട്ടുള്ളള മികച്ച ബൗളിങ് പ്രകടനങ്ങളിലൂടെയാണ് കര്‍ണാടകയില്‍ നിന്നുള്ള പേസര്‍ ശ്രദ്ധിക്കപ്പെടുന്നത്. 2018ലായിരുന്നു കെകെആറിനൊപ്പം കൃഷ്ണയുടെ അരങ്ങേറ്റം. കന്നി സീസണില്‍ ഏഴു മല്‍സരങ്ങളില്‍ 10 വിക്കറ്റുകള്‍ താരം നേടി.
25 കാരനായ പേസര്‍ ടി20 ഫോര്‍മാറ്റിനേക്കാള്‍ 50 ഓവര്‍ മല്‍സരങ്ങളിലാണ് കൂടുതല്‍ മികച്ച പ്രകടനം നടത്തിയിട്ടുളളത്. 48 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 5.17 ഇക്കോണമി റേറ്റില്‍ 81 വിക്കറ്റുകള്‍ കൃഷ്ണ വീഴ്ത്തിയിട്ടുണ്ട്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമിലുള്ളതിനാല്‍ തന്നെ കൃഷ്ണയ്ക്കു അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഭുവി, നട്ടു, ഠാക്കൂര്‍ എന്നിവര്‍ ചേര്‍ന്ന് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുമെന്ന് ഉറപ്പാണ്.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ കരിയര്‍ തന്നെ മാറിമറിഞ്ഞ താരമാണ് പേസര്‍ മുഹമ്മദ് സിറാജ്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായി സിറാജ് മാറിയിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്നും 13 വിക്കറ്റുകളാണ് താരം നേടിയത്.
ഇംഗ്ലണ്ടെനിതേ സമാപിച്ച കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും സിറാജ് മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. എന്നാല്‍ 2020 ജനുവരിക്കു ശേഷം ഒരു ലിസ്റ്റ് എ മല്‍സരം പോലും കളിച്ചിട്ടില്ലാത്ത അദ്ദേഹത്തെ ഏകദിന ടീമിലുള്‍പ്പെടുത്തിയത് സര്‍പ്രൈസായിരുന്നു. 2019ലാണ് സിറാജ് അവസാനമായി ഏകദിനത്തില്‍ കളിച്ചത്.ഈ കളിയിലാവട്ടെ വിക്കറ്റൊന്നും അദ്ദേഹത്തിനു ലഭിച്ചതുമില്ല.
പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയതിനാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സിറാജിന് പുറത്തിരിക്കേണ്ടി വന്നേക്കും. ഭുവിക്കൊപ്പം നടരാജനെയും ബാറ്റിങില്‍ കൂടി ടീമിനു സംഭാവന ചെയ്യാന്‍ കഴിയുന്ന ശര്‍ദ്ദുല്‍ ഠാക്കൂറിനെയും ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ഠാക്കൂര്‍.

Story first published: Saturday, March 20, 2021, 17:53 [IST]
Other articles published on Mar 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X