വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തച്ചു തകര്‍ത്ത് ഗില്‍, മിന്നലായി മായങ്കും... തകര്‍പ്പന്‍ സെഞ്ച്വറി, ഇന്ത്യ സിയ്ക്കു കൂറ്റന്‍ ജയം

ഇന്ത്യ എയെ 232 റണ്‍സിന് ഇന്ത്യ സി നാണംകെടുത്തി

റാഞ്ചി: ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മാന്‍ ഗില്ലും ഇപ്പോള്‍ ടെസ്റ്റ് ടീമിലെ സ്ഥിരാമഗമായ മായങ്ക് അഗര്‍വാളും നിറഞ്ഞാടിയ മല്‍സരത്തില്‍ ഇന്ത്യ സിയ്ക്കു കൂറ്റന്‍ വിജയം. ദിയോധര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെ ഗില്‍ നയിച്ച ഇന്ത്യ സി നാണംകെടുത്തുകയായിരുന്നു. 232 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സി ഈ മല്‍സരത്തില്‍ നേടിയത്.

gill

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സി ഗില്ലിന്റെയും (143) മായങ്കിന്റെയും (120) തീപ്പൊരി സെഞ്ച്വറികളുടെ കരുത്തില്‍ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റിന് 366 റണ്‍സ് വാരിക്കൂട്ടി. സൂര്യകുമാര്‍ യാദവാണ് (72*) മറ്റൊരു പ്രധാന സ്‌കോറര്‍. 142 പന്തില്‍ 10 ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് ഗില്‍ 143 റണ്‍സ് വാരിക്കൂട്ടിയത്. മായങ്ക് 111 പന്തില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് 120 റണ്‍സ് നേടിയത്. എന്നാല്‍ വെറും 29 പന്തില്‍ ഒമ്പത് ബൗണ്ടറികളും നാലു സിക്‌സറുമടക്കാണ് യാദവ് പുറത്താവാതെ 72 റണ്‍സെടുത്തത്.

ഷാക്വിബിന്റെ വിലക്ക്- ഇന്ത്യയ്ക്കും പങ്കോ? എന്താണ് സത്യം? ബിസിബിയുടെ വെളിപ്പെടുത്തല്‍ഷാക്വിബിന്റെ വിലക്ക്- ഇന്ത്യയ്ക്കും പങ്കോ? എന്താണ് സത്യം? ബിസിബിയുടെ വെളിപ്പെടുത്തല്‍

മറുപടിയില്‍ ഹനുമാ വിഹാരി നയിച്ച ഇന്ത്യ എ പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുകയായിരുന്നു. വെറും 29.5 ഓവറില്‍ 134 റണ്‍സിന് ഇന്ത്യ എ കൂടാരം കയറുകയായിരുന്നു. 31 റണ്‍സെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ടോപ്‌സ്‌കോറര്‍. ഭാര്‍ഗവ് മെറായ് 30 റണ്‍സ് നേടി. ഏഴു വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് ഇന്ത്യ എയുടെ അന്തകനായത്. 9.5 ഓവറില്‍ 41 റണ്‍സ് വിട്ടുകൊടുത്താണ് താരം ഏഴു പേരെ പുറത്താക്കിയത്.

Story first published: Friday, November 1, 2019, 15:40 [IST]
Other articles published on Nov 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X