വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓപ്പണര്‍ സ്ഥാനത്തിനായി പൃഥ്വി ഷായുമായി മത്സരമില്ല: ശുബ്മാന്‍ ഗില്‍

മുംബൈ: സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനംകൊണ്ട് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യന്‍ എ ടീം ക്യാപ്റ്റനായി ബാറ്റിങ്ങിലും നായകത്വത്തിലും ഒരുപോലെ തിളങ്ങിയ ഗില്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയെങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

നിലവിലെ ടീം ഘടനയില്‍ ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യത വിരളമായതിനാല്‍ ഗില്ലിന് ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. ഇതിനിടെ തന്റെ അരങ്ങേറ്റത്തെക്കുറിച്ചും ടെസ്റ്റ് ടീമിലെ ഇടത്തേക്കുറിച്ചും ഗില്‍ മനസ് തുറന്നിരിക്കുകയാണ്. പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ പൃഥ്വി ഷായുമായി മത്സരമില്ലെന്നാണ് ഗില്‍ പറഞ്ഞത്. നിലവില്‍ മായങ്ക് അഗര്‍വാളും പൃഥ്വി ഷായുമാവും ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്യുക. ഈ അവസരത്തില്‍ ഓപ്പണറായ ഗില്ലിന് അവസരം ലഭിക്കാന്‍ ഇനിയും വൈകും.

shubmangill

ആര്‍സിബി ആരാധകരേ.. നാളെയാണ് ആ ദിനം.. അടിമുടി മാറ്റ പ്രഖ്യാപനവുമായി ബംഗളൂരുആര്‍സിബി ആരാധകരേ.. നാളെയാണ് ആ ദിനം.. അടിമുടി മാറ്റ പ്രഖ്യാപനവുമായി ബംഗളൂരു

ഞാനും പൃഥ്വിയും ഒരുമിച്ച് കരിയര്‍ ആരംഭിച്ചവരാണ്. എന്നാല്‍ അവനുമായി മത്സരിക്കാറില്ല. അവരുടേതായ സ്ഥാനത്ത് ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആര് കളിക്കണം, വേണ്ട എന്ന് തീരുമാനിക്കുന്നത് മാനേജ്‌മെന്റാണ്. അതിനായി പരസ്പരം മത്സരിക്കുന്നില്ല. അവസരം ലഭിച്ചാല്‍ നഷ്‌പ്പെടുത്തിക്കളയാതെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. ന്യൂസീലന്‍ഡിന്റെ പേസ് ബൗളിങ് മികച്ചതാണ്. ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് വിക്കറ്റെടുക്കാനാണ് അവര്‍ കൂടുതല്‍ ശ്രമിക്കുന്നത്. നെയ്ല്‍ വാഗ്നറിന്റെ പ്രധാന ആയുധവും ഇതാണ്. എ ടീമിനുവേണ്ടി കളിച്ചപ്പോള്‍ ഇത്തരം പന്തുകളെ നേരിട്ടത് ആത്മവിശ്വാസം ഉയര്‍ത്തി. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണ് - ഗില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും ഗില്‍ നേടിയിരുന്നു. മധ്യനിരയിലേക്ക് ഗില്ലിനെ പരീക്ഷിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം 21നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Story first published: Thursday, February 13, 2020, 17:54 [IST]
Other articles published on Feb 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X