വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ദിവസവും 1500 ഷോര്‍ട്ട് ബോളുകള്‍ നേരിടും, മാറ്റ് പിച്ചില്‍ പരിശീലനം' ഗില്ലിന്റെ വിജയ രഹസ്യം ഇങ്ങനെ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമായി മാറിക്കഴിഞ്ഞ താരമാണ് ശുബ്മാന്‍ ഗില്‍. ഓസ്‌ട്രേലിയയിലെ വേഗ മൈതാനത്ത് പാറ്റ് കമ്മിന്‍സ്,മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങിയവരെ വളരെ അനായാസമായി നേരിട്ട ഗില്‍ ആരെയും മോഹിപ്പിക്കുന്ന അരങ്ങേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഗില്‍ പിന്നീടുള്ള മൂന്ന് മത്സരവും കളിച്ചു. ആറ് ഇന്നിങ്‌സില്‍ നിന്ന് 259 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഗാബയില്‍ അവസാന ഇന്നിങ്‌സില്‍ നേടിയ 91 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗില്‍ ഇത്രയും മനോഹരമായി ഓസീസ് പേസര്‍മാരെ നേരിട്ടത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ചേതേശ്വര്‍ പുജാരയ്ക്ക് വരെ ബൗണ്‍സറേറ്റ് പരിക്കേറ്റപ്പോഴാണ് 21 കാരനായ താരം ഓസീസ് പേസര്‍മാരെ തല്ലിത്തകര്‍ത്തത്. ഇപ്പോഴിതാ ഗില്ലിന്റെ വിജയ രഹസ്യത്തെക്കുറിച്ചും യുവതാരത്തിന്റെ പരിശീലന രീതികളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് ലക്‌വീന്ദര്‍ സിങ്.

shubmangilltest

'വളരെ ചെറുപ്പത്തില്‍ത്തന്നെ ക്രിക്കറ്റിനോട് വളരെ താല്‍പര്യം കാട്ടിയിരുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ചെറുപ്പത്തിലെ അവന്റെ ഇഷ്ട കളിപ്പാട്ടം പ്ലാസ്റ്റിക് ബാറ്റായിരുന്നു. അവന്റെ ഇഷ്ടം മനസിലാക്കിയതോടെ ചെറുപ്പത്തിലെ തന്നെ അവനെ പരിശീലിപ്പിക്കാമെന്ന് തീരുമാനിച്ചു. ഞങ്ങളുടെ ഗ്രാമം മൊഹാലിയില്‍ നിന്ന് ഏകദേശം 3000 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ സൗകര്യങ്ങള്‍ കുറവായതിനാല്‍ ഗില്ലിനായി മൊഹാലിയിലേക്ക് മാറി'-ഗില്ലിന്റെ പിതാവ് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ ഭയപ്പെടുത്തുന്നത് പേസ് ബൗളിങ് തന്നെയാണ്. ബൗണ്‍സറുകളെ പിന്തുണയ്ക്കുന്ന ഓസീസിലെ പിച്ചില്‍ എങ്ങനെ ഗില്‍ ഇത്ര മനോഹരമായി ഷോര്‍ട്ട് ബോളുകളെ കളിച്ചുവെന്നതിന് ഉത്തരവും ഗില്ലിന്റെ പിതാവ് നല്‍കും. 'അവന് ഒമ്പത് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ദിവസം 1500 ഷോര്‍ട്ട്‌ബോളുകള്‍ അവനെക്കൊണ്ട് കളിപ്പിക്കുമായിരുന്നു. ഫാസ്റ്റ് ബൗളിങ്ങിനെ കളിച്ച് പഠിക്കുന്നതിനായാണ് ഇത്തരമൊരു രീതി. ചാര്‍പ്പോയ് വിരിച്ചാണ് അവന് പന്തെറിഞ്ഞിരുന്നത്. ഒരു സ്റ്റംപ് ഉപയോഗിച്ചാണ് അവന്‍ പരിശീലനം നടത്തിയത്. അത് ബാറ്റിന്റെ മധ്യത്തില്‍ കൃത്യമായി പന്ത് കൊള്ളിക്കാന്‍ അവനെ സഹായിച്ചിരുന്നു'-അദ്ദേഹം പറഞ്ഞു.

മാറ്റ് വിരിച്ച പിച്ചല്‍ പരിശീലനം നടത്തുന്നത് എക്‌സ്ട്രാ ബൗണ്‍സിനെ നേരിടാന്‍ കൂടുതല്‍ സഹായിക്കും. മാറ്റ് പിച്ചില്‍ കളിക്കുന്നത് ബാക്ക് ഫൂട്ടിലെ കളി മെച്ചപ്പെടുത്താന്‍ സഹായിക്കും. വളരെ ചെറുപ്പത്തില്‍ തന്നെ പഞ്ചാബിലെ മികച്ച പേസര്‍മാരായ മന്‍പ്രീത് സിങ് ഗോണി,ഹര്‍മീത് സിങ് എന്നിവരെയൊക്കെ നേരിടാന്‍ സാധിച്ചത് അവന്റെ കരിയറിലെ വളര്‍ച്ചയ്ക്ക് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, January 22, 2021, 14:18 [IST]
Other articles published on Jan 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X