വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശുബ്മാന്‍ ഗില്‍ മധ്യനിരയില്‍ കളിക്കും, ശ്രേയസ്-വിഹാരി ഇവരിലൊരാള്‍ മാത്രം, മാറ്റത്തിനൊരുങ്ങി ഇന്ത്യ

പ്രതിഭാശാലിയായ ഗില്ലിനെ ഓപ്പണറെന്ന നിലയിലേക്ക് മാത്രം പരിഗണിച്ചാല്‍ അവസരം ലഭിക്കാതെ താരത്തിന്റെ കരിയര്‍ അവസാനിക്കാനാണ് സാധ്യത

1

മുംബൈ: ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടത് ടീമിനെയും ആരാധകരെയും ഒരുപോലെ നിരാശരാക്കുന്ന കാര്യമാണ്. സെഞ്ച്വൂറിയനില്‍ ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയ ശേഷമാണ് ഇന്ത്യ പരമ്പര കൈവിട്ടതെന്നതാണ് ഏറ്റവും നിരാശയുണ്ടാക്കുന്ന കാര്യം. ഇന്ത്യയുടെ പല താരങ്ങള്‍ക്കും മികവ് കാട്ടാനുള്ള അവസാന അവസരമായിരുന്നു ദക്ഷിണാഫ്രിക്കയിലേത്. പ്രധാനമായും ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളുടെ ഭാവി നിശ്ചയിക്കപ്പെടുന്ന പരമ്പരയായിരുന്നു ഇത്.

രണ്ട് പേരും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മോശം ഫോമിലായിരുന്നു. ദക്ഷിണാഫ്രിക്കയിലും കാര്യമായൊന്നും ചെയ്യാനാവാതെ വന്നതോടെ രണ്ട് പേരുടെയും കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. ഇനിയൊരു മത്സരത്തില്‍ ഇരുവര്‍ക്കും അവസരം ലഭിച്ചേക്കില്ലെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ഇന്ത്യയെ നയിച്ച വിരാട് കോലിയുടെയും വാക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം ഉണ്ടാവുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

1

ചേതേശ്വര്‍ പുജാരക്ക് പകരം ശ്രേയസ് അയ്യര്‍, അജിന്‍ക്യ രഹാനെക്ക് പകരം ഹനുമ വിഹാരി എന്നിങ്ങനെയാണ് മാറ്റമെന്നാണ് കൂടുതല്‍ ആളുകളും പ്രതീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ പദ്ധതികള്‍ വേറെയാണെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓപ്പണറായ ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ മധ്യനിരയില്‍ കളിപ്പിക്കാനാണ് പദ്ധതിയിടുന്നത്. രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ ഓപ്പണറായിത്തന്നെ കളിക്കും. സഹ ഓപ്പണറാവാന്‍ കെഎല്‍ രാഹുലുമുണ്ട്.

ഈ അവസരത്തില്‍ ശുബ്മാന്‍ ഗില്ലിനെ കളിപ്പിക്കുക എവിടെയെന്നത് പ്രസക്തമായ ചോദ്യമാണ്. പ്രതിഭാശാലിയായ ഗില്ലിനെ ഓപ്പണറെന്ന നിലയിലേക്ക് മാത്രം പരിഗണിച്ചാല്‍ അവസരം ലഭിക്കാതെ താരത്തിന്റെ കരിയര്‍ അവസാനിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഗില്ലിനെ രഹാനെക്ക് പകരക്കാരനായി അഞ്ചാം നമ്പറിലോ പുജാരക്ക് പകരക്കാരനായി മൂന്നാം നമ്പറിലോ കളിപ്പിക്കാനാണ് സാധ്യത. ഹനുമ വിഹാരിയെക്കാള്‍ ശ്രേയസ് അയ്യര്‍ക്കാണ് ഇന്ത്യ പരിഗണന നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2

ശ്രേയസ് അയ്യരെ മധ്യനിരയില്‍ കളിപ്പിക്കുന്നതിലും നല്ലത് ടോപ് ഓഡറിലാണെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. മൂന്നാം നമ്പറില്‍ അല്‍പ്പം കൂടി വേഗത്തില്‍ സ്‌കോര്‍ നേടാന്‍ സാധിക്കുന്ന താരത്തെയാണ് ടീം അന്വേഷിക്കുന്നത്. ഗില്ലിനെക്കാള്‍ പക്വതയോടെ കളിക്കാന്‍ ശ്രേയസിനാവും. അനുഭവസമ്പത്തുമുണ്ട്. അതുകൊണ്ട് തന്നെ ശ്രേയസിനെ മൂന്നാം നമ്പറിലിറക്കി ഗില്ലിനെ അഞ്ചാമനാക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യ. എന്നാല്‍ ഇത് എത്രത്തോളം ഫലം ചെയ്യുമെന്നത് കണ്ടു തന്നെ അറിയണം.

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര തട്ടകത്തിലാണ്. ശ്രീലങ്കയാണ് എതിരാളികള്‍. രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര ഫെബ്രുവരി 25നാണ് ആരംഭിക്കുന്നത്. നാട്ടില്‍ത്തന്നെ നടക്കുന്ന പരമ്പരയായതിനാല്‍ എന്ത് പരീക്ഷണവും ഇന്ത്യക്ക് നടത്താനാവും. ശ്രീലങ്ക താരതമ്യേനെ ദുര്‍ബലരായ എതിരാളികളാണെന്നിരിക്കെ ധൈര്യത്തോടെ ഇന്ത്യ മാറ്റങ്ങള്‍ക്ക് തയ്യാറാവും. എന്നാല്‍ വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനെത്തും. അത് ആരാണെന്നത് കാത്തിരുന്ന് തന്നെ കാണണം.

3

എന്തായാലും രഹാനെയും പുജാരയും ഇനി ഇന്ത്യന്‍ ടീമില്‍ കാണില്ലെന്ന് തന്നെയാണ് പ്രമുഖര്‍ ഉള്‍പ്പെടെ വിലയിരുത്തിയിരിക്കുന്നത്. രഹാനെ ദക്ഷിണാഫ്രിക്കയില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 136 റണ്‍സാണെങ്കില്‍ പുജാര നേടിയത് 124 റണ്‍സാണ്. രണ്ട് താരങ്ങള്‍ക്കും ഒന്നും തന്നെ ചെയ്യാനായില്ല. മികച്ച യുവതാരങ്ങള്‍ അവസരം കാത്തിരിക്കെ വഴിമാറിക്കൊടുക്കാതെ മറ്റ് വഴികളില്ല. ഗില്‍ 10 ടെസ്റ്റാണ് ഇന്ത്യക്കായി കളിച്ചത്. 32.82 ശരാശരിയില്‍ 558 റണ്‍സാണ് നേടിയത്. ഇതിനാല്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വിദേശ പര്യടനങ്ങളില്‍ തിളങ്ങാന്‍ ഗില്ലിനായെന്നതാണ് എടുത്തുപറയേണ്ട കാര്യം.

ശ്രേയസ് അയ്യര്‍ അവസാന ന്യൂസീലന്‍ഡ് പര്യടനത്തിലൂടെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്തിയത്. സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമായി അരങ്ങേറ്റ ടെസ്റ്റ് ശ്രേയസ് ആഘോഷമാക്കുകയും ചെയ്തു. ഹനുമ വിഹാരിയെ എളുപ്പത്തില്‍ തള്ളിക്കളനായാനാവില്ല. 13 ടെസ്റ്റില്‍ നിന്ന് 684 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലയുറപ്പിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും ഇന്ത്യ വേണ്ടത്ര പരിഗണന വിഹാരിക്ക് നല്‍കുന്നില്ലെന്നതാണ് വസ്തുത.

Story first published: Sunday, January 16, 2022, 17:13 [IST]
Other articles published on Jan 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X