വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ ശുഭ്മാന്‍ ഗില്‍ കടത്തിവെട്ടും? കേമന്‍ യുവതാരം തന്നെ!! ഇതാ കാരണങ്ങള്‍...

അടുത്തിടെ ഗില്‍ സീനിയര്‍ ടീമിനായി അരങ്ങേറിയിരുന്നു

By Manu
കോലിയും ഗില്ലും തമ്മിൽ ഒരു താരതമ്യം | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ബാറ്റിങ് സെന്‍സേഷനെന്നു വിശേഷിപ്പക്കെടുന്ന ബാറ്റ്‌സ്മാനാണ് ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പിന്‍ഗാമിയാവാന്‍ മിടുക്കുള്ള കളിക്കാരനെന്നാണ് ഗില്‍ വിശേഷിപ്പിക്കപ്പെടുന്നത്. അണ്ടര്‍ 19 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധേയമായ ഗില്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ മല്‍സരങ്ങളിലുമെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. അടുത്തിടെ നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലൂടെ താരം സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

കാറപകടം, റെയ്‌ന മരിച്ചു!! വീഡിയോ പരക്കുന്നു... സംഭവിച്ചതെന്ത്? റെയ്നയുടെ പ്രതികരണം കാറപകടം, റെയ്‌ന മരിച്ചു!! വീഡിയോ പരക്കുന്നു... സംഭവിച്ചതെന്ത്? റെയ്നയുടെ പ്രതികരണം

19ാം വയസ്സിലെ കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നിലാണ് ഗില്‍. അതുകൊണ്ടു തന്നെ ഇതേ ഫോമില്‍ കളിക്കാന്‍ കഴിഞ്ഞാല്‍ കോലിയുടെ പല റെക്കോര്‍ഡുകളും തിരുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. 19ാം വയസ്സില്‍ ഇരുതാരങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

അണ്ടര്‍ 19 ലോകപ്പ്

അണ്ടര്‍ 19 ലോകപ്പ്

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചുകൊണ്ടാണ് കോലിയുടെ തുടക്കം. 2008ലെ ലോകകപ്പിലായിരുന്നു കോലിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായത്. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ കോലിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. മൂന്നാം നമ്പറില്‍ ഇറങ്ങി 47 ശരാശരിയില്‍ 235 റണ്‍സാണ് താരം ടൂര്‍ണമെന്റില്‍ നേടിയത്.
എന്നാല്‍ ഗില്‍ ഇക്കാര്യത്തില്‍ ബഗുദൂരം മുന്നിലാണ്. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ലോകകപ്പില്‍ 104.5 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 418 റണ്‍സാണ് താരം വാരിക്കൂട്ടിയത്. കൂടാതെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും ഗില്‍ സ്വന്തമാക്കിയിരുന്നു.

ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

ഗില്ലിന്റെ കന്നി ഐപിഎല്‍ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനമാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിച്ചത്. ഐപിഎല്ലിലെ ആദ്യ സീസണിലെ പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ ഗില്ലിന് പിറകിലായിരിക്കും കോലിയുടെ സ്ഥാനം.
2008ലെ പ്രഥമ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി 13 മല്‍സരങ്ങളില്‍ നിന്നും വെറും 165 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ഉയര്‍ ന്ന സ്‌കോറാവട്ടെ 38 റണ്‍സും. എന്നാല്‍ ഗില്‍ കഴിഞ്ഞ സീസണില്‍ 203 റണ്‍സാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 57 റണ്‍സാണ്. ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ് 146.04 ആണെങ്കില്‍ കോലിയുടേത് 105.09 ആയിരുന്നു.

രഞ്ജി ട്രോഫി

രഞ്ജി ട്രോഫി

രഞ്ജി ട്രോഫിയുടെ ആദ്യ രണ്ടു സീസണുകളിലെ പ്രകടനം പരിഗണിക്കുമ്പോഴും കോലിയേക്കാല്‍ മുന്നിലാണ് ഗില്‍. ആദ്യ രണ്ടു സീസണുകളില്‍ ദില്ലിക്കു വേണ്ടി രഞ്ജിയില്‍ 11 മല്‍സരങ്ങളാണ് കോലി കളിച്ചത്. 630 റണ്‍സാണ് രണ്ടു സീസണുകളിലുമായി അദ്ദേഹത്തിന്റെ സമ്പാദ്യം. ആദ്യ സീസണില്‍ വെറും 169 റണ്‍സെടുത്ത കോലി രണ്ടാം സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
അതേസമയം, ഗില്‍ രഞ്ജിയില്‍ തന്റെ ആദ്യ രണ്ടു സീസണുകളില്‍ പഞ്ചാബിനായി നേടിയത് 973 റണ്‍സാണ്. വെറും ഏഴു മല്‍സരങ്ങളിലാണ് താരം ഇത്രയും റണ്‍സെടുത്തത്.

 19ാം വയസ്സില്‍ ആദ്യ ഡബിള്‍

19ാം വയസ്സില്‍ ആദ്യ ഡബിള്‍

ഡബിള്‍ സെഞ്ച്വറിയുടെ കാര്യത്തിലും ഗില്ലിനു മുന്നില്‍ കോലിക്കു തല കുനിക്കേണ്ടിവരും. ഗില്‍ 19ാം വയസ്സില്‍ തന്നെ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ കോലിക്ക് ഇതിനായി 28ാം വയസ്സ് വരെ കാത്തിരിക്കേണ്ടിവന്നു. രഞ്ജിയില്‍ തന്റെ രണ്ടാം സീസണില്‍ തമിഴ്‌നാടിനു വേണ്ടിയാണ് ഗില്‍ 268 റണ്‍സ് വാരിക്കൂട്ടിയത്. 29 സിക്‌സറുകളും നാലു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്.
എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ഡബിള്‍ പോലും കോലിയുടെ പേരില്‍ ഇല്ല. 28ാം വയസ്സില്‍ ഇന്ത്യന്‍ ജഴ്‌സിയിലാണ് അദ്ദേഹം ആദ്യ ഡബിള്‍ അടിച്ചത്. 2016ലായിരുന്നു കോലിയുടെ കരിയറിലെ കന്നി ഡബിള്‍ സെഞ്ച്വറി.

Story first published: Wednesday, February 13, 2019, 12:28 [IST]
Other articles published on Feb 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X