For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാണ്ഡ്യയ്ക്കും രാഹുലിനും പകരക്കാരായി; പത്തൊമ്പതുകാരന്‍ ഗില്ലിന് ആദ്യ വിളിയെത്തി

മുംബൈ: സ്വകാര്യ ടിവി ചാനലിലെ പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് പകരം രണ്ട് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി. പാണ്ഡ്യയെയും രാഹുലിനെയും അനിശ്ചിതമായി സസ്‌പെന്‍ഡ് ചെയ്തതിനാല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും നടക്കുന്ന പരമ്പരയിലേക്ക് ശുഭ്മാന്‍ ഗില്ലിനും വിജയ് ശങ്കറിനുമാണ് വിളിയെത്തിയത്.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവു തെളിയിച്ച ശുഭ്മാന്‍ ഗില്ലിന് ഇതാദ്യമായി ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചു. വിജയ് ശങ്കര്‍ നേരത്തെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2018 മാര്‍ച്ചില്‍ വിജയ് ശങ്കര്‍ ടി20യില്‍ കളിച്ചിരുന്നു. വിജയ് ഓസ്‌ട്രേലിയയിലേക്ക് ഉടന്‍ തിരിക്കുമെങ്കിലും ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിലാണ് ടീമിനൊപ്പം ചേരുക.

ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം

ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം

കഴിഞ്ഞവര്‍ഷം ഇന്ത്യ അണ്ടല്‍ 19 ലോകകപ്പ് നേടിയപ്പോള്‍ ഗില്‍ ആയിരുന്നു പ്രധാന കളിക്കാരന്‍. പഞ്ചാബിനായി രഞ്ജി ട്രോഫിയില്‍ 790 റണ്‍സ് ഈ സീസണില്‍ അടിച്ചുകൂട്ടി. 10 ഇന്നിങ്‌സുകളില്‍നിന്നായി 2 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 98.75 റണ്‍സ് ശരാശരിയിലാണ് ഗില്ലിന്റെ പ്രകടനം. നേരത്തെ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിലും പത്തൊമ്പതുകാരന്‍ അംഗമായിരുന്നു.

ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും വിജയ് ശങ്കര്‍

ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും വിജയ് ശങ്കര്‍

ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ഓള്‍റൗണ്ടര്‍ മികവുള്ള വിജയ് ശങ്കര്‍ ഇന്ത്യയ്ക്കായി 5 ടി20 മത്സരത്തില്‍ കളിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി കൂടുതല്‍ റണ്‍സ് നേടി വിജയ് ശ്രദ്ധനേടിയിരുന്നു. ശുഭ്മാന്‍ ഗില്ലിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത് അപ്രതീക്ഷിതമാണ്. ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുകയും തിളങ്ങുകയും ചെയ്താല്‍ ലോകകപ്പിനുള്ള ടീമിലും ഇരുവര്‍ക്കും ഇടംപിടിക്കാന്‍ കഴിഞ്ഞേക്കും.

കരണ്‍ ജോഹറിന്റെ പരിപാടി

കരണ്‍ ജോഹറിന്റെ പരിപാടി

കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായതിനെതുടര്‍ന്ന് പാണ്ഡ്യ മാപ്പു പറഞ്ഞിരുന്നു. തന്റെ പരാമര്‍ശം വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്നും തെറ്റാണെന്ന് ബോധ്യമായതായും പാണ്ഡ്യ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി

സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി

പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചത്. സ്ത്രീകളുടെ ചലനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞു.

പാണ്ഡ്യയ്‌ക്കൊപ്പം രാഹുലും

പാണ്ഡ്യയ്‌ക്കൊപ്പം രാഹുലും

നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യയ്‌ക്കൊപ്പം കെഎല്‍ രാഹുലും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പാണ്ഡ്യ ഖേദപ്രകടനം നടത്തിയത്. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി ആവശ്യമാണെന്ന് ബിസിസിഐയില്‍ ആവശ്യം ഉയര്‍ന്നതോടെയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍.

Story first published: Sunday, January 13, 2019, 10:21 [IST]
Other articles published on Jan 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+