വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ശ്രേയസ് മുതല്‍ അക്ഷര്‍ വരെ', ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ഈ വര്‍ഷം അരങ്ങേറിയ എട്ട് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ പ്രതീക്ഷകള്‍ നല്‍കിയ വര്‍ഷമാണ് 2021. നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി ടീമിലേക്കുയര്‍ന്നുവന്നപ്പോള്‍ പല സീനിയര്‍ താരങ്ങള്‍ക്കും കസേര ഒഴിഞ്ഞുകൊടുക്കേണ്ട സാഹചര്യവും ഉണ്ടായി. ടെസ്റ്റില്‍ ഇന്ത്യയുടെ വീര പ്രകടനങ്ങള്‍ തന്നെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. വിദേശ പര്യടനങ്ങളിലെ ഇന്ത്യയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം വിജയക്കൊടി പാറിക്കാന്‍ ഇന്ത്യക്കായി.

Also Read : Under 19 World Cup 2022: കൗമാര ലോകകപ്പിന് ഇന്ത്യന്‍ ടീം റെഡി, പൃഥ്വിയുടെ പിന്‍ഗാമിയാവാന്‍ യഷ് ധൂല്‍
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകസ്ഥാനം വിരാട് കോലിയില്‍ നിന്ന് രോഹിത് ശര്‍മയിലേക്കെത്തുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയായിരുന്നെങ്കിലും സെമി പോലും കാണാതെ ഇന്ത്യക്ക് മടങ്ങേണ്ടി വന്നു. തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പറയാനാവില്ലെങ്കിലും പരിമിത ഓവറില്‍ ഭേദപ്പെട്ട പ്രകടനം മാത്രമാണ് ഇന്ത്യക്ക് അവകാശപ്പെടാനാവുക. ഇന്ത്യയുടെ ഭാവി ഭദ്രമെന്ന് തോന്നിക്കുന്ന ചില സൂപ്പര്‍ താരങ്ങളുടെ കടന്നുവരവും വലിയ പ്രതീക്ഷ നല്‍കുന്നു. ഈ വര്‍ഷം ഇന്ത്യക്കായി അരങ്ങേറ്റം ഗംഭീരമാക്കിയ എട്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

വലിയ കാത്തിരിപ്പിനൊടുവിലാണ് ശ്രേയസ് അയ്യര്‍ക്ക് ടെസ്റ്റ് അരങ്ങേറ്റം സാധ്യമായത്. ന്യൂസീലന്‍ഡിനെതിരായ കാണ്‍പൂര്‍ ടെസ്റ്റിലൂടെയാണ് ശ്രേയസ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്തിയത്. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ സെഞ്ച്വറി നേടിയ ശ്രേയസ് രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി. അരങ്ങേറ്റ ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ശ്രേയസ്. രണ്ട് ഇന്നിങ്‌സിലും വലിയ സമ്മര്‍ദ്ദ ഘട്ടത്തിലായിരുന്നു താരത്തിന്റെ പ്രകടനം. മധ്യനിരയില്‍ പകരക്കാരെ തേടിക്കൊണ്ടിരുന്ന ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് ശ്രേയസിന്റെ വരവ് നല്‍കുന്നത്.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ച് അക്ഷര്‍ പട്ടേല്‍ ടെസ്റ്റ് ടീമിലേക്ക് കടന്നുവന്നതും ഈ വര്‍ഷമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച അക്ഷര്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. അഞ്ച് ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയ അക്ഷര്‍ 36 വിക്കറ്റുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതില്‍ അഞ്ച് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. എട്ട് ഇന്നിങ്‌സില്‍ നിന്ന് 179 റണ്‍സും അക്ഷര്‍ നേടിയിട്ടുണ്ട്. ഇടം കൈയന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന താരമാണ് അക്ഷര്‍ പട്ടേല്‍.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ ടെസ്റ്റ് സ്പിന്‍ നിരയിലേക്ക് ഉയര്‍ന്നുവന്ന താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. ഓസ്‌ട്രേലിയന്‍ പരമ്പരയിലൂടെയാണ് സുന്ദര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്തിയത്. പന്തിനെക്കാളേറെ ബാറ്റുകൊണ്ട് തിളങ്ങാന്‍ അദ്ദേഹത്തിനായി. ബ്രിസ്ബണില്‍ 144 പന്തില്‍ 62 റണ്‍സാണ് സുന്ദര്‍ നേടിയത്. ശര്‍ദുല്‍ ഠാക്കൂറുമായി 123 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനായിരുന്നു. നാല് വിക്കറ്റും മത്സരത്തില്‍ താരത്തിന് നേടാനായി. ഈ വര്‍ഷം 265 റണ്‍സ് നേടാന്‍ അദ്ദേഹത്തിനായി. ടി20യില്‍ ഇന്ത്യയുടെ സജീവ പരിഗണന ലഭിക്കുന്ന താരങ്ങളിലൊരാളാണ് സുന്ദര്‍.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

ഹര്‍ദിക് പാണ്ഡ്യയുടെ മോശം ഫോമും തുടര്‍ പരിക്കുമാണ് വെങ്കടേഷ് അയ്യരെന്ന യുവ ഓപ്പണര്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്. ഐപിഎല്ലില്‍ കെകെആറിനൊപ്പം 10 ഇന്നിങ്‌സില്‍ നിന്ന് 370 റണ്‍സ് നേടിയതോടെ താരം ശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തി. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറ്റം നടത്തിയ താരം ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വിജയ് ഹസാരെ ട്രോഫിയിലും ഗംഭീര ബാറ്റിങ് പ്രകടനം നടത്തുന്ന താരം ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം നികത്താന്‍ കെല്‍പ്പുള്ളവനാണെന്ന് ചുരുങ്ങിയ മത്സരംകൊണ്ട് തെളിയിച്ചിരിക്കുകയാണ്. പരിമിത ഓവറില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് വെങ്കടേഷ് അയ്യര്‍.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യയുടെ ടി20 ടീമിലേക്കും ഏകദിന ടീമിലേക്കുമുള്ള വരവ് അര്‍ധ സെഞ്ച്വറി നേടി ആഘോഷിച്ച താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. ഓപ്പണിങ്ങിലും നാലാം നമ്പറിലും ഫിനിഷര്‍ റോളിലുമെല്ലാം ഇന്ത്യക്ക് ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് ഇഷാന്‍. പരിമിത ഓവറില്‍ റിഷഭ് പന്തിന്റെ പകരക്കാരനാവാന്‍ നിലവില്‍ മുന്‍പന്തിയിലുള്ളത് ഇഷാന്‍ കിഷനാണ്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ ഇഷാന്‍ പരിമിത ഓവറിലെ ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്നതില്‍ സംശയമില്ല.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

അവസാന സീസണിലെ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനുടമയായ ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ചു. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയാണ് അദ്ദേഹം വരവറിയിച്ചത്. ഐപിഎല്ലില്‍ 15 മത്സരത്തില്‍ നിന്ന് 32 വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ രണ്ട് ടി20യില്‍ നിന്ന് നാല് വിക്കറ്റാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ നേടിയത്. പന്തിന്റെ വേഗതയില്‍ മികച്ച നിയന്ത്രണമുള്ള ഹര്‍ഷല്‍ പരിമിത ഓവറില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ പരിമിത ഓവര്‍ മധ്യനിരയിലേക്കെത്തിയ സൂപ്പര്‍ താരമാണ് സൂര്യകുമാര്‍ യാദവ്. ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ സൂര്യകുമാര്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ പറത്തിയാണ് ടി20യിലേക്കുള്ള വരവറിയിച്ചത്. മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ് സൂര്യ. അതുകൊണ്ട് തന്നെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് സൂര്യയെ പരിഗണിക്കുന്നത്.

ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഇന്ത്യുടെ ഭാവി വാഗ്ദാനമെന്ന് പറയാന്‍ സാധിക്കുന്ന താരമാണ് ഉമ്രാന്‍ മാലിക്ക്. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാനാവുമെന്നതാണ് ഉമ്രാന്‍ മാലിക്കിന്റെ സവിശേഷത. ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് ഇത്തരത്തില്‍ അതിവേഗ പേസര്‍മാരുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് ഉമ്രാന്‍ മാലിക്ക്.

Story first published: Monday, December 20, 2021, 11:48 [IST]
Other articles published on Dec 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X