വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ 'തലമുറ മാറ്റം' അനിവാര്യം, പകരക്കാര്‍ വരേണ്ട സമയമായി, ഇവരെ പരിഗണിക്കാം

മുംബൈ: സമീപകാലത്തെ പ്രകടനങ്ങള്‍ക്കൊണ്ട് ആധുനിക ടെസ്റ്റ് ടീമുകളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. രവി ശാസ്ത്രി-വിരാട് കോലി കൂട്ടുകെട്ടിനെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമെന്ന് തന്നെ പറയാം. പ്രധാനമായും വിദേശ മൈതാനങ്ങളിലെ പ്രകടനമാണ് എടുത്തു പറയേണ്ടത്. രണ്ട് തവണ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയ ഇന്ത്യ ഇംഗ്ലണ്ടിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വിദേശ മൈതാനങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയും ഇന്ത്യന്‍ ടീമിനുണ്ട്. പ്രധാനമായും പേസ് ബൗളര്‍മാരുടെ വളര്‍ച്ചയാണ് എടുത്തുപറയേണ്ടത്.അനുഭവസമ്പന്നരായ താരങ്ങള്‍ത്തന്നെയാണ് ഇന്ത്യയുടെ കരുത്ത്. എന്നാല്‍ ടീമിലെ സീനിയര്‍ താരങ്ങളുടെ എണ്ണത്തിനനുസരിച്ച് ബാക് അപ്പായി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നത് കുറവാണെന്ന് പറയാം.

IPL 2022: 'ഹര്‍ദിക്കിനെ വേണ്ട ഇഷാനെ മതി', മുംബൈ നിലനിര്‍ത്തേണ്ട താരങ്ങളെ തിരഞ്ഞെടുത്ത് പഠാന്‍ IPL 2022: 'ഹര്‍ദിക്കിനെ വേണ്ട ഇഷാനെ മതി', മുംബൈ നിലനിര്‍ത്തേണ്ട താരങ്ങളെ തിരഞ്ഞെടുത്ത് പഠാന്‍

ടെസ്റ്റ് ടീമിലെ പല താരങ്ങളും 33വയസ് കഴിഞ്ഞവരാണ്. ചിലര്‍ 35ഉും പിന്നിട്ട് കഴിഞ്ഞു. ഇവര്‍ നിലവില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും അധികനാള്‍ ഇതേ മികവോടെ മുന്നോട്ട് പോവുക പ്രയാസമായിരിക്കുമെന്നുറപ്പാണ്. നിലവിലെ പല സീനിയര്‍ താരങ്ങളുടെയും സമീപകാല പ്രകടനം മോശമാണ്. മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച് പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇവരില്‍ പലര്‍ക്കും സാധിക്കുന്നില്ല. ഇത്തരത്തില്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സമയമായ താരങ്ങളെയും അവര്‍ക്ക് പകരക്കാരായി വളര്‍ത്തിക്കൊണ്ടുവരേണ്ട താരങ്ങളെയും പരിശോധിക്കാം.

ചേതേശ്വര്‍ പുജാര-ശ്രേയസ് അയ്യര്‍

ചേതേശ്വര്‍ പുജാര-ശ്രേയസ് അയ്യര്‍

മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനാണ് ചേതേശ്വര്‍ പുജാര. ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയെന്ന വലിയ ഉത്തരവാദിത്തം ഏറെ നാളുകളായി മികച്ച രീതിയില്‍ ചെയ്തുകൊണ്ടിരുന്ന താരമാണ് പുജാര. രാഹുല്‍ ദ്രാവിഡ് കളമൊഴിഞ്ഞപ്പോള്‍ തല്‍സ്ഥാനത്തേക്ക് ഇന്ത്യക്ക് കിട്ടിയ അനുയോജ്യനായ താരമാണ് ചേതേശ്വര്‍ പുജാര. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം ഉള്‍പ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ സമീപകാല പ്രകടനം വളരെ മോശമാണ്.

33കാരനായ താരം സെഞ്ച്വറി നേടിയിട്ട് 1060 ദിവസം കഴിഞ്ഞിരിക്കുകയാണ്. പഴയതുപോലെ വന്മതില്‍ തീര്‍ത്ത് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ പുജാരക്ക് സാധിക്കുന്നില്ല. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും അദ്ദേഹം നിരാശപ്പെടുത്തി.91 ടെസ്റ്റില്‍ നിന്ന് 45.28 ശരാശരിയില്‍ 6520 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ 18 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

പുജാരക്ക് പകരക്കാരനായി ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്നത് ശ്രേയസ് അയ്യരെയാണ്. നിലയുറപ്പിച്ച് കളിക്കാനും വലിയ ഷോട്ടുകള്‍ കളിക്കാനും ഒരുപോലെ മികവുള്ള താരമാണ് ശ്രേയസ്. അതിനാല്‍ ഇന്ത്യക്ക് പുജാരക്ക് പകരം ശ്രേയസിനെ വളര്‍ത്തിക്കൊണ്ടുവരാവുന്നതാണ്.

അജിന്‍ക്യ രഹാനെ- ഹനുമ വിഹാരി

അജിന്‍ക്യ രഹാനെ- ഹനുമ വിഹാരി

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് അജിന്‍ക്യ രഹാനെ. കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന രഹാനെക്ക് ടെസ്റ്റില്‍ ഭേദപ്പെട്ട ബാറ്റിങ് റെക്കോഡ് തന്നെ അവകാശപ്പെടാം. എന്നാല്‍ രഹാനെയുടെ സമീപകാല ബാറ്റിങ് പ്രകടനം വളരെ നിരാശപ്പെടുത്തുന്നതാണ്. 19 ശരാശരിയില്‍ കളിച്ചിട്ടും രഹാനെയെ ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരയിലേക്ക് പരിഗണിച്ചു. ആദ്യ മത്സരത്തില്‍ വലിയ സ്‌കോര്‍ നേടാന്‍ രഹാനെക്കായിട്ടില്ല. ഈ സാഹചര്യത്തില്‍ രഹാനെക്ക് പകരക്കാരനെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

ഹനുമ വിഹാരിയാണ് അതിന് അനുയോജ്യനായ താരം. മധ്യനിരയില്‍ ക്ഷമയോടെ നിലയുറപ്പിച്ച് കളിക്കാന്‍ വിഹാരിക്കാവും. 28കാരനായ വിഹാരി വിദേശ പിച്ചുകളില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ സാഹചര്യത്തില്‍ കളിച്ചുള്ള അനുഭവസമ്പത്തുമുണ്ട്. ഈ സാഹചര്യത്തില്‍ വിഹാരിയെ രഹാനെയുടെ ഉത്തമപകരക്കാരനായി വളര്‍ത്താം.

വൃദ്ധിമാന്‍ സാഹ- കെ എസ് ഭരത്

വൃദ്ധിമാന്‍ സാഹ- കെ എസ് ഭരത്

37കാരനായ വൃദ്ധിമാന്‍ സാഹ ഇപ്പോഴും ടീമില്‍ തുടരുന്നത് അത്ഭുതമാണ്.റിഷഭ് പന്തിന്റെ അഭാവത്തില്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി കളിക്കുന്നത് വൃദ്ധിമാന്‍ സാഹയാണ്. മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാനാവാത്ത സാഹ തന്റെ കീപ്പിങ്ങിലെ മികവുകൊണ്ടാണ് പിടിച്ചുനിന്നത്. എന്നാല്‍ ഇന്ത്യക്ക് റിഷഭിന്റെ ബാക് അപ്പായി മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടതായുണ്ട്.

നിലവില്‍ കെ എസ് ഭരതിനെയാണ് ഇന്ത്യ ആ സ്ഥാനത്തേക്ക് കാണുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഭരതിനെ പരമാവധി അവസരം നല്‍കി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. ഇടം കൈയന്‍ താരം ഇഷാന്‍ കിഷനെയും ഇന്ത്യക്ക് പരിഗണിക്കാവുന്നത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ഇഷാന്‍ റിഷഭിന്റെ ഉത്തമ പകരക്കാരനാവാനാണ് സാധ്യത.

ഇഷാന്ത് ശര്‍മ- ആവേഷ് ഖാന്‍

ഇഷാന്ത് ശര്‍മ- ആവേഷ് ഖാന്‍

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മക്ക് പരിക്ക് തിരിച്ചടിയാവുന്നുണ്ട്. പ്രായവും പരിക്കും താരത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിദേശ പിച്ചുകളില്‍ ഇപ്പോഴും ഇന്ത്യയുടെ വിശ്വസ്തന്‍മാരിലൊരാളാണ് ഇഷാന്ത്. എന്നാല്‍ 33കാരനായ ഇഷാന്തിന്റെ ബൗളിങ്ങിന് പഴയ മൂര്‍ച്ചയില്ല. 105 ടെസ്റ്റില്‍ നിന്ന് ഇന്ത്യക്കായി 311 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 11 അഞ്ച് വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

ഇഷാന്തിന്റെ പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ട സമയമായിരിക്കുകയാണ്. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് ആവേഷ് ഖാന്‍. യുവ പേസര്‍ക്ക് ഇഷാന്തിനെപ്പോലെ തന്നെ വളരെ ഉയരമുണ്ട്. അതിനെ മുതലാക്കി പന്തെറിയുന്ന താരമാണ് ആവേഷ്. അതിനാല്‍ ഇന്ത്യക്ക് ആവേഷിനെ ഇഷാന്തിന്റെ പകരക്കാരനായിത്തന്നെ പരിഗണിക്കാവുന്നതാണ്. 24കാരനായ ആവേഷ് ഖാന്‍ 27 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 100 വിക്കറ്റാണ് വീഴ്ത്തിയത്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഒരു തവണ 10 വിക്കറ്റ് പ്രകടനം നടത്താനുമായിട്ടുണ്ട്.

ആര്‍ അശ്വിന്‍- രവി ബിഷ്‌നോയ്

ആര്‍ അശ്വിന്‍- രവി ബിഷ്‌നോയ്

ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ നിരയുടെ ചുമതല ആര്‍ അശ്വിനാണ്. 35 വയസ് പിന്നിട്ട അശ്വിന് ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും പ്രായം പരിഗണിച്ച് ബാക് അപ് താരത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. 80 ടെസ്റ്റില്‍ നിന്ന് 413 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 30 അഞ്ച് വിക്കറ്റ് പ്രകടനവും 10 ഏഴ് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇത്രയും മികച്ച റെക്കോഡുള്ള അശ്വിന്റെ പകരക്കാരനെ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ പരിഗണിക്കാവുന്ന താരം രവി ബിഷ്‌നോയിയാണ്. 21കാരനായ താരത്തിന് കൂടുതല്‍ അവസരം നല്‍കി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്.

Story first published: Saturday, November 27, 2021, 13:48 [IST]
Other articles published on Nov 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X