ഏത് ബൗളറും സ്വപ്‌നം കാണുന്ന ഹാട്രിക് ശ്രേയസിന്; മിടുക്കരായ മൂന്ന് ബാറ്റ്‌സ്മാന്മാര്‍
ബാംഗ്ലൂര്‍: ഐപിഎല്ലില്‍ ഒട്ടേറെ ഹാട്രിക്കുകള്‍ പിറന്നിട്ടുണ്ട്. എന്നാല്‍, രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രേയസ് ഗോപാല്‍ കഴിഞ്ഞദിവസം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ നേടിയ ഹാട്രിക് എല്ലാംകൊണ്ടും വ്യത്യസ്തമാണ്. ലോകക്രിക്കറ്റിലെ ഏറ്റവും മിടുക്കരായ മൂന്ന് ബാറ്റ്‌സ്മാന്മാരെയാണ് ശേയസ് തുടര്‍ച്ചയായ മൂന്നു പന്തുകളില്‍ പുറത്താക്കിയത്.
കോലിയും ഡി വില്ലിയേഴ്‌സും ശ്രേയസിന് വിക്കറ്റ് നല്‍കുന്നത് ഇത് മൂന്നാം മത്സരത്തിലാണ്. മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ അഞ്ച് ഓവറാക്കി പരിമിതപ്പെടുത്തിയ മത്സരത്തിലായിരുന്നു ശ്രേയസിന്റെ പ്രകടനമെന്നതാണ് ശ്രദ്ധേയം. മത്സരത്തില്‍ മഴ വീണ്ടുമെത്തിയതിനെ തുടര്‍ന്ന് ഫലമില്ലാതെ പോയെങ്കിലും ശ്രേയസ് ഗോപാലിന്റെ ഹാട്രിക് വേറിട്ടുനിന്നു.

ശ്രേയസിന്റെ ഹാട്രിക്
നന്നായി തുടങ്ങിയ കോലിയും ഡിവില്ലിയേഴ്‌സും മൂന്നാം ഓവറിലാണ് പുറത്തായത്. കോലി ലിയാം ലിവിങ്‌സ്‌റ്റോണിന് ക്യാച്ച് നല്‍കി. തൊട്ടടുത്ത പന്തില്‍ ഡിവില്ലിയേഴ്‌സിനെ റിയാന്‍ പരാഗ് പിടിച്ച് പുറത്താക്കി. ഹാട്രിക് പന്തില്‍ ഗൂഗ്ലിയെറിഞ്ഞ ശ്രേയസ് സ്റ്റോയ്‌നിസിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലുമെത്തിച്ചു. ഐപിഎല്‍ ഈ സീസണില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളറാണ് ശ്രേയസ്. നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സാം കറന്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ ഹാട്രിക് നേടിയിരുന്നു.

കോലിയും ഡിവില്ലിയേഴ്‌സും ശ്രേയസ്സിന്
വിരാട് കോലിയേയും എബി ഡിവില്ലിയേഴ്‌സിനെയും മൂന്നുതവണ പുറത്താക്കുന്ന ആദ്യ ബൗളറാണ് ശ്രേയസ്. ബാംഗ്ലൂരിനെതിരായ കഴിഞ്ഞ നാലു മത്സരങ്ങളിലും താരം മികവുകാട്ടിയതായി കാണാം. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ കോലിയേയും ഡിവില്ലിയേഴ്‌സിനേയും പുറത്താക്കി. രണ്ടാം മത്സരത്തില്‍ ഡിവില്ലിയേഴ്‌സ്, പാര്‍ഥിവ് പട്ടേല്‍, മന്‍ദീപ്, മോയീന്‍ അലി എന്നിവരാണ് ശ്രേയസിന് വിക്കറ്റ് നല്‍കിയത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ കോലിയേയും ഡിവില്ലിയേഴ്‌സിനേയും ഹെറ്റ്‌മെയറെയും പുറത്താക്കിയതും ശ്രേയസാണ്. കഴിഞ്ഞദിവസം ഹാട്രിക് നേടി മറ്റൊരു നേട്ടത്തിലുമെത്തി യുവതാരം.

രാജസ്ഥാന്‍ ബാംഗ്ലൂര്‍ മത്സരം
മഴ കളിച്ച അഞ്ച് ഓവര്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തപ്പോള്‍ 3.2 ഓവറില്‍ രാജസ്ഥാന്‍ 41 റണ്‍സ് നേടി തീര്‍ത്തും ഭദ്രമായ നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ വീണ്ടും വില്ലനായത്. 13 ബോളില്‍ നിന്നും മൂന്നു സിക്സറും രണ്ടു ഫോറുമായി 28 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ രാജസ്ഥാന് മികച്ച തുടക്കം നല്‍കിയെങ്കിലും മത്സരം ഫലമില്ലാതായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications