Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20: സ്റ്റീവ് സ്മിത്ത് പരിക്കേറ്റ് പുറത്ത്.. ഇന്ത്യ കൂടുതൽ പേടിക്കണം.. ഡേവിഡ് വാർണറാണ് ക്യാപ്റ്റൻ!!

റാഞ്ചി: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്നും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പുറത്ത്. തോളിലേറ്റ പരിക്കാണ് സ്മിത്തിന് വിനയായത്. സ്റ്റീവ് സ്മിത്തിൻറെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ഓസ്ട്രേലിയൻ ടീമിനെ നയിക്കും. ഓൾറൗണ്ടർ മാർക്കസ് സ്റ്റോനിസ് സ്മിത്തിന് പകരക്കാരനായിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു പ്രസ്താവനയിൽ അറിയിച്ചു.

smith-warner

പരിക്ക് സാരമുളളതല്ലെങ്കിലും അടുത്തുവരുന്ന ആഷസ് പരമ്പര മുൻനിർത്തിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിനെ ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ നിന്നും പിൻവലിച്ചത്. അതേസമയം സ്മിത്ത് ഇല്ലെങ്കിലും ടീം ഇന്ത്യയ്ക്ക് ആശ്വസിക്കാൻ വകയൊന്നും ഇല്ല. പകരക്കാരൻ ക്യാപ്റ്റനായി ഓസീസിനെ നയിക്കുന്നത് ഡേവിഡ് വാർണറാണ് എന്നത് തന്നെ കാരണം. ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ് ഡേവിഡ് വാർണർ.

ഇത് മാത്രമല്ല, ക്യാപ്റ്റനാകുമ്പോൾ വാർണറുടെ കളിയും കൂടും. ടീമിനെ മുന്നിൽ നിന്നും നയിക്കുന്ന ശൈലിയാണ് ആക്രമണകാരിയായ ഈ ഇടംകൈയന്. ഏകദിന പരമ്പരയിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഓസ്ട്രേലിയന്‍ ടീമിന് ട്വന്റി 20 യിൽ എങ്കിലും വിജയിച്ചേ മതിയാകൂ. വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ് വെൽ ട്വന്‍റി 20യിലെങ്കിലും ഫോമിലാകും എന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ. നിലവിൽ ഏഴാം റാങ്കിലാണ് ഓസ്ട്രേലിയ.

Story first published: Saturday, October 7, 2017, 12:30 [IST]
Other articles published on Oct 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+