Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

83% പേര്‍ പറയുന്നു ലോകകപ്പിന് യുവരാജും വേണം!

ബെംഗളൂരു: ഓസ്‌ട്രേലിയയില്‍ ലോകകപ്പ് കളിക്കാനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ഇന്ന് (ചൊവ്വാഴ്ച) തിരഞ്ഞെടുക്കും. സന്ദീപ് പാട്ടീല്‍ ചെയര്‍മാനായുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ലോകകപ്പിനുള്ള അവസാന ഇന്ത്യന്‍ സ്‌ക്വാഡിനെ തീരുമാനിക്കുക. ലോകകപ്പ് കളിക്കാന്‍ യുവരാജ് സിംഗും വേണോ, വേണം എന്നാണ് വണ്‍ ഇന്ത്യയുടെ വായനക്കാര്‍ പറയുന്നത്.

30 അംഗ സാധ്യതാ പട്ടികയില്‍ പോലും ഇടം പിടിച്ചിട്ടില്ലെങ്കിലും യുവരാജിന് 83.65 ശതമാനം പേരാണ് പിന്തുണ നല്‍കുന്നത്. വെറും 16.35 ശതമാനം പേര്‍ മാത്രമാണ് യുവരാജ് വേണ്ട എന്ന് പറയുന്നത്. കഴിഞ്ഞ ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസ് ആണ് പഞ്ചാബില്‍ നിന്നുള്ള ഈ ഇടംകൈ ബാറ്റ്‌സ്മാന്‍. ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കുന്നതില്‍ യുവരാജ് വഹിച്ച പങ്ക് ചെറുതല്ല.

yuvaraj-singh-poll-result

മോശം ഫോമിനെത്തുടര്‍ന്നാണ് യുവരാജ് ലോകകപ്പിനുള്ള സാധ്യതാ പട്ടികയില്‍ നിന്നും പുറത്തായത്. എന്നാല്‍ ടീം തിരഞ്ഞെടുത്തതിന് പിന്നാലെ യുവരാജ് മാരക ഫോമില്‍ കളിക്കുകയാണ്. പഞ്ചാബിന് വേണ്ടി രഞ്ജി കളിക്കുന്ന യുവി തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികളാണ് അടിച്ചുകൂട്ടിയത്. മഹാരാഷ്ട്ര, സൗരാഷ്ട്ര, ഹരിയാന എന്നീ ടീമുകള്‍ക്കെതിരെയാണ് ഡിസംബറില്‍ യുവരാജ് സെഞ്ചുറികള്‍ വാരിയത്.

യുവരാജ് സിംഗ് മാത്രമല്ല, സീനിയര്‍ താരങ്ങളായ വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരും ലോകകപ്പിനുള്ള 30 അംഗ സാധ്യത പട്ടികയില്‍ ഇല്ല. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ടീമിന് പുറത്തായ യുവരാജ് രോഗം ഭേദമായി ടീമിലെത്തിയെങ്കിലും പഴയ ഫോമില്‍ കളിക്കാനായില്ല. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയിരുന്നു.

Story first published: Tuesday, January 6, 2015, 11:25 [IST]
Other articles published on Jan 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+