Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി മാത്രമല്ല ഇന്ത്യ, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!! ഇവരും അപകടകാരികള്‍... ടെയ്‌ലറുടെ മുന്നറിയിപ്പ്

ന്യൂസിലാന്‍ഡ് ടീമിന് മുന്നറിയിപ്പ് നല്‍കി റോസ് ടെയ്‌ലര്‍ | Oneindia Malayalam

നാപ്പിയര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ചരിത്രനേട്ടത്തിനു ശേഷം ടീം ഇന്ത്യ മറ്റൊരു വിദേശ പരമ്പര വിജയം തേടിയാണ് ന്യൂസിലാന്‍ഡിലെത്തിയത്. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനു തുടക്കമാവുന്നത്. ജനുവരി 23നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. അതിനുശേഷമാണ് ടി20 പരമ്പര അരങ്ങേറുക.

ഇന്ത്യക്കെതിരായ കടുപ്പമേറിയ പരമ്പരയ്‌ക്കൊരുങ്ങുന്ന ന്യൂസിലാന്‍ഡ് ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വെടിക്കെട്ട് ബാറ്റ്‌സ്മാനും മുന്‍ നായകനുമായ റോസ് ടെയ്‌ലര്‍.

കോലിക്ക് അമിത പ്രാധാന്യം നല്‍കരുത്

കോലിക്ക് അമിത പ്രാധാന്യം നല്‍കരുത്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയെ മാത്രം പരമ്പരയില്‍ അമിതമായ പ്രാധാന്യം നല്‍കരുതെന്ന് ടെയ്‌ലര്‍ ടീമംഗങ്ങളോടു പറഞ്ഞു.
ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ കോലിയായിരുന്നു ഓസീസിന്റെ പ്രധാന നോട്ടപ്പുള്ളി. പക്ഷെ പരമ്പരയുടെ താരമായത് ചേതേശ്വര്‍ പുജാരയായിരുന്നു. സമാനമായ തിരിച്ചടി ന്യൂസിലാന്‍ഡിനും അടുത്ത പരമ്പരയില്‍ നേരിടേണ്ടി വന്നേക്കാമെന്ന് ടെയ്‌ലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വേറെയും മികച്ച താരങ്ങള്‍

വേറെയും മികച്ച താരങ്ങള്‍

കോലി ശരിക്കുമൊരു സെന്‍സേഷന്‍ തന്നെയാണ്. ഏകദിനത്തില്‍ നിലവിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനും അദ്ദേഹം തന്നെയാണ്. അതു കൊണ്ടു തന്നെ കോലിക്കു മേല്‍ കൂടുതല്‍ ശ്രദ്ധ പോവുന്നത് സ്വാഭാവികമാണ്.
എന്നാല്‍ കോലി മാത്രമല്ല ഇന്ത്യക്കു രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നീ രണ്ടു മികച്ച ഓപ്പണര്‍മാര്‍ കൂടിയുണ്ട്. ഇവരും അപകടകാരികളാണെന്ന് ടെയ്‌ലര്‍ വിലയിരുത്തി.

 ശൈലിയില്‍ മാറ്റം വരുത്തി

ശൈലിയില്‍ മാറ്റം വരുത്തി

അടുത്തിടെ സ്വന്തം ബാറ്റിങ് ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി ടെയ്‌ലര്‍ പറഞ്ഞു. ടീമില്‍ തന്റെ റോള്‍ എന്താണെന്ന് ഇപ്പോള്‍ നന്നായറിയാം. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ കഴിയുന്നത്ര സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
കളിയുടെ വ്യത്യസ്ത ഘട്ടങ്ങളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ തനിക്കാവുന്നുണ്ട്. ഇന്ത്യക്കെതിരായ പരമ്പരയിലും ഇതേ രീതിയില്‍ തന്നെ കളിക്കാനാണ് ശ്രമമെന്നും ടെയ്‌ലര്‍ വിശദമാക്കി.

Story first published: Tuesday, January 22, 2019, 8:43 [IST]
Other articles published on Jan 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+