വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്റെ പിഴ, വലിയ പിഴ!! ചെയ്യാന്‍ പാടില്ലായിരുന്നു... തുറന്നു പറഞ്ഞ് ലോകേഷ് രാഹുല്‍

ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള മല്‍സരം ടൈയില്‍ കലാശിച്ചിരുന്നു

By Manu
അംപയര്‍മാരുടെ മോശം തീരുമാനങ്ങളും | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പിലെ അപരാജിത കുതിപ്പ് അഫ്ഗാനിസ്താനു മുന്നില്‍ അവസാനിച്ചതിന്റെ ആഘാതത്തിലാണ് ടീം ഇന്ത്യ. തോറ്റില്ലെങ്കിലും അഫ്ഗാനുമായുള്ള ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മല്‍സരം ടൈ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫഗാന്‍ എട്ടു വിക്കറ്റിന് 252 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു പന്ത് ശേഷിക്കെ ഇന്ത്യയുടെ സ്‌കോര്‍ 252 റണ്‍സില്‍ തന്നെ അവസാനിക്കുകയായിരുന്നു.

ഏഷ്യാ കപ്പ്: സംശയം വേണ്ട, ഇന്ത്യ- പാക് ഫൈനല്‍ തന്നെ!! പാകിസ്താന്‍ കണക്കുതീര്‍ക്കുമെന്നു കോച്ച്ഏഷ്യാ കപ്പ്: സംശയം വേണ്ട, ഇന്ത്യ- പാക് ഫൈനല്‍ തന്നെ!! പാകിസ്താന്‍ കണക്കുതീര്‍ക്കുമെന്നു കോച്ച്

ക്യാപ്റ്റന്‍ ജോലിയില്‍ ഗുരുവായത് ധോണിയാണെന്ന് വിരാട് കോലിയുടെ വെളിപ്പെടുത്തല്‍ ക്യാപ്റ്റന്‍ ജോലിയില്‍ ഗുരുവായത് ധോണിയാണെന്ന് വിരാട് കോലിയുടെ വെളിപ്പെടുത്തല്‍

അംപയര്‍മാരുടെ ചില മോശം തീരുമാനങ്ങളും മല്‍സരത്തില്‍ ഇന്ത്യക്കു തിരിച്ചടിയായി. ലോകേഷ് രാഹുല്‍ ഏക റിവ്യു അവസരം വിനിയോഗിച്ചതിനാല്‍ ഇന്ത്യക്കു ഡിആര്‍എസിനു പോവാനും കഴിഞ്ഞില്ല. താന്‍ റിവ്യു ചെയ്യാന്‍ പാടില്ലായിരുവെന്ന് മല്‍സരശേഷം രാഹുല്‍ പറഞ്ഞു.

21ാം ഓവറില്‍

21ാം ഓവറില്‍

66 പന്തില്‍ 60 റണ്‍സെടുത്തു നില്‍ക്കനെ 21ാം ഓവറിലാണ് രാഹുല്‍ പുറത്തായത്. റാഷിദ് ഖാന്റെ ബൗളിങില്‍ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ചപ്പോള്‍ പന്ത് രാഹുലിന്റെ കാലില്‍ നേരിട്ടു പതിക്കുകയായിരുന്നു. തുടര്‍ന്ന് അംപയയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെയാണ് താരം റിവ്യു അവസരം ഉപയോഗിച്ചത്. എന്നാല്‍ തേര്‍ഡ് അംപയറും രാഹുല്‍ ഔട്ടാണെന്ന് വിധിയെഴുതിയതോടെ ഇന്ത്യക്കു വിലപ്പെട്ട റിവ്യു നഷ്ടപ്പെട്ടു.

ധോണിയുടെ പുറത്താവല്‍

ധോണിയുടെ പുറത്താവല്‍

ക്യാപ്റ്റനെന്ന നിലയില്‍ 200ാമത്തെ മല്‍സരത്തിനിറങ്ങിയ എംഎസ് ധോണി നിര്‍ഭാഗ്യകരമായ രീതിയിലാണ് പുറത്തായത്. എട്ടു റണ്‍സെടുത്തു നില്‍ക്കവെ ജാവേദ് അഹമ്മദിയുടെ ബൗളിങില്‍ ധോണി എല്‍ബിഡബ്ല്യു ആവുകയായിരുന്നു. അംപയര്‍ ഔട്ട് വിധിച്ചെങ്കിലും റീപ്ലേില്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോയതെന്നു തെളിഞ്ഞു. പക്ഷെ ഇന്ത്യയുടെ ഏക റിവ്യു രാഹുല്‍ നഷ്ടപ്പെടുത്തിയതിനാല്‍ ധോണിക്കു ഡിആര്‍സ് അവസരം ഉപയോഗിക്കാനാവാതെ നിരാശയോടെ ക്രീസ് വിടേണ്ടിവന്നു.
ധോണിയുടേത് മാത്രമല്ല ദിനേഷ് കാര്‍ത്തികിന്റെ എല്‍ബിഡബ്ല്യു തീരുമാനത്തിലും അംപയര്‍ക്ക് വന്‍ പിഴവാണ് സംഭവിച്ചത്.

റിവ്യു ചെയ്യരുതായിരുന്നു

റിവ്യു ചെയ്യരുതായിരുന്നു

ഒരു റിവ്യു മാത്രമേ ടീമിന് ഉള്ളൂവെന്നതിനാല്‍ വളരെ റിസ്‌കാണ്. അഫ്ഗാനെതിരായ കളിയില്‍ താന്‍ റിവ്യു ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ ആ സമയത്ത് അങ്ങനെയാണ് തോന്നിയത്. പന്ത് ലൈനിന് പുറത്താണോയെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഡിആര്‍എസ് ഉപയോഗിച്ചതെന്നും മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ വിശദമാക്കി.

ഇനി ആവര്‍ത്തിക്കില്ല

ഇനി ആവര്‍ത്തിക്കില്ല

അഫ്ഗാനെതിരേ സംഭവിച്ചതു പോലെ ഒരു പിഴവ് ഇനി ഉണ്ടാവാതിരിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും. ഏറ്റവും ഉചിതമായ സമയത്ത് ഡിആര്‍എസ് ഉപയോഗിച്ചില്ലെങ്കില്‍ അതു ടീമിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാവും.
കളിയുടെ അവസാന ഓവറുകളില്‍ പന്തിന്റെ വേഗം കുറയുകയും നല്ല സ്പിന്‍ ലഭിക്കുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ബാറ്റ് ചെയ്യുക എളുപ്പമല്ല. കാര്‍ത്തിക് നല്ല പ്രകടനമാണ് കാഴ്ചവച്ചത്. ജഡേജ, ചഹര്‍ എന്നിവരും പൊരുതിനോക്കിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, September 26, 2018, 11:15 [IST]
Other articles published on Sep 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X