Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ ഇന്ത്യക്ക് കളിക്കുന്നതില്‍ നിന്നും വിലക്കണോ?

പരമ്പര നടന്നുകൊണ്ടിരിക്കേ വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത് ക്രിക്കറ്റില്‍ പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പര തീരുന്നതിന് മുമ്പേ വിരമിക്കുന്നത് അത്ര സാധാരണമല്ല താനും. ഇവിടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത് ടീം ക്യാപ്റ്റന്‍ തന്നെയാണ്. അതും വിദേശത്ത്, ഓസ്‌ട്രേലിയയില്‍ കളി നടന്നുകൊണ്ടിരിക്കേ. ക്യാപ്റ്റന്‍സി മാത്രമല്ല ടെസ്റ്റ് കരിയര്‍ തന്നെ ധോണി അവസാനിപ്പിച്ചു.

പരമ്പര പൂര്‍ത്തിയാകുന്നതിന് മുമ്പേ കളി അവസാനിപ്പിച്ച ധോണിയെ മറ്റ് ഫോര്‍മാറ്റുകള്‍ കളിക്കുന്നതില്‍ നിന്നും വിലക്കണമെന്നാണ് അഭിപ്രായം ഉയരുന്നത്. പരമ്പര പാതിവഴിയില്‍ ഉപേക്ഷിക്കുക വഴി ബി സി സി ഐയുമായുള്ള തന്റെ കോണ്‍ട്രാക്ട് ലംഘിക്കുകയാണ് ധോണി ചെയ്തതെന്നും ആളുകള്‍ കുറ്റപ്പെടുത്തുന്നു. വിദേശത്ത് കളി നടന്നുകൊണ്ടിരിക്കേ വിരമിച്ച സിദ്ദുവും ലാല അമര്‍നാഥിനും വില്ലന്മാരുടെ പരിവേഷമാണ് ആരാധകര്‍ നല്‍കിയത്.

dhoni

എന്നാല്‍ ധോണി ധീരമായ തീരുമാനം എടുത്ത ക്യാപ്റ്റനായി വാഴ്ത്തപ്പെടുകയാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഒരു ജയത്തിനായി പോരാടുന്ന യുവതാരങ്ങളുടെ ടീമിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ധോണി ചെയ്തിരിക്കുന്നത്. മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ കൂടിയാണ് ധോണി വിരമിക്കുന്നതോടെ ടീമില്‍ ഇല്ലാതാകുന്നത്.

സഞ്ജു സാംസണെയും സാഹയെയും പോലുള്ളവര്‍ക്ക് ധോണിക്ക് പകരക്കാരാകാന്‍ കഴിയും. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തിരയേണ്ടത് വിദേശത്ത് പരമ്പര കളിക്കുന്നതിന്റെ പകുതിക്ക് വെച്ചല്ല. സത്യത്തില്‍ ടീമില്‍ നിന്നും പുറത്താക്കപ്പെടുന്നതിന് മുമ്പ് വിരമിക്കുകയായിരുന്നു ധോണി ചെയ്തത് എന്നും കരുതുന്നവരുണ്ട്. കോലിയുടെ കീഴില്‍ കളിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ധോണി തിടുക്കപ്പെട്ട് വിരമിച്ചത് എന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു.

Story first published: Friday, January 2, 2015, 13:06 [IST]
Other articles published on Jan 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+