വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിന്റെ ഭാവിയെന്ത്? നടക്കും, അങ്ങനെ മാത്രം... വാട്‌മോര്‍ പറയുന്നു

കേരള ടീമിന്റെ മുന്‍ കോച്ച് കൂടിയാണ് അദ്ദേഹം

സിഡ്‌നി: കൊറോണ വൈറസ് ഭീഷണി മൂലം അനിശ്ചിത്വത്തിലായ ഐപിഎല്ലിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞ് ലോക ക്രിക്കറ്റിലെ ഗ്ലാമര്‍ കോച്ചുമാരില്‍ ഒരാളായ ഡേവ് വാട്‌മോര്‍. കേരള ക്രിക്കറ്റ് ടീമിനെയാണ് അദ്ദേഹം അവസാനമായി പരിശീപ്പിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷനുമായി മൂന്നു വര്‍ഷത്തെ കരാറായിരുന്നു ഓസ്‌ട്രേലിയക്കാരനായ വാട്‌മോറിനുണ്ടായിരുന്നത്. കഴിഞ്ഞ സീസണിനു ശേഷം കരാര്‍ അവസാനിച്ചതോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങിപ്പോവുകയായിരുന്നു.

whatmore

മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ വൈറസ് ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്കു മാറ്റുകയായിരുന്നു. ഇതിനിടെ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ അവസാനിക്കുമെങ്കിലും അതിനു ശേഷവും ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ ദൈര്‍ഘ്യം കുറച്ച് ഈ വര്‍ഷം തന്നെ മറ്റേതെങ്കിലുമൊരു വിന്‍ഡോയില്‍ ഐപിഎല്‍ സംഘടിപ്പിക്കുന്നത് പ്രാവര്‍ത്തികമാണെന്നു മുന്‍ ഇംഗ്ലണ്ട് നായകാരായ മൈക്കല്‍ വോന്‍, കെവിന്‍ പീറ്റേഴ്‌സന്‍, പ്രശസ്ത കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് വാട്‌മോറും പറയുന്നത്.

നിലവില്‍ രാജ്യത്തെ സാഹചര്യം മെച്ചപ്പെട്ടാല്‍ ഐപിഎല്ലുമായ ബിസിസിഐ മുന്നോട്ടു പോവണമെന്ന് വാട്‌മോര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ദൈര്‍ഘ്യം കുറഞ്ഞ, മിനി ഐപിഎല്‍ സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് തനിക്കു തോന്നുന്നത്. ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കാനാവില്ല. സാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ട ശേഷം ബിസിസിഐ ഈ ഓപ്ഷന്‍ പരിഗണിക്കുന്നതാവും ഉചിതമെന്ന് അദ്ദേഹം വിശദമാക്കി.

കൊറോണയെ കബളിപ്പിക്കാം, ഐപിഎല്ലും നടത്താം! മാര്‍ഗം ഉപദേശിച്ച് ഹര്‍ഭജന്‍കൊറോണയെ കബളിപ്പിക്കാം, ഐപിഎല്ലും നടത്താം! മാര്‍ഗം ഉപദേശിച്ച് ഹര്‍ഭജന്‍

സൂപ്പര്‍ സെവന്‍... ബാറ്റിങില്‍ ഇവരാണ് കേമന്‍മാര്‍, ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍- ക്ലാര്‍ക്ക്സൂപ്പര്‍ സെവന്‍... ബാറ്റിങില്‍ ഇവരാണ് കേമന്‍മാര്‍, ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍- ക്ലാര്‍ക്ക്

2011 ലോകകപ്പ്: നിര്‍ണായകമായത് ആ മുഹൂര്‍ത്തം... കളി മാറ്റിയത് സൂപ്പര്‍ ക്യാച്ച്- സച്ചിന്‍2011 ലോകകപ്പ്: നിര്‍ണായകമായത് ആ മുഹൂര്‍ത്തം... കളി മാറ്റിയത് സൂപ്പര്‍ ക്യാച്ച്- സച്ചിന്‍

ഐപിഎല്‍ നടക്കുകയാണെങ്കില്‍ അതില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഓസ്‌ട്രേലിയന്‍ താരങ്ങളെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുമെന്ന് തനിക്കു തോന്നുന്നില്ലെന്നു വാട്മര്‍ പറഞ്ഞു. ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങള്‍ക്കു അനുമതി നല്‍കാനാണ് സാധ്യത. ഇനി അനുമതി നല്‍കിയില്ലെങ്കില്‍ താല്‍പ്പര്യമുള്ളവര്‍ക്കു ഐപിഎല്ലില്‍ കളിക്കാമെന്ന ഓപ്ഷന്‍ വയ്ക്കുന്നതാവും ഉചിതമെന്നും വാട്‌മോര്‍ അഭിപ്രായപ്പെട്ടു.

ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷം വിവിധ ഫ്രാഞ്ചൈസികളുടെ ഉടമകളുമായി ഐപിഎല്ലിനെക്കുറിച്ച് ബിസിസിഐ ചര്‍ച്ച നടത്തുമെന്നാണ് വിവരം. മിനി ഐപിഎല്ലിന് തങ്ങള്‍ തയ്യാറാണെന്നു നേരത്തേ ചില ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കിയിരുന്നു.

Story first published: Tuesday, April 7, 2020, 16:07 [IST]
Other articles published on Apr 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X