വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സേവാഗിന്റെ പാട്ട്, സച്ചിന്റെ വയറിളക്കം.. ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കാത്ത ചിലത്!

By Kishor

സ്വന്തം അച്ഛന്‍ മരിച്ച് ദിവസങ്ങള്‍ക്കകം രാജ്യത്തിന് വേണ്ടി കളിക്കാനായി വിമാനം കയറിയ മഹാനാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. 1999 ലോകകപ്പിനിടെയായിരുന്നു ഈ സംഭവം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ കളി കഴിഞ്ഞ ഉടനെയാണ് സച്ചിന്റെ അച്ഛന്‍ രമേശ് തെണ്ടുല്‍ക്കര്‍ മരിക്കുന്നത്. വൈകാതെ സച്ചിന്‍ നാട്ടിലേക്ക് മടങ്ങി. അടുത്ത കളിയില്‍ ഇന്ത്യ സിംബാബ്വെയോട് തോറ്റു. തൊട്ടടുത്ത കളിയില്‍ കെനിയയ്‌ക്കെതിരെ തിരിച്ചെത്തിയ സച്ചിന്‍ സെഞ്ചുറിയോടെ ടീമിനെ ജയിപ്പിച്ചു.

Read Also: ധവാന്‍ മുതല്‍ റിഷഭ് പന്ത് വരെ.. ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പാര്‍ട്ണര്‍ ആര്?

ഇതുപോലെ പ്രതികൂലാവസ്ഥയില്‍ കളിച്ചുനേടിയ വിജയങ്ങള്‍ ഒരുപാട് സച്ചിന്റെ പേരിലുണ്ട്. സച്ചിന്റെ മാത്രമല്ല പലരുടെയും. ഇതില്‍ പലതും കാണികള്‍ക്കും ആരാധകര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ ചിലത് അധികമാരും അറിയില്ല. കഥകളെന്ന് പോലും തോന്നും ചില കാര്യങ്ങള്‍. ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് അത്രയൊന്നും പുറത്തറിയാന്‍ ഇടയില്ലാത്ത ചില കാര്യങ്ങള്‍ നോക്കൂ..

അസ്ഹറിന്റെ കോളര്‍

അസ്ഹറിന്റെ കോളര്‍

ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ടീ ഷര്‍ട്ടിന്റെ കോളര്‍ വലിയ തരംഗമായിരുന്നു. അത് അനുകരിച്ച് നടന്നവര്‍ ഇഷ്ടം പോലെ. എന്തിനാണ് അസ്ഹര്‍ ടീ ഷര്‍ട്ടിന്റെ കോളര്‍ ഉയര്‍ത്തിവെച്ചത്. സ്‌റ്റൈലിനാണോ അല്ല. പിന്നെയോ, കഴുത്തില്‍ വെയിലടിക്കാതിരിക്കാനായിരുന്നു അത്.

പത്ത് വിക്കറ്റ് പോയേനെ

പത്ത് വിക്കറ്റ് പോയേനെ

ദില്ലി ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ അനില്‍ കുംബ്ലെ പത്ത് വിക്കറ്റ് വീഴ്ത്തിയ കളി ഓര്‍മയില്ലേ. അന്ന് കുംബ്ലെ പത്താം വിക്കറ്റ് എടുക്കുന്നതിന് മുമ്പേ റണ്ണൗട്ടാകാനായിരുന്നു വഖാര്‍ യൂനിസിന്റെ പരിപാടി. എന്തുകൊണ്ടോ അത് നടന്നില്ല.

സേവാഗിന്റെ പാട്ട്

സേവാഗിന്റെ പാട്ട്

ബാറ്റിംഗിനിടെ പാട്ടുപാടുന്ന ശീലമുണ്ട് സേവാഗിന്. ഇത് വളരെ പ്രശസ്തവുമാണ്. ഒരിക്കല്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്ത്രണ്ടാമനെ ക്രീസിലേക്ക് വിളിപ്പിച്ച് അപ്പോള്‍ പാടിക്കൊണ്ടിരുന്ന പാട്ടിലെ ഒരു വരിയിലെ സംശയം ചോദിച്ചിട്ടുണ്ട് വീരു.

സച്ചിന്റെ കഷ്ടപ്പാട്

സച്ചിന്റെ കഷ്ടപ്പാട്

വയറിന് സുഖമില്ലാതിരുന്ന ഒരു ദിവസം ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ അടിവസ്ത്രത്തില്‍ ടിഷ്യൂ വെക്കേണ്ടി വന്നിട്ടുണ്ട് സച്ചിന്. അന്ന് 120 പന്തില്‍ 97 റണ്‍സെടുത്തു സച്ചിന്‍. ഇക്കാര്യം സച്ചിന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

 ദാവൂദിന്റെ കാര്‍

ദാവൂദിന്റെ കാര്‍

1987 ലെ ഷാര്‍ജാ കപ്പിനിടെ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രഹിം കയറി വന്നത് വലിയ വാര്‍ത്തയായിരുന്നു. അന്ന് പാകിസ്താനെ തോല്‍പിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓരോ കാറായിരുന്നു ദാവൂദിന്റെ വാഗ്ദാനം. പക്ഷേ കളി ഇന്ത്യ തോറ്റു.

സേവാഗിന്റെ കോളറിന് പിടിച്ച കോച്ച്

സേവാഗിന്റെ കോളറിന് പിടിച്ച കോച്ച്

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് എല്ലാ കോച്ചുമാര്‍ക്കും പ്രിയപ്പെട്ടവനാണ്. എന്നാല്‍ ഒരിക്കല്‍ ദേഷ്യം കൊണ്ട് ഒരു കോച്ച് സേവാഗിന്റെ കോളറിന് കയറിപ്പിടിച്ചു. ജോണ്‍ റൈറ്റായിരുന്നു ആ പരിശീലകന്‍. സേവാഗ് അലക്ഷ്യമായി വിക്കറ്റ് കളയുന്നതാണ് കോച്ചിനെ ചൊടിപ്പിച്ചത്.

അഫ്രീദിയുടെ സെഞ്ചുറി

അഫ്രീദിയുടെ സെഞ്ചുറി

ഏകദിനത്തിലെ ഫാസ്റ്റസ്റ്റ് സെഞ്ചുറി നേടിയ അഫ്രീദിയുടെ ഇന്നിംഗ്‌സ് ഓര്‍മയില്ലേ. വെറും 37 പന്തിലാണ് അഫ്രീദി അന്ന് മൂന്നക്കം കടന്നത്. അന്ന് അഫ്രീദി ഉപയോഗിച്ച ബാറ്റ് ആരുടേതെന്ന് അറിയാമോ. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ.

ഗാംഗുലിയും സിദ്ദുവും

ഗാംഗുലിയും സിദ്ദുവും

ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി ഇംഗ്ലണ്ടില്‍ പോയ സൗരവ് ഗാംഗുലിയെയും നവ് ജ്യോത് സിംഗ് സിദ്ദുവിനെയും ചിലര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊള്ളയടിച്ച സംഭവം അറിയാമോ. എന്നാല്‍ അങ്ങനെയും ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Story first published: Saturday, February 4, 2017, 14:37 [IST]
Other articles published on Feb 4, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X