വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ റണ്‍സ് വാരിക്കൂട്ടി, പക്ഷെ ഒരു സെഞ്ച്വറി പോലുമില്ല!- ലിസ്റ്റില്‍ ധോണിയും

ഇന്ത്യയുടെ രണ്ടു പേര്‍ ലിസ്റ്റിലുണ്ട്

ക്രിക്കറ്റില്‍ സെഞ്ച്വറിയടിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഫോര്‍മാറ്റാണ് ടി20. കാരണം ഇന്നിങ്‌സില്‍ ആകെയുള്ള 120 ബോളുകളില്‍ നിന്നും സെഞ്ച്വറി തികയ്ക്കണമെങ്കില്‍ ബാറ്റ്‌സ്മാന് ഒരുപാട് റിസ്‌ക്കുകള്‍ എടുക്കേണ്ടി വരും. എന്നാല്‍ ഈ റിസ്‌ക്കെടുത്ത് ഒന്നിലേറെ സെഞ്ച്വറികള്‍ അടിച്ചെടുത്ത ഒരുപാട് ബാറ്റ്‌സ്മാന്‍മാരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

ടി20യില്‍ സെഞ്ച്വറികളിലെ രാജാവെന്നു വിശേഷിപ്പിക്കാവുന്നത് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടി ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 22 സെഞ്ച്വറികളാണ്. അന്താരാഷ്ട്ര ടി20യിലേക്കു വന്നാല്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പേരിലാണ് (നാല്). എന്നാല്‍ ടി20യില്‍ ഒരുപാട് റണ്‍സെടുത്തിട്ടും ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ലാത്ത ചില പ്രമുഖ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 എംഎസ് ധോണി (6858 റണ്‍സ്)

എംഎസ് ധോണി (6858 റണ്‍സ്)

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നു. ദേശീയ ടീമിനും ഐപിഎല്ലിലുമായി ആകെ 338 ടി20 മല്‍സരങ്ങളില്‍ നിന്നായി 6858 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 38.8 ശരാശരിയില്‍ 135 സ്‌ട്രൈക്ക് റേറ്റോടെയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും 39 കാരനായ ധോണി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇപ്പോഴും നയിക്കുന്നുണ്ട്.
ടി20യില്‍ 27 ഫിഫ്റ്റികള്‍ നേടിയെങ്കിലും ഒന്നുപോലും സെഞ്ച്വറിയാക്കാന്‍ ക്യാപ്റ്റന്‍ കൂളിനായില്ല. പുറത്താവാതെ നേടിയ 84 റണ്‍സാണ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍.

 റോബിന്‍ ഉത്തപ്പ (6861 റണ്‍സ്)

റോബിന്‍ ഉത്തപ്പ (6861 റണ്‍സ്)

ഇന്ത്യയുടെ തന്നെ മറ്റൊരു താരവും വെടിക്കെട്ട് ഓപ്പണറുമായ റോബിന്‍ ഉത്തപ്പയാണ് ലിസ്റ്റിലെ നാലാമന്‍. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. 273 ടി20കളില്‍ നിന്നായി 28.4 ശരാശരിയില്‍ 133 സ്‌ട്രൈക്ക് റേറ്റോടെ 6861 റണ്‍സാണ് ഉത്തപ്പയുടെ സമ്പാദ്യം.
ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് ഉത്തപ്പ. 38 ഫിഫ്റ്റികള്‍ ടി20 കരിയറില്‍ ഇതുവരെ നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 92 ആണ്.

 കുമാര്‍ സങ്കക്കാര (6937 റണ്‍സ്)

കുമാര്‍ സങ്കക്കാര (6937 റണ്‍സ്)

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാരയാണ് ലിസ്റ്റിലെ മൂന്നാമത്തേയാള്‍. ഏകദിനം, ടെസ്റ്റ് എന്നിവയെ അപേക്ഷിച്ച് ടി20 ഫോര്‍മാറ്റില്‍ പ്രതീക്ഷിച്ച നേട്ടങ്ങള്‍ കൊയ്യാന്‍ സങ്കക്കാരയ്ക്കായിട്ടില്ല. ടി20യില്‍ 267 മല്‍സരങ്ങളില്‍ നിന്നും 6937 റണ്‍സാണ് അദ്ദേഹം നേടിയത്. 29.3 ശരാശരിയില്‍ 126.4 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.
43 ഫിഫ്റ്റില്‍ ടി20യില്‍ സങ്കക്കാരയുടെ പേരിലുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 78 ആണ്. വിരമിച്ച ശേഷം ഇപ്പോള്‍ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോല്‍സിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് സങ്കക്കാര.

 ഒയ്ന്‍ മോര്‍ഗന്‍ (7004 റണ്‍സ്)

ഒയ്ന്‍ മോര്‍ഗന്‍ (7004 റണ്‍സ്)

ടി20യില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടും സെഞ്ച്വറിയില്ലാതെ പോയ രണ്ടാമത്തെ ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ടിന്റെ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ ഒയ്ന്‍ മോര്‍ഗനാണ്. ഇടംകൈയന്‍ അറ്റാക്കിങ് ബാറ്റ്‌സ്മാനായ മോര്‍ഗന്‍ 319 ടി20കള്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 27.1 ശരാശരിയില്‍, 132.5 സ്‌ട്രൈക്ക് റേറ്റോടെ 7004 റണ്‍സ് അദ്ദേഹം നേടി.
37 ഫിഫ്റ്റികളാണ് ടി20യില്‍ മോര്‍ഗന്റെ പേരിലുള്ളത്. ഉയര്‍ന്ന സ്‌കോറാവട്ടെ 91 റണ്‍സുമാണ്. കരിയര്‍ ഇനിയും ബാക്കിയുള്ളതിനാല്‍ ഒരുപക്ഷെ മോര്‍ഗന്‍ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചേക്കും.

ശുഐബ് മാലിക്ക് (10488 റണ്‍സ്)

ശുഐബ് മാലിക്ക് (10488 റണ്‍സ്)

ഈ ലിസ്റ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍ പാകസിസ്താന്റെ വെറ്ററന്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ശുഐബ് മാലിക്കാണ്. 10000ത്തിന് മുകളില്‍ റണ്‍സ് ഈ ഫോര്‍മാറ്റില്‍ വാരികൂട്ടിയിട്ടും ഇന്നിങ്‌സില്‍ ഒരു തവണ പോലും മൂന്നക്കം കടക്കാന്‍ മാലിക്കിനായില്ല.
39 കാരനായ താരം ഇതുവരെ 169 ടി20 മല്‍സരങ്ങളില്‍ നിന്നും നേടിയത് 10,488 റണ്‍സാണ്. 31.2 ശരാശരിയില്‍ 123.7 സ്‌ട്രൈക്ക് റേറ്റിലാണിത്. 64 ഫിഫ്റ്റികള്‍ ടി20യിയില്‍ മാലിക്ക് അടിച്ചെടുത്തു. പക്ഷെ സെഞ്ച്വറിയെന്ന സ്വപ്‌നം ഒരിക്കല്‍പ്പോലും പൂവണിഞ്ഞില്ല.

Story first published: Sunday, June 6, 2021, 15:27 [IST]
Other articles published on Jun 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X