Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹീറും നെഹ്‌റയും ഇര്‍ഫാനും പാക് നിരയെ പ്രയാസപ്പെടുത്തിയതെങ്ങനെ? തുറന്ന് പറഞ്ഞ് മാലിക്

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു മുന്‍ നായകന്‍ ഷൊഹൈബ് മാലിക്ക്. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള അദ്ദേഹം ഒരു കാലത്ത് ഇന്ത്യന്‍ ബൗളിങ് നിരയെ വളരെ പ്രയാസപ്പെടുത്തിയിരുന്നു. സഹീര്‍ ഖാന്‍,ആശിഷ് നെഹ്‌റ,അജിത് അഗാര്‍ക്കര്‍,ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയ സൂപ്പര്‍ പേസര്‍മാരെല്ലാം ഇന്ത്യന്‍ ടീമില്‍ നിറഞ്ഞ് നിന്ന കാലത്ത് പാക് നിരയില്‍ മാലിക്കുണ്ടായിരിന്നു.

പലപ്പോഴും സഹീര്‍ ഖാനും നെഹ്‌റയും ഇര്‍ഫാന്‍ പഠാനുമെല്ലാം പാകിസ്താനെതിരേ മികച്ച ബൗളിങ് പ്രകടനങ്ങളാണ് നടത്തിയിരുന്നത്. ഇപ്പോഴിതാ സഹീറും നെഹ്‌റയും ഇര്‍ഫാനും പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തിയിരുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ചിരിക്കുകയാണ് ഷൊഹൈബ് മാലിക്ക്. ഇന്ത്യയുടെ സ്വിങ് ബൗളര്‍മാരെ എങ്ങനെയാണ് താന്‍ നേരിട്ടതെന്നും മാലിക് വിശദീകരിക്കുന്നു.

'ഇര്‍ഫാന്‍ പഠാനെതിരേ മികച്ച ബാറ്റിങ് ശരാശരിയാണ് എനിക്കുള്ളത്. കാരണം ഇന്‍സ്വിങ്ങറിനെ ഞാന്‍ നന്നായി കളിക്കും. ആ സമയങ്ങളില്‍ ഇര്‍ഫാന്‍ ഔട്ട് സ്വിങ്ങറുകള്‍ കൂടുതല്‍ എറിഞ്ഞിരുന്നില്ല. അവന്റെ കരിയറില്‍ കൂടുതലും സ്വിങ് ചെയ്യുന്ന പന്തുകളാണ് എറിഞ്ഞിരുന്നത്. അതിനാല്‍ത്തന്നെ ഇര്‍ഫാന്‍ പന്തെറിയാനെത്തുമ്പോള്‍ സ്വിങ് പന്തുകളെ നേരിടാന്‍ ഞാന്‍ മാനസികമായി തയ്യാറെടുക്കുമായിരുന്നു'-മാലിക് പറഞ്ഞു.

shoaibmalik

പാകിസ്താനെതിരേ 23 ഏകദിനത്തില്‍ നിന്ന് 34 വിക്കറ്റുകള്‍ ഇര്‍ഫാന്‍ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ പാകിസ്താനെതിരേ ഹാട്രിക് വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.ഇര്‍ഫാന്റെ ഔട്ട് സ്വിങ്ങറും ഇന്‍സ്വിങ്ങറും നേരിടാന്‍ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും വളരെ പ്രയാസപ്പെട്ടിരുന്നു എന്നതാണ് വാസ്തവം.

'സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും ലക്ഷ്യംവെച്ചിരുന്നത് ബാറ്റിന്റെ എഡ്ജാണ്. അങ്ങനെയാണ് അവര്‍ പാകിസ്താനെതിരേ നിരവധി വിക്കറ്റുകള്‍ നേടിയത്. ഒരു ബൗളര്‍ കൂടുതലും എഡ്ജിനെ ലക്ഷ്യം വെച്ചാല്‍ അയാള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. സ്വിങ്ങിന്റെ പന്തുകളെ നേരിടാനുള്ള എന്റെ മികവാണ് ഇന്ത്യക്കെതിരേ മികച്ച റെക്കോഡിന് കാരണമായതെന്നാണ് കരുതുന്നത്'-മാലിക് കൂട്ടിച്ചേര്‍ത്തു.

39കാരനായ മാലിക് പാകിസ്താനുവേണ്ടി 35 ടെസ്റ്റില്‍ നിന്ന് 1898 റണ്‍സും 287 ഏകദിനത്തില്‍ നിന്ന് 7534 റണ്‍സും 116 ടി20യില്‍ നിന്ന് 2335 റണ്‍സും നേടിയിട്ടുണ്ട്. പാകിസ്താന്‍ ടീമില്‍ നിലവില്‍ സജീവമല്ലെങ്കിലും പാകിസ്താന്‍ സൂപ്പര്‍ ലീഗടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അദ്ദേഹം സജീവമാണ്. ഏഴ് ഐപിഎല്‍ മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Thursday, June 3, 2021, 11:05 [IST]
Other articles published on Jun 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+