Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ഫ്രാസിന്റെ തലയില്‍ ആള്‍താമസമില്ല... ഇതെന്ത് ക്യാപ്റ്റന്‍, പരിഹാസവുമായി അക്തര്‍

പാക് ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് അക്തര്‍ | Oneindia Malayalam

ലണ്ടന്‍: ഇന്ത്യക്കെതിരായ തോല്‍വിയില്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം ഷോയിബ് അക്തര്‍. സര്‍ഫ്രാസ് യാതൊരു ചിന്താശേഷിയും ഇല്ലാത്ത നായകനാണെന്ന് അക്തര്‍ പറഞ്ഞു. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാത്തതിലാണ് സര്‍ഫ്രാസിനെതിരെ അക്തര്‍ രംഗത്തെത്തിയത്. ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ ഏഴാം തവണയാണ് പരാജയപ്പെടുത്തിയത്. 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

1

ക്യാപ്റ്റന്‍ സര്‍ഫ്രാസിനെയും ബൗളര്‍ ഹസന്‍ അലിയെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് അക്തര്‍. സര്‍ഫ്രാസ് ബുദ്ധിയില്ലാത്ത നായകനാണ്. എന്തുകൊണ്ടാണ് അദ്ദേഹം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാതിരുന്നത്. ഇന്ത്യ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വരുത്തിയ അതേ പിഴവുകളാണ് പാകിസ്താന്‍ ലോകകപ്പില്‍ വരുത്തിയത്. സര്‍ഫ്രാസ് തലയ്ക്കുള്ളില്‍ ആള്‍ത്താമസമില്ലാത്ത ക്യാപ്റ്റനായി സര്‍ഫ്രാസ് മാറിയതെങ്ങനെയെന്ന് മനസ്സിലാവുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

പാകിസ്താന്‍ ടീമിന് നല്ല രീതിയില്‍ ചേസ് ചെയ്യാന്‍ അറിയില്ലെന്ന കാര്യം സര്‍ഫ്രാസ് എങ്ങനെയാണ് മറക്കുക. ടീമിന്റെ ഏറ്റവും വലിയ ശക്തി ബൗളിംഗാണ്. അത് സര്‍ഫ്രാസ് മനസ്സിലാക്കിയില്ല. സര്‍ഫ്രാസ് ടോസ് നേടിയപ്പോള്‍ തന്നെ പാകിസ്താന്‍ മത്സരം പകുതി വിജയിച്ചിരുന്നു. എന്നാല്‍ മത്സരം തോല്‍ക്കാനാണ് താരം മുന്‍ഗണന നല്‍കിയത്. 260 റണ്‍സ് ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ നേടിയിരുന്നെങ്കില്‍ ടീമിന് അത് പ്രതിരോധിച്ച് ജയിക്കാന്‍ സാധിക്കുമായിരുന്നു.

ഇത്രയൊക്കെ സാധ്യതയുണ്ടായിട്ടും ഒട്ടും ചിന്താശേഷിയില്ലാത്ത ക്യാപ്റ്റന്‍സിയാണ് സര്‍ഫ്രാസ് പുറത്തെടുത്തത്. വലിയ വേദനിപ്പിക്കുന്ന പ്രകടനമാണ് സര്‍ഫ്രാസ് പുറത്തെടുത്തത്. ഇമ്രാന്‍ ഖാനെ പോലെ മികവ് ഉണ്ടാകുമെന്നാണ് സര്‍ഫ്രാസില്‍ നിന്ന് പ്രതീക്ഷിച്ചത്. എന്നാല്‍ കാര്യങ്ങള്‍ വൈകി പോയെന്നും അക്തര്‍ പറഞ്ഞു. അതേസമയം ഇമ്രാന്‍ ഖാന്‍ നേരത്തെ തന്നെ ടോസ് നേടിയാല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കണമെന്ന് സര്‍ഫ്രാസിനോട് പറഞ്ഞിരുന്നു. എന്നാല്‍ഇത് പരിഗണിക്കാതെയാണ് താരം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തത്.

Story first published: Monday, June 17, 2019, 16:25 [IST]
Other articles published on Jun 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+